പരപ്പ ജി യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കാൻ
പരപ്പ ജി യു പി സ്കൂൾ | |
---|---|
വിലാസം | |
പരപ്പ പരപ്പ , കുട്ടാപറമ്പ പി.ഒ. , 670571 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഇമെയിൽ | gupsparappa@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13762 (സമേതം) |
യുഡൈസ് കോഡ് | 32021000806 |
വിക്കിഡാറ്റ | Q64457101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലക്കോട്,,പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 67 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മധുസൂദനൻ എസ് പി |
പി.ടി.എ. പ്രസിഡണ്ട് | റെജി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഹലീമ മുസ്തഫ |
അവസാനം തിരുത്തിയത് | |
17-01-2022 | 13762 |
ചരിത്രം
കണ്ണൂർ ജില്ലയിലെ മലയോരപഞ്ചായത്തായ ആലക്കോട് ഗ്രാമപഞ്ചായത്തിലെ നിടുവോട്, പരപ്പ വാർഡുകളുടെ മധ്യഭാഗത്തായി പരപ്പ, ഗവ.യു.പി സകൂൾ സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
1 മുതൽ 7 വരെ ക്ളാസ്സുകളിലായി 184 കുട്ടികൾ ഈ അധ്യയനവർഷം സ്കൂളിൽ പഠിക്കുന്നു .ഒന്ന് ,രണ്ട് ക്ളാസ്സുകളിലായി ശിശുസൗഹ്രദ ക്ളാസുമുറികൾ ഒരുക്കിയിട്ടുണ്ട്. 20 .1 അനുപാതത്തിൽ ടോയ്ലറ്റുകൾ ലഭ്യമാണ്. ഉച്ചഭക്ഷണപരിപാടി കുറ്റമറ്റരീതിയിൽ നടത്തിവരുന്നു.തിളപ്പിച്ചാറ്റിയ കുടിവെള്ളം എല്ലാക്ളാസ്സുകളിലും നൽകിവരുന്നു. സുരക്ഷിതമായ ക്ളാസ്സ് മുറികൾ ,ചുറ്റുമതിൽ ,ഒരോ ക്ളാസ്സിലും ഫാൻ ,എല്ലാ ക്ലാസ്സിലും അനൗൺസ്മെന്റ് സിസ്റ്റം ,ഹരിതാഭമായ സ്കൂൾ പരിസരം ,ചൈൽഡ് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ഡോ.സുകുമാർ അഴീക്കോട് സ്മാരക ഗ്രന്ഥാലയം , എൽ പി വിദ്യാർഥികൾക്കായി ഊട്ടുപുര ,പൂന്തോട്ടം ,പച്ചക്കറിത്തോട്ടം ,മത്സ്യക്കുളം ഇവയെല്ലാം സ്കൂളിന്റെ സവിശേഷതകൾ ആണ് .സ്കൂളിന്റെ സർവതോമുഖമായ പുരോഗതിയിൽ എസ് എസ് എ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഭൗതികസൗകര്യത്തിന് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും ലഭിച്ചുവരുന്നു ഹെഡ്മാസ്റ്റർ ,ഒഫീസ് അറ്റൻഡൻറ് ,2 യു പി എസ് എ ,4 എൽ പി എസ് എ ,2 ഭാഷാധ്യാപകർ (അറബി,ഹിന്ദി ) ഉൾപ്പെടെ ആകെ 10 തസതികകളാണ് അനുവതിക്കപ്പെട്ടിട്ടുള്ളത്. ഈ പ്രദേശത്തെ ഏകസ്ഥാപനം കാത്തുസംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ജനങ്ങൾ സ്കൂൾ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു.പി .ടി .എ യുടെ പ്രവർത്തനം മാത്യകാപരമാണ്. 2015-ലെ ബെസ്റ്റ് പി .ടി .എ അവാർഡ് ലഭിച്ചു.ഡയറ്റിന്റെ ശുചിത്വവിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സീഡ് വിദ്യാലയ പുരസ്കാരവും ഹരിതനിധി പുരസ്കാരവും മികച്ച സ്വീഡ് വിദ്യാലയം മികച്ച നല്ല പാഠം വിദ്യാലയം മികച്ച സീഡ് കോ - ഒർഡിനേറ്റർ എന്നിവക്കുള്ള പുരസ്ക്കാരങ്ങളും ലഭിച്ചുട്ടുണ്ട്. പി .ടി .എ പ്രസിഡണ്ട് -ശ്രി തോമസ് എം.സി.,വൈസ് പ്രസിഡണ്ട് - ശ്രി . മദർ പി .ടി .എ പ്രസിഡണ്ട് -ശ്രീമതി നിത്യ ഷാജി , വൈസ് പ്രസിഡണ്ട് ശ്രീമതി - ഗ്രാമപഞ്ചായത്ത് മെമ്പർ - ശ്രീ ഫ്രാൻസിസ് മ്രാലയിൽ ഹെഡ്മാസറ്റർ -ശ്രീ എം.സതീശൻ . പ്രവർത്തനത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യക്കുറവും കെട്ടിട സൗകര്യക്കുറവും കൂടുതൽ പുരോഗതിക്ക് തടസ്സമാകുന്നു.എങ്കിലും ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുലമായ പങ്കുവഹിക്കുന്ന ഈ വിദ്യാലയം മികച്ച നേട്ടങ്ങളുമായി പ്രയാണം തുടരുന്നു .
സാരഥികൾ
-
മധുസൂദനൻ. എസ്.പി (പ്രധാനാദ്ധ്യാപകൻ)
-
ഷിജി കെ ജോസഫ് (സീനിയർ അസിസ്റ്റന്റെ)
-
രജിത്ത് എ
-
രാമചന്ദ്രൻ എ ആർ
-
ഷഹാന ബി എസ്
-
അതുൽ
പാഠ്യേതര പ്രവർത്തനങ്ങൾ
കലാകായികം
വഴികാട്ടി
{{#multimaps:12.2285248, 75.4511582 | width=800px | zoom=16 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13762
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ