മീത്തലെപുന്നാട് യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മീത്തലെപുന്നാട് യു.പി.എസ് | |
---|---|
വിലാസം | |
പുന്നാട് പുന്നാട് പി.ഒ. , 670703 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0490 2433744 |
ഇമെയിൽ | meethalepunnadupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14861 (സമേതം) |
യുഡൈസ് കോഡ് | 32020901401 |
വിക്കിഡാറ്റ | Q101583367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 521 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത. സി.കെ |
പി.ടി.എ. പ്രസിഡണ്ട് | സുരേന്ദ്രൻ . പി.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു . എം.കെ |
അവസാനം തിരുത്തിയത് | |
04-01-2022 | Sajithkomath |
ചരിത്രം
മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "നാട്ടുവായന" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന കോരൻ നമ്പ്യാർ സൗജന്യമായി നൽകിയ മഠംപറമ്പ് എന്ന സ്ഥലത്തും കുടിപ്പള്ളിക്കൂടം തുടങ്ങി .
അതിനുശേഷം പരേതനായ ശ്രീ പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ , കെ പി കേളുനമ്പ്യാർ തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് .
പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ . 'ജ്ഞാനത്തിന്റെ അമൃത ധാര'യെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് .
സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .
1920ൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ നാൽപ്പാടി കണ്ണൻ എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ രാമർ മാസ്റ്റർ മാനേജർ പദവി അലങ്കരിച്ചു . 1989ൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ പി പി ശ്രീധരൻ മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ കെ കെ കൃഷ്ണൻ ആണ് .
എം നാരായണൻ മാസ്റ്റർ ,എൻ വി ബാലൻ മാസ്റ്റർ , ഇ എം പത്മനാഭൻ മാസ്റ്റർ , കെ ജാനകി ടീച്ചർ ,എം ഭാസ്കരൻ മാസ്റ്റർ , എം രമണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകർ ആയിരുന്നു . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ പി പി വിശ്വനാഥൻ മാസ്റ്റർ ആണ് .
ആദ്യകാല അധ്യാപകർ
- എം നാരായണൻ മാസ്റ്റർ
- എൻ വി ബാലൻ മാസ്റ്റർ
- പി പി രാമർ മാസ്റ്റർ
- പി പി ശ്രീധരൻ മാസ്റ്റർ
- ഇ എം പത്മനാഭൻ മാസ്റ്റർ
- നാരായണൻ നമ്പൂതിരി മാസ്റ്റർ
- സി കാർത്യായനി ടീച്ചർ
- പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
- കെ ജാനകി ടീച്ചർ
- കെ ബാലകൃഷ്ണൻ മാസ്റ്റർ
- പി വി രാഘവൻ മാസ്റ്റർ
- നാണു മാസ്റ്റർ
- ജോർജ് മാസ്റ്റർ
- ടി പി റോസി ടീച്ചർ
- കെ ചിരുതൈ ടീച്ചർ
- ഓ ഓമന ടീച്ചർ
- പി കുട്ട്യപ്പ മാസ്റ്റർ
- പി വി തങ്കമ്മ ടീച്ചർ
- എൻ അബൂബക്കർ മാസ്റ്റർ
- എൻ വി പങ്കജ ടീച്ചർ
- എം രാഘവൻ നമ്പ്യാർ (അധ്യാപകേതര ജീവനക്കാരൻ )
ഭൗതികസൗകര്യങ്ങൾ
- ഒരേക്കർ വിസ്തൃതിയിൽ 4 ബ്ലോക്കുകളായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
- വിശാലമായ 2 കളിസ്ഥലങ്ങൾ
- 7 കംപ്യൂട്ടർ ഉൾക്കൊല്ലുന്ന കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ സൗകര്യം
- ലൈബ്രറി
- സുസജ്ജമായ സയൻസ് ലാബ്
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
- സ്മാർട്ട് റൂം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- കബ്ബ് , ബുൾബുൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- സ്കൂൾ ലൈബ്രറി
- സയൻസ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
- സംസ്‌കൃതം ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സാമൂഹ്യശാസ്ത്രശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- കാർഷിക ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- കൗമാര വിദ്യാഭാസം
- കായിക പരിശീലനം
- നീന്തൽ പരിശീലനം
- യോഗ
- പി ടി എ
- നേർകാഴ്ച
മാനേജ്‌മെന്റ്
-
സ്ഥാപക മാനേജർ : പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
-
മുൻ മാനേജർ / അദ്ധ്യാപകൻ : പി പി രാമർ മാസ്റ്റർ
-
മുൻ മാനേജർ / അദ്ധ്യാപകൻ : പി പി ശ്രീധരൻ മാസ്റ്റർ
-
നിലവിലെ മാനേജർ: കെ കെ കൃഷ്ണൻ
മുൻ സാരഥികൾ / പ്രധാനഅധ്യാപകർ
-
എം നാരായണൻ മാസ്റ്റർ
-
എൻ വി ബാലൻ മാസ്റ്റർ
-
ഇ എം പത്മനാഭൻ മാസ്റ്റർ
-
കെ ജാനകി ടീച്ചർ
-
എം ഭാസ്കരൻ മാസ്റ്റർ
-
എം രമണി ടീച്ചർ
നിലവിലുള്ള അധ്യാപകർ
ക്രമ ന : | പേര് | തസ്തിക |
---|---|---|
1 | കെ ലീല | എച് എം |
2 | പി പി സുജാത | യു പി എസ് എ |
3 | പി ശോഭ | എൽ പി സ് എ |
4 | സി കെ അനിത | യു പി എസ് എ |
5 | പി എ ഗീത | യു പി എസ് എ |
6 | പി പി പ്രശാന്ത് കുമാർ | യു പി എസ് എ |
7 | പി പി സദാനന്ദൻ | എഫ് ടി ഹിന്ദി |
8 | പി പി അരുൺ | യു പി എസ് എ |
9 | പി പി രൂപ | എഫ് ടി സംസ്‌കൃതം |
10 | ഷമീല കെ | അറബിക് |
11 | ദിവ്യ കെ വി | എൽ പി സ് എ |
12 | വിജീഷ് എം കെ | ഉറുദു |
13 | സുരേഷ്‌കുമാർ പി പി | യു പി എസ് എ |
14 | രാജേഷ് പി എം | ഓഫീസ് അറ്റന്ഡന്റ് |
To be updated
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.9628398, 75.6769898|zoom=13}} ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14861
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ