സഹായം Reading Problems? Click here


മീത്തലെപുന്നാട് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14861 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീത്തലെപുന്നാട് യു.പി.എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1920
സ്കൂൾ കോഡ് 14861
സ്ഥലം പുന്നാട്
സ്കൂൾ വിലാസം മീത്തലെ പുന്നാട് യു പി സ്കൂൾ ,പി ഓ പുന്നാട്
പിൻ കോഡ് 670703
സ്കൂൾ ഫോൺ 0490 2433744
സ്കൂൾ ഇമെയിൽ meethalepunnadupschool@gmail.com
സ്കൂൾ വെബ് സൈറ്റ് http://mpups.org
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല ഇരിട്ടി
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 163
പെൺ കുട്ടികളുടെ എണ്ണം 182
വിദ്യാർത്ഥികളുടെ എണ്ണം 345
അദ്ധ്യാപകരുടെ എണ്ണം 16
പ്രധാന അദ്ധ്യാപകൻ കെ ലീല
പി.ടി.ഏ. പ്രസിഡണ്ട് കെ പി രാമകൃഷ്ണൻ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
05/ 12/ 2018 ന് 14861
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

മീത്തലെ പുന്നാട് ലോവർ പ്രൈമറി സ്കൂൾ 1920ഇൽ ആണ് നിലവിൽ വന്നത് . അതിനു മുൻപ് ഏതാണ്ട് 5 വർഷക്കാലം "നാട്ടുവായന" എന്ന പേരിൽ രയറോത്ത് കരുണാകരൻ നമ്പ്യാരുടെ ഭവനത്തിലും അതിനുശേഷം നെല്ലാച്ചേരി തറവാട്ട് കാരണവർ ആയിരുന്ന കോരൻ നമ്പ്യാർ സൗജന്യമായി നൽകിയ മഠംപറമ്പ് എന്ന സ്ഥലത്തും കുടിപ്പള്ളിക്കൂടം തുടങ്ങി .


അതിനുശേഷം പരേതനായ ശ്രീ പുതുശേരി ചന്തു നമ്പ്യാർ , എം കെ കണ്ണൻ നമ്പ്യാർ , കെ പി കേളുനമ്പ്യാർ തുടങ്ങിയ പ്രമുഖർ നൽകിയ സ്ഥലങ്ങളിലും സ്കൂൾ മാറ്റേണ്ടി വന്നിട്ടുണ്ട് . പുന്നാട് ഗ്രാമത്തിന്റെയും മീത്തലെ പുന്നാട് യൂ പി എസ് ന്റെയും പുരോഗതിയുടെ ചിത്രം അവതരിപ്പിക്കുമ്പോൾ ഗണനീയമായ സ്ഥാനം ലഭിക്കുന്ന ആചാര്യ ശ്രേഷ്ഠനാണ് പരേതനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ . 'ജ്ഞാനത്തിന്റെ അമൃത ധാര'യെ പുന്നാടിന്റെ ജനതയിലേക്ക് പകർന്ന് നൽകിയ ആചാര്യനായിരുന്നു അദ്ദേഹം . അനീതിയോട് പടപൊരുതി അദ്ദേഹം നടത്തിയ മുന്നേറ്റം നമ്മുടെ ഗ്രാമീണ ചരിത്രത്തിലെ സുവർണ കാലഘട്ടം ആണ് .


സവർണ മേധാവിത്വം കൊടികുത്തി വാണിരുന്ന അന്നത്തെ സമൂഹത്തിൽ അടിച്ചമർത്തലുകളെ അതിജീവിച്ചു കൊണ്ടാണ് അദ്ദേഹം വിജയം കൈവരിച്ചത് . സംസ്‌കൃത ഭാഷയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം ജ്യോതിഷിയും ആയിരുന്നു . ഈ നിലകളിൽ പ്രശസ്തനായ ശ്രീ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ . 1920ൽ അംഗീകാരം ലഭിക്കുമ്പോൾ മാനേജർ പരേതനായ പി പി കുഞ്ഞിക്കണ്ണൻ ഗുരുക്കളും ഹെഡ്മാസ്റ്റർ കെ പി കേളുനമ്പ്യാരും ആയിരുന്നു . വൈകാതെ തന്നെ ശ്രീ നാൽപ്പാടി കണ്ണൻ എന്നവരുടെ സ്ഥലത്തു പ്രി കെ ഇ ആർ പ്രകാരം ആദ്യത്തെ സ്കൂൾ കെട്ടിടം പണി ആരംഭിച്ചു . അന്നത്തെ ഹെഡ് മാസ്റ്റർ പരേതനായ ശ്രീ എം നാരായണൻ നമ്പ്യാർ ആയിരുന്നു . 1957 ഇൽ ഇ എം എസ് മന്ത്രി സഭയിൽ വിദ്യാഭാസ മന്ത്രി ആയിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത് ഉത്തരവ് നൽകുകയും ചെയ്തു . പരേതനായ ശ്രീ പുത്തൻ വീട്ടിൽ ബാലൻ നമ്പ്യാർ ഇതിനു വേണ്ടി വളരെയധികം പരിശ്രമിച്ചിരുന്നു . 1959 ഇൽ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ചരമംമടഞ്ഞപ്പോൾ മകനായ രാമർ മാസ്റ്റർ മാനേജർ പദവി അലങ്കരിച്ചു . 1989ൽ രാമർ മാസ്റ്ററുടെ മരണ ശേഷം സഹോദരനായ പി പി ശ്രീധരൻ മാസ്റ്റർ മാനേജർ സ്ഥാനം ഏറ്റെടുത്തു . ഇപ്പോഴത്തെ മാനേജർ ശ്രീ കെ കെ കൃഷ്ണൻ ആണ് .


എം നാരായണൻ മാസ്റ്റർ ,എൻ വി ബാലൻ മാസ്റ്റർ , ഇ എം പത്മനാഭൻ മാസ്റ്റർ , കെ ജാനകി ടീച്ചർ ,എം ഭാസ്കരൻ മാസ്റ്റർ , എം രമണി ടീച്ചർ എന്നിവർ ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകർ ആയിരുന്നു . ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ ശ്രീ പി പി വിശ്വനാഥൻ മാസ്റ്റർ ആണ് .

ആദ്യകാല അധ്യാപകർ

  • എം നാരായണൻ മാസ്റ്റർ
  • എൻ വി ബാലൻ മാസ്റ്റർ
  • പി പി രാമർ മാസ്റ്റർ
  • പി പി ശ്രീധരൻ മാസ്റ്റർ
  • ഇ എം പത്മനാഭൻ മാസ്റ്റർ
  • നാരായണൻ നമ്പൂതിരി മാസ്റ്റർ
  • സി കാർത്യായനി ടീച്ചർ
  • പി പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  • കെ ജാനകി ടീച്ചർ
  • കെ ബാലകൃഷ്ണൻ മാസ്റ്റർ
  • പി വി രാഘവൻ മാസ്റ്റർ
  • നാണു മാസ്റ്റർ
  • ജോർജ് മാസ്റ്റർ
  • ടി പി റോസി ടീച്ചർ
  • കെ ചിരുതൈ ടീച്ചർ
  • ഓ ഓമന ടീച്ചർ
  • പി കുട്ട്യപ്പ മാസ്റ്റർ
  • പി വി തങ്കമ്മ ടീച്ചർ
  • എൻ അബൂബക്കർ മാസ്റ്റർ
  • എൻ വി പങ്കജ ടീച്ചർ
  • എം രാഘവൻ നമ്പ്യാർ (അധ്യാപകേതര ജീവനക്കാരൻ )

ഭൗതികസൗകര്യങ്ങൾ

  • ഒരേക്കർ വിസ്തൃതിയിൽ 4 ബ്ലോക്കുകളായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
  • വിശാലമായ 2 കളിസ്ഥലങ്ങൾ
  • 7 കംപ്യൂട്ടർ ഉൾക്കൊല്ലുന്ന കമ്പ്യൂട്ടർ ലാബ്
  • പ്രൊജക്ടർ സൗകര്യം
  • ലൈബ്രറി
  • സുസജ്ജമായ സയൻസ് ലാബ്
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
  • സ്മാർട്ട് റൂം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ / പ്രധാനഅധ്യാപകർ

നിലവിലുള്ള അധ്യാപകർ

ക്രമ ന : പേര് തസ്തിക
1 കെ ലീല എച് എം
2 പി പി സുജാത യു പി എസ് എ
3 പി ശോഭ എൽ പി സ് എ
4 സി കെ അനിത യു പി എസ് എ
5 പി എ ഗീത യു പി എസ് എ
6 പി പി പ്രശാന്ത് കുമാർ യു പി എസ് എ
7 പി പി സദാനന്ദൻ എഫ് ടി ഹിന്ദി
8 പി പി അരുൺ യു പി എസ് എ
9 പി പി രൂപ എഫ് ടി സംസ്‌കൃതം
10 ഷമീല കെ അറബിക്
11 ദിവ്യ കെ വി എൽ പി സ് എ
12 വിജീഷ് എം കെ ഉറുദു
13 സുരേഷ്‌കുമാർ പി പി യു പി എസ് എ
14 രാജേഷ് പി എം ഓഫീസ് അറ്റന്ഡന്റ്

To be updated

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്


"https://schoolwiki.in/index.php?title=മീത്തലെപുന്നാട്_യു.പി.എസ്&oldid=562825" എന്ന താളിൽനിന്നു ശേഖരിച്ചത്