കുരിക്കിലാടും സമീപപ്രദേശങ്ങളിലുള്ള കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകുകയെന്ന ഉദ്ദേശത്തോടുകൂടി ശ്രീ. കരിപ്പള്ളി രൈരുകുറുപ്പ് 1925 ൽ എട്ട് കുട്ടികളുമായി കുരിക്കിലാട് യു. പി. സ്‍കൂൾ പ്രവർത്തനം തുടങ്ങിയത്. 92 വർഷത്തെ പ്രവർത്തനത്തിനിടയിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകുവാൻ ഇൗ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടമാണ് ഇൗ വിദ്യാലയത്തിനുള്ളത്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ റൂമും, സ്മാർട്ട് റൂമും,സയൻസ് ലാബും, വലിയ പുസ്തക ശേഖരമുള്ള ലൈബ്രറിയും, കുട്ടികൾക്ക് കളിക്കാൻ പ്ലേഗ്രൗണ്ടും, അതിവിശാലമായ അടുക്കളയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവിശ്യാനുസരണം ടൈൽസ് പാകി വൃത്തിയാക്കിയ ശുചിമുറികളും ഇൗ വിദ്യാലയത്തിനുണ്ട്. കുടി വെള്ളത്തിനു വേണ്ടി രണ്ട് കിണറുകളും വെള്ളം ശുദ്ധീകരിക്കാൻ വാട്ടർ പ്യൂരിഫയറും ഉണ്ട്.