ജി.എൽ.പി.എസ്. തയ്യിൽ സൗത്ത് കടപ്പുറം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ്. തയ്യിൽ സൗത്ത് കടപ്പുറം | |
|---|---|
| വിലാസം | |
തയ്യിൽ സൗത്ത് ജി.എൽ.പി.എസ്.തയ്യിൽ സൗത്ത് കടപ്പുറം, , തൃക്കരിപ്പൂർ , കടപ്പുറം പി.ഒ., കാസറഗോഡ് 671310 | |
| സ്ഥാപിതം | 1943 |
| വിവരങ്ങൾ | |
| ഇമെയിൽ | 12512thayyilsouth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12512 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മാധവൻ. പി |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Ismailn |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1943 ലാണ് വിദ്യാലയം ആരംഭിച്ചത്.സ്വകാര്യ വ്യക്തി നിർമ്മിച്ചു നൽകിയ കെട്ടിടത്തിൽ വാടക നൽകിയാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1995 ൽ 7 സെൻറ് സ്ഥലം രണ്ട് പേര്ൽ നിന്ന് ദാനാധാരമായി വാങ്ങുകയും ആ സ്ഥലത്ത് രണ്ട് ക്ലാസ് മുറിയും ചെറിയ ഒരു ഓഫീസും ഉൾപ്പെടുന്ന കെട്ടിടം പണിയുകയും ചെയ്തു. 2009ൽ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി 300 മീറ്റർ അപ്പുറത്ത് 5 സെൻറ് വാങ്ങി അവിടെ 2 മുറി കെട്ടിടം പണിയുകയുമാണ് ഉണ്ടായത്. ആരംഭകലാത്ത് കുട്ടികൾ ധാരാളമുണ്ടായിരുന്നെങ്കിലും ആളുകൾ കൂട്ടത്തോടെ താമസം മാറ്റിയത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി.
ഭൗതികസൗകര്യങ്ങൾ
4 ക്ലാസ് മുറി മാത്രമാണ് സ്കൂളിൻറെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികൾ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല.
പാഠ്യേതര പ്രവർത്തനങ്ങൾ
പച്ചക്കറി രണ്ട് വർഷമായി നല്ല നിലയിൽ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവർത്തനത്തിനെ ദുർബലമാക്കുന്നു. ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ 2016 -17 വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം (A grade) നേടാൻ കഴിഞ്ഞിട്ടുണ്ട്.
മാനേജ്‌മെന്റ്
കെ.പ്രീത പ്രസിഡൻറായുളള പി.ടി.എ കമ്മിറ്റി സ്കൂൾ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇപ്പോഴത്തെ Headmaster പി.മാധവൻ മാസ്റ്ററാണ്. ആകെ 3 അധ്യാപകരും 1 അധ്യാപികയും 1 പി.ടി. സി.എം ഉം ഉണ്ട്. പഞ്ചായത്ത് പി.ഇ.സി സെക്രട്ടറിയും നിർവ്വഹണോദ്യോഗസ്ഥനും ഹെഡ്മാസ്റ്റരാണ്.
മുൻസാരഥികൾ
അബ്ബാസ്, വികെ.പി. സുലൈമാൻ, പി.പ്രഭാകരൻ, കെ.കുഞ്ഞിരാമൻ, കെ.രാഘവൻ, കെവി.കരുണാകരൻ, പി.വി.നാരായണൻ, സി.വി.ബാലഭാസ്ക്കരൻ, കെ.പി.സരോജിനി, എം.ചന്ദ്രൻ, സി.പി.ലക്ഷ്മിക്കുട്ടി, അനിയൻകുഞ്ഞ്, കെ.വി. എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പയ്യന്നൂരിൽ നിന്നും വടക്കുമ്പാട് വന്ന് കടവ് കടന്നും ഉദിനൂർ കടപ്പുറത്ത് നിന്ന് 45 മിനുട്ട് നടന്നു സ്കൂളിലെത്താം. നിലവിൽ റോഡ് സൗകര്യങ്ങളൊന്നുമില്ല.