എ യു പി എസ് മുന്നാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1952 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. 1954ൽ അംഗീകാരം ലഭിച്ചു. 1957ൽപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. പി.വി കണ്ണൻ വൈദ്യർ, അടുക്കത്തിൽ ചേവിരി രാമൻ നായർ, ‌ഒറ്റമാവുങ്കാൽ ചേവിരി രാമൻ നായർ, കാവുങ്കാൽ ചേവിരി കോമൻ നായർ എന്നിവരാണ് സ്കൂളിന് അടിത്തറപാകിയത്. അടുക്കത്തിൽ ചേവിരി രാമൻ നായർ സ്ഥാപക മാനേജരായിരുന്നു. അദേഹത്തിന്റെ മകൻ ടി.കു‍‌ഞ്ഞമ്പുനായർ നിലവിൽ മാനേജര്ണ്.

1954ൽ 4 ക്ലാസുകളിലായി 78 കുട്ടികൾ പഠിച്ചിരുന്നു. 4 അധ്യാപരും.1955 ഒക്ടോബറിൽ അഞ്ചാംതരം ആരംഭിച്ചു. 1959 ജൂണിൽ 8ാം തരം ആരംഭിച്ചുവെങ്കിലും ആവർഷം മാത്രമേ നിലന്നിന്നുള്ളു. നിലവിൽ 1 മുതൽ 7 വരെ ക്ലാസുകളിലായി 420 കുട്ടികളുണ്ട്. 17 ആധ്യാപകരും 1 ആധ്യാപകേതര ജീവനക്കാരനുമുണ്ട്. സാമൂഹ്യ , സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പല പ്രമുഖവ്യക്തികൾ പൂർവ്വവിദ്യാർത്ഥികളായുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം