എ യു പി എസ് മുന്നാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് മുന്നാട് | |
---|---|
വിലാസം | |
മുന്നാട് മുന്നാട് പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04994 207300 |
ഇമെയിൽ | aupsmunnad@yahoo.com |
വെബ്‍സൈറ്റ് | aupsmunnad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11474 (സമേതം) |
യുഡൈസ് കോഡ് | 32010300716 |
വിക്കിഡാറ്റ | Q64398757 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ബേഡഡുക്ക പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 183 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 385 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലകൃഷ്ണൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | നാരായണൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രവല്ലി വി.പി |
അവസാനം തിരുത്തിയത് | |
17-01-2022 | 11474 |
ചരിത്രം
1952 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ൽ അംഗീകാരം ലഭിച്ചു. 1957ൽപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പി.വി കണ്ണൻ വൈദ്യർ, അടുക്കത്തിൽ ചേവിരി രാമൻ നായർ, ഒറ്റമാവുങ്കാൽ ചേവിരി രാമൻ നായർ, കാവുങ്കാൽ ചേവിരി കോമൻ നായർ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്. അടുക്കത്തിൽ ചേവിരി രാമൻ നായർ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ മകൻ ടി.കുഞ്ഞമ്പുനായർ നിലവിൽ മാനേജര്ണ്. 1954ൽ 4 ക്ലാസുകളിലായി 78 കുട്ടികൾ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറിൽ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണിൽ 8ാം തരം ആരംഭിച്ചുവെങ്കിലും ആവർഷം മാത്രമേ നിലന്നിന്നുള്ളു. നിലവിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. കൂടാതെ ഓഫീസ് മുറി, സയൻസ് ലാബ്, കമ്പ്യൂട്ടർ റൂം, സ്റ്റാഫ്റും ഇവയുമുണ്ട്. ബ്രോഡ്ബാന്റ് സൗകര്യമുണ്ട്. കളിസ്ഥലം, നവീകരിച്ച കഞ്ഞിപ്പുര, തുടങ്ങിയവയുണ്ട്. സ്കൂൾ വളപ്പിൽ വച്ചുപിടിപ്പിച്ച മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
.വിവിധ ക്ലബ്ബുകൾ .ഇക്കോ ക്ലബ്ബ് .ചോക്ക് നിർമ്മാണം .ജൈവപച്ചക്കറി കൃഷി .ശുചിത്വസേന .ഹരിതസേന .കല,കായികം,പ്രവൃത്തി പരിചയം
മാനേജ്‌മെന്റ്
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കുഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.
നേട്ടങ്ങൾ
മുൻസാരഥികൾ
എം.എ.പി.നാരായണൻ, സി.വി.അനന്തൻ, ജി.എബ്രഹാം, ആർ.പവിത്രൻ, ജോണി.ടി.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സിനിമാ സംവിധായകൻ കൃഷ്ണൻ മുന്നാട്, മുൻ ഉദുമ MLA പി.രാഘവൻ, ബേഡഡുക്ക മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.അനന്തൻ, ഗവ: A P P. പി.രാഘവൻ, സുധീപ് (എഞ്ചിനീയർ, എയർഫോഴ്സ്) മനു. s .നായർ (C.A) ഡോ.രവീന്ദ്രൻ, ഡോ.നാരായണ ഭട്ട്, പ്രമുഖ കർഷകൻ മോഹനൻ പാറമ്മൽ.അരുൺ (ഏഷ്യാനെറ്റ് ചാനൽ),ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രൻ, അഡ്വക്കേറ്റ് എ.ജി.നായർ.
മികവുകൾ പത്രവാർത്തകളിലൂടെ
വഴികാട്ടി
{{#multimaps:12.46808,75.18933|zoom=13}}
കാസറഗോഡ് ബന്തടുക്ക റൂട്ടിൽ പൊയ്നാച്ചി NH റോഡിൽ നിന്നും 19 കിലോമീറ്റർ മാറി മുന്നാട് ബസ്റ്റോപ്പിൽ നിന്നും 100 മീറ്റർ കിഴക്ക്മാറി.
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11474
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ