ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വിദ്യാഭ്യാസ ഉന്നമനത്തിൽ ശ്രദ്ധചെലുത്തിയിരുന്ന മഹാരാജാക്കൻമാരിൽ ശ്രേഷ്ഠരായിരുന്ന തിരുവിതാംകൂർ മഹാരാജാവ് നാഗർകോവിലെ എൽ.എം.എസ് സെമിനാരിയിൽ നിന്നും മിഷണറി പ്രവർത്തകനായിരുന്ന ശ്രീ.റോബർട്ടിനെവിളിച്ചു വരുത്തി 1834-ൽ തിരുവനന്തപുരം ആയുർവേദകോളേജിനു സമീപം തുടങ്ങിയ വിദ്യാഭ്യാസ സംരംഭമാണ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്. തുടർന്ന് മഹാരാജാവായിരുന്ന ശ്രീ ഉത്രം തിരുനാൾ സ്ത്രീകളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി ഒരു സൌജന്യ പെൺപള്ളിക്കൂടം 1835-ൽ സ്ഥാപിക്കുകയുണ്ടായി. അന്നത്തെ നാട്ടുരാജ്യങ്ങളായിരുന്ന തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ഈ സ്ക്കൂൾ ദ മഹാരാജാ ഫ്രീ എന്ന പേരിൽ അറിയപ്പെട്ടു. ഇത് അക്കാലത്ത് പ്രവർത്തിച്ചു വന്നത് ഇന്ന് പാളയത്തുള്ള ഗവ. സംസ്കൃത കോളേജ് നിലനില്ക്കുന്ന കെട്ടിടത്തിലാണ് തിരുവിതാംകൂർ ദിവാനായിരുന്ന സർ. സി.പി.രാമസ്വാമി അയ്യർ ഇതിനെ മൂന്നായി തിരിച്ച് പരുത്തിക്കുന്ന്, ബാർട്ടൺഹിൽ, മണക്കാട് എന്നീ പ്രദേശങ്ങളിൽ മാറ്റി സ്ഥാപിച്ചു. വളരെക്കാലം പരുത്തിക്കുന്ന് സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു. ഈ സ്ക്കൂൾ പിന്നീട് കോട്ടൺഹിൽ സ്ക്കൂൾ എന്നറിയപ്പെടുവാൻ തുടങ്ങി. ഈ സ്ക്കൂളിന്റെ തുടക്കത്തിൽ പ്രൈമറി, അപ്പർപ്രൈമറി ഹൈസ്ക്കൂൾ എന്നീ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നു. 1935-ൽ ഈ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുകയും പ്രൈമറി വിഭാഗം ഈ സ്ക്കൂളിൽ നിന്നും മാറ്റുകയും ചെയ്തു.

കോട്ടൺഹിൽ സ്കൂളിന്റെ പഴയ ചിത്രം

അക്കാലത്ത് പ്രൈമറി വിഭാഗം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിച്ചുള്ളതായിരുന്നു. സ്വാതന്ത്ര്യാനന്തരം 1970 കളുടെ മദ്ധ്യത്തിൽ ഈ സ്ക്കൂൾ രണ്ടായി വിഭജിക്കുന്നതിനുള്ള തീരുമാനം ഗവ.കൈകൊള്ളുകയുണ്ടായി. എന്നാൽ പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് അത് നിർത്തി വയ്ക്കുവാൻ ഗവ. ബാദ്ധ്യസ്ഥരായി. അന്നു മുതൽ ഭരണസൌകര്യത്തിനായി രണ്ട് പ്രഥമാദ്ധ്യാപികമാരെ നിയമിച്ചു തുടങ്ങി. ഒരു പക്ഷേ കേരളത്തിൽ തന്നെ ആദ്യമാണെന്ന് തോന്നുന്നു ഇത്തരമൊരു നടപടി. ഗവ. അധീനതയിലുള്ള സ്ക്കൂളുകളിൽ തലയെടുപ്പോടെ നിൽക്കുന്ന വിദ്യാലയമാണ് കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ. എസ്. എസ്. എൽ. സി പരീക്ഷയിൽ വർഷം തോറും ആയിരമോ അതിലധികമോ വിദ്യാർത്ഥിനികളെ പരീക്ഷക്കിരുത്തി ഉന്നതവിജയം കരസ്ഥമാക്കുന്ന ഈ സ്ക്കൂളിന്, കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രിയായിരുന്ന ശ്രീ. ചാക്കീരി അഹമ്മദുകുട്ടിയുടെ പേരിലുള്ള റോളിങ്ങ് ട്രോഫി അടുത്തടുത്ത് 8 പ്രാവശ്യം നേടാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 1997-ൽ അന്നത്തെ ഗവ. ന്റെ നയമനുസരിച്ച് പ്രീഡിഗ്രി കോഴ്സ് കോളേജിൽ നിന്ന് മാറ്റി സ്ക്കൂളുകളിൽ +2 കോഴ്സ് അനുവദിക്കാൻ തീരുമാനിച്ചു. തുടക്കത്തിൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിച്ചു. 1997 നവംബർ 25ന് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.കെ. നായനാർ ഈ സ്ക്കൂളിൽ വച്ച് +2 കോഴ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. ആദ്യം സയൻസിനും ഹ്യുമാനിറ്റീസിനും ഓരോ ബാച്ചു വീതം അനുവദിച്ച ഈ സ്ക്കൂളിന് ഇന്ന് +1നും +2വിനുമായി പത്തുവീതം ബാച്ചുകൾ ഉണ്ട്. നഗരത്തിന്റെ തിരക്കുകളും ബഹളങ്ങളുമുണ്ടെങ്കിലും സ്കുൂളിനുള്ളിൽ പ്രവേശിച്ചാൽ ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണസൌന്ദര്യവും ശാന്തതയുമാണ് അനുഭവപ്പെടുക. ഇടതിങ്ങി വളർന്നു നിൽക്കുന്ന വൃക്ഷങ്ങളുടെ തണലും പൂക്കളുടെ സുഗന്ധവും കൊണ്ട് ഹൃദ്യമാണിവിടം! ഇന്നും എന്നും ഈ സ്ക്കൂൾ ഒരു മാതൃകാസ്ഥാപനമാണ്.

ദർശനം

'സത്യം, വിശ്വാസം, വിജയം'

ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹിൽ, സമഗ്രമായ വിദ്യാഭ്യാസം ലക്ഷ്യമാക്കി, വിജയത്തെ കേവലം അക്കാദമിക നേട്ടങ്ങൾ എന്നതിലുപരിയായി വീക്ഷിക്കുന്ന, കരുതലുള്ള, പുരോഗമനപരവും ആജീവനാന്ത പഠിതാക്കളുമായ ഒരു സമൂഹത്തെ പ്രചോദിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ വ്യക്തിപരവും വൈകാരികവും ആത്മീയവുമായ വളർച്ചയാണ് സ്കൂൾ ലക്ഷ്യം വയ്ക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ പങ്കാളികളായി കൊണ്ട് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്വയം മനസ്സിലാക്കാനും സമൂഹത്തിന് സംഭാവന നൽകാനും വിജയിക്കാനും സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക, അങ്ങനെ ലോകത്തെ മികച്ച ഇടമായി സ്കൂളിനെ മാറ്റുക എന്നതാണ് ഈ സ്കൂളിന്റെ ദർശനം.

ദൗത്യം

കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ നമ്മുടെ വിദ്യാർത്ഥികൾ മികച്ച വിദ്യാഭ്യാസം നൽകുന്നതും വളർന്നുവരുന്ന സർഗ്ഗാത്മക കഴിവുകളുടെ വിജയത്തിനും നേതൃത്വത്തിനും ആവശ്യമായ മാതൃകകൾ വികസിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. നമ്മുടെ ലോകത്തെ നന്നായി മനസ്സിലാക്കാനും പ്രാദേശികവും ആഗോളവുമായ സാമൂഹ്യ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും കുട്ടികളെ പ്രാപ്തരാക്കുന്ന പ്രായോഗികവും സൈദ്ധാന്തികവുമായ അറിവ് സൃഷ്ടിക്കുന്നതിലും സ്കൂൾ നേതൃത്വം നൽകുന്നു. സുരക്ഷിതവും പരിപോഷിപ്പിക്കുന്നതുമായ അന്തരീക്ഷത്തിൽ മികച്ച ധാർമ്മിക മൂല്യങ്ങൾ, സ്വഭാവം, ജ്ഞാനം, നേതൃത്വം, സേവനം, അക്കാദമിക് നേട്ടങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു മികവിന്റെ സ്ഥാപനമാണ് സ്കൂൾ ലക്ഷ്യമിടുന്നത്.

ബൗദ്ധികവും വൈകാരികവുമായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന ഒരു അന്തരീക്ഷം പ്രദാനം ചെയ്യുക എന്നതാണ് സ്കൂളിന്റെ ദൗത്യം, അതിൽ ഓരോ വിദ്യാർത്ഥിയും അവന്റെ/അവളുടെ പൂർണ്ണമായ കഴിവുകളും ഉയർന്ന അക്കാദമിക നിലവാരവും കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യുന്നു;

സമഗ്രത, ധാർമ്മികത, ധാർമ്മിക ധൈര്യം, കഠിനാധ്വാനം, ഉത്തരവാദിത്തം, സ്വയം അച്ചടക്കം എന്നിവയിൽ ഊന്നൽ നൽകുന്നു.

യോഗ്യരായ അധ്യാപകർ, അവരുടെ വിഷയങ്ങളിൽ വൈദഗ്ധ്യവും പരിശീലനം സിദ്ധിച്ചവരും, പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ല, അവരുടെ വൈദഗ്ധ്യത്തിന്റെ മേഖലകളിൽ ലഭിച്ച വിപുലമായ ഗവേഷണത്തിൽ നിന്നും പരിശീലനത്തിൽ നിന്നും ലഭിച്ച വിപുലമായ അറിവ് പകർന്നു നൽകുന്നു. വിദ്യാർത്ഥിയിൽ പഠനബോധം പ്രചോദിപ്പിക്കുക എന്നത് ദൗത്യത്തിന്റെ കാതലാണ് - ഫലത്തിനായി മാത്രമല്ല, പഠനപ്രക്രിയയെ വിലമതിക്കുക, ആത്മവിശ്വാസത്തോടെയും മുൻകൈയോടെയും വളർത്തുകയും വളരുകയും ചെയ്യുക. ചോദ്യങ്ങൾ ചോദിക്കാനും ജിജ്ഞാസയുള്ളവരാകാനും സർഗ്ഗാത്മകത പുലർത്താനും അവരുടെ പഠനത്തിനും വളർച്ചയ്ക്കും ഉത്തരവാദിത്തവും ഉത്തരവാദിത്തവും ഏറ്റെടുക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു.

സ്കൂളിന്റെ പഴയ ചിത്രങ്ങൾ