സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കമ്പ്യൂട്ടർ ലാബ്‌

 

ലൈബ്രറി

"ചൊട്ടയിലെ ശീലം ചുടല വരെ" എന്ന് പറയുമ്പോലെ കുഞ്ഞു നാളിൽ അവരിൽ വായന വളർത്തിയെടുക്കാൻ പുസ്തകങ്ങളെ കൂട്ടുകാരാക്കണം. കുട്ടികൾക്ക് വായനയുടെ ലോകത്തേയ്ക്കുള്ള വാതായനങ്ങൾ തുറന്നു കൊടുത്തു കൊണ്ട് ഞങ്ങളുടെ വിദ്യാലയത്തിലും മനോഹരമായ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു. ലൈബ്രറിയില്ലാതെ ഒരു സ്കൂളും പൂർണമാകുന്നില്ല. അധ്യാപകർക്കും ഒരേ സമയം വിദ്യാർത്ഥികൾക്കും ആവശ്യമായ അറിവു സമ്പാദനത്തിനുതകുന്ന എല്ലാ തരം പുസ്തകങ്ങളും ഞങ്ങളുടെ ലൈബ്രറിയിൽ സജ്ജമാക്കിയിട്ടുണ്ട്. വിഷയാടിസ്ഥാനത്തിൽ ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും അലമാരയിൽ നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. കഥകൾ , കവിതകൾ, ബാലസാഹിത്യ കൃതികൾ, നോവലുകൾ, ഗണിത, ചരിത്ര പുസ്തകങ്ങൾ , വിനോദം , പൊതു വിജ്ഞാനം തുടങ്ങി ഒട്ടേറെ പുസ്തകങ്ങളുടെ ശേഖരണം ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി ഒന്നാം ക്ലാസിലെ കുട്ടികൾ മുതൽ ലൈബറിയിലെ നിത്യ സന്ദർശകരാണ് 'എല്ലാ ദിവസവും ദിനപത്രവും പുതിയ ബുക്കു കളും എല്ലാ ക്ലാസുകളിലേയ്ക്കും നൽകുന്നു. ഒരേ സമയം അവരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ നിറഞ്ഞ ഒരു മാസ്മരിക ലോകമാണ് ഞങ്ങളുടെ സ്കൂൾ ലൈബ്രറി .വായിച്ച് അവരും വളരട്ടെ നാളെയുടെ നല്ല പൗരന്മാരായി.

സ്‌കൂൾ റേഡിയോ

അപ്പൂപ്പൻ താടി സ്കൂൾ റേഡിയോ  പ്രവർത്തിച്ചു വരുന്നുണ്ട്. ആഴ്ചയിൽ തിങ്കൾ മുതൽ വ്യാഴം വരെയാണ് നിലവിൽ പ്രവർത്തിക്കുന്നത്.ആഴ്ചയിൽ എല്ലാ ക്ലാസിലെ കുട്ടികൾക്കും അവസരം ലഭിക്കുന്നു. ഇതിലൂടെ കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വികസിക്കുന്നതിനും അവസരം ലഭിക്കുന്നു

ചിൽഡ്രൻസ് പാർക്ക്

വളരെ ഭംഗിയായി നിർമ്മിച്ച വിവിധ കായിക ഉപകരണങ്ങൾ കിഡ്സ് പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഴിവുവേളകൾ ആനന്ദകരമാക്കാൻ പരമാവധി കിഡ്സ് പാർക്ക് ഓരോ അധ്യാപകരും പ്രയോജനപ്പെടുത്തി വിദ്യാർഥികൾക്ക് അവസരം നൽകുന്നു.

അതോടൊപ്പം സ്കൂളിന് വിശാലമായ കളിസ്ഥലവുമുണ്ട്. വിദ്യാർഥികൾക്ക് കളിക്കാൻ ഉതകുന്ന രീതിയിൽ സജ്ജമാണ്. വിദ്യാർഥികൾക്കായി വിവിധ ഫണ്ടുകൾ ഉപയോഗിച്ച് വാങ്ങിയ ഒട്ടനവധി കായിക ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. കായിക പീരിയഡുകളിൽ വിദ്യാർഥികൾക്ക് ഇവ നൽകിവരുന്നു.

ജൈവ വൈവിധ്യ പാർക്ക്

കളിമുറ്റം

 
കളിസ്ഥലം

ടോയ്‌ലെറ്റുകൾ

 

9 മുറികളോടുകൂടി   ഭംഗിയായ  ടോയ്ലറ്റുകൾ   സ്കൂളിന്റെ  വലിയൊരു പ്രത്യേകതയാണ്. 2021- 2022 കാലയളവിലാണ്  ഊരകം ഗ്രാമപഞ്ചായത്തിന്റെയും  വേങ്ങര ബ്ലോക്കിന്റെയും  സഹായത്തോടുകൂടി  5,4 മുറികൾ ഉള്ള ടോയ്ലറ്റ് കെട്ടിടം  സ്കൂളിന് ലഭ്യമായത്.