ജി.എൽ..പി.എസ് കൊടലിക്കുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ..പി.എസ് കൊടലിക്കുണ്ട് | |
---|---|
വിലാസം | |
കൊടലിക്കുണ്ട് ഊരകം കീഴ്മുറി പി.ഒ. , 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഫോൺ | 0494 2450044 |
ഇമെയിൽ | glpskodalikundu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19818 (സമേതം) |
യുഡൈസ് കോഡ് | 32051300214 |
വിക്കിഡാറ്റ | Q64563740 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊരകം, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 94 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ കെ. ആർ |
പി.ടി.എ. പ്രസിഡണ്ട് | ഒ കെ അലി ഹസ്സൻ കുട്ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല |
അവസാനം തിരുത്തിയത് | |
12-01-2022 | Glpskodalikundu |
ചരിത്രം
മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ ഏക പൊതു വിദ്യാഭ്യാസ സ്ഥാപനമാണ് കൊടലിക്കുണ്ട് ഗവ. എൽ.പി.സ്കൂൾ . നവംബർ 3 ന് മർഹൂം ഓ.കെ അബ്ദുറഹിമാൻ ഹസ്രത്ത് അവർകളുടെ വീടിൻറെ തിണ്ണയിൽ വെച്ചാണ് ഈ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനം ആരംഭിച്ചത് . തുടർന്ന് കൊടലിക്കുണ്ട് 'മണ്ണാൻറെ തൊടി ' എന്നറിയപ്പെടുന്ന സ്ഥലത്ത് ആദരണീയനായ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജനാബ് പൂക്കോയ തങ്ങൾ സ്കൂൾ സ്ഥാപിക്കാനായി ഒരു ഏക്കർ സ്ഥലം സൌജന്യമായി സർക്കാരിലേക്ക് രാജിസ്ടെർ ചെയ്തു കൊടുക്കുകയും നാട്ടുകാരുടെ ശ്രമ ഫലമായി പ്രസ്തുത സ്ഥലത്ത് ഒരു തുറന്ന സ്കൂൾ കെട്ടിടം സ്ഥാപിക്കുകയും ചെയ്തു.ഈ വിദ്യാലയത്തിൽ ഇന്ന് 250 കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗം കുട്ടികളും. ജനാബ് പി.കെ.കുഞ്ഞാലിക്കുട്ടി എം .എൽ .എ. യുടെ ഫണ്ടിൽ നിന്നും ഒരു തുറന്ന സ്കൂൾ കെട്ടിടം അനുവദിച്ചു കിട്ടി. 1956 -96 ആദ്യയന വർഷത്തിൽ ഡി.പി.ഇ.പി.പദ്ധതി പ്രകാരം ഒരു ക്ലാസ് മുറിയും ഒരു ടോയിലെട്ടും കിട്ടി.1998 -99 ൽ ബ്ലോക്ക് പഞ്ചായത്തിൻറെ പദ്ധതിയിൽ മൂന്ന് ക്ലാസ്സ് റൂം അടങ്ങുന്ന കെട്ടിടം അനുവദിച്ചു കിട്ടി.2004 -05 അധ്യയന വർഷത്തിൽ എസ്.എസ്.എ പദ്ധതി പ്രകാരം രണ്ടു ക്ലാസ് മുറികളും കൂടി അനുവദിച്ചു.2008 ൽ ഊരകം പഞ്ചായത്ത് നിർമ്മിച്ച് നൽകിയ രണ്ടു ക്ലാസ്സ് മുറികളോട് കൂടിയ കെട്ടിടം നിർമ്മിച്ച് നൽകി. ആകെ അഞ്ചു കെട്ടിടങ്ങളുള്ളതിൽ ഒരു ക്ലാസ്സ് മുറി എം.എൽ.എ.ഫണ്ടിൽ നിന്നും ടി.കെ.ഹംസയുടെ എം.പി.ഫണ്ടിൽ നിന്നും ലഭിച്ച മൂന്നു കംപുടറുകൾ കുട്ടികളുടെ കംപുടർ പഠനത്തിന്നായി ഉപയോഗിക്കുന്നു. പി.ടി.എ.വാങ്ങിയതടക്കം നാല് കംപുടറുകൾ ഇപ്പോൾ നിലവിലുണ്ട്. ഒരു പി ടി സി എം കൂടാതെ ആകെ ഒമ്പത് അധ്യാപകർ ഇവിടെ ജോലി ചെയ്യന്നു. നൂറ്റിപതിനഞ്ചു ആൺകുട്ടികളും നൂറ്റിമുപ്പതിയഞ്ചു പെൺകുട്ടികളും ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- നേർക്കാഴ്ച
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോട്ടക്കൽ നഗരത്തിൽ നിന്നും 11 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 3.9 കി.മി. അകലം.
- മലപ്പുറം ടൌണിൽ നിന്ന് 12 കി.മി. അകലം.
- തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് 24 കി.മി. അകലം.
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്ന് 20 കി. മി. അകലം
{{#multimaps: 11°3'37.69"N, 76°0'8.53"E| zoom=18 }} -
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19818
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ