ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്
15016-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15016 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ലീഡർ | ജുബൈൽ |
ഡെപ്യൂട്ടി ലീഡർ | ഉത്രജ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ സലാം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷഫീന വി കെ |
അവസാനം തിരുത്തിയത് | |
09-01-2022 | 15016 |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി 'ലിററിൽ കൈററ്സ്യൂണിററ് ആരംഭിച്ചു.ശ്രി .സുരേഷ് കെ.കെ. മാസ്റററും ശ്രീമതി മഞ്ജു വി രവീന്ദ്രനും ആയിരുന്നു ആദ്യ കൈററ്സ് മാസ്ററർ മിസ്ട്രസ,
നിലവിൽ ശ്രീ അബ്ദുൾ സലാം കൈറ്റ് മാസ്റ്ററായും ശ്രീമതി ഷഫീന വി കെ കൈറ്റ് മാസ്റ്ററായും പ്രവർത്തിക്കുന്നു.
പ്രധാന പ്രവർത്തനങ്ങൾ
ൻ പ്രവർത്തിക്കുന്നു. 2018 ജൂൺ 7-ാം തീയ്യതി മാസ്ററർ ട്രെയിനർ മുഹമ്മദലി മാസ്റററുടെ നേതൃത്വത്തിൽ ഏകദിന പരിശീലന പരിപാടി നടത്തി. എല്ലാ ബുധനാഴ്ചകളിലും പരിശീലന ക്ലാസ്സുകൾ നടത്തുന്നുണ്ട്. 04/08/18 ന് സ്കൂൾ തല ഏകദിന ക്യാമ്പ് നടത്തി .
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.
വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.
ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്
അമ്മമാർക്ക് ഐടി പരിശീലനം
വെള്ളമുണ്ട: ഗവ.മോഡ ൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ അമ്മമാർക്ക് ഐടി പരിശീലനം നൽകി. ക്ലാസ് മുറികളിൽ പുതുതായി വന്നു ചേർന്ന സാങ്കേതിക സജ്ജീകരണങ്ങളെ കുറിച്ചും ആധുനിക വിവരവിനിമയ സങ്കേതങ്ങളെ കുറിച്ചു മുള്ള അറിവുകൾ അമ്മമാരിലേക്ക് എത്തിക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്.
വെള്ളമുണ്ട കൃഷിഭവനിലെ കൃഷി ഓഫീസർ കുമാരി: ശരണ്യ എം പരിശീലന പദ്ദതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി മുഖ്യ പ്രഭാഷണം നടത്തി. പി ടി എ വൈ. പ്രസിഡണ്ട് ശ്രീ. ജിൽസ് എ അധ്യക്ഷം വഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതം ആശംസിച്ചു. എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷിനിൽജ മുനീർ, സീനിയർ അസി. ശ്രീമതി ഡെയ്സി ടി ഐ, സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രസാദ് വി കെ, ഐടി കോഡിനേറ്റർ ശ്രീ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് മിസ്സ്ട്രസ് ശ്രീമതി മഞ്ജു വി രവീന്ദ്രൻ, ജോ. ഐ ടി കോഡിനേറ്റർ ശ്രീ മിസ് വർ അലി, ശ്രീമതി നിസി ജോസഫ്, എസ് ആർ ജി കൺവീനർ ശ്രീ ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി
വിദ്യാർത്ഥികളും സൈബർ ലോകവും -ഏകദിന സെമിനാർ
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട എട്ടേനാൽ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തെ അധികരിച്ച് ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു
സെമിനാർ കൈറ്റ് വയനാട് ജില്ലാ കോഡിനേറ്റർ ശ്രീ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും
സ്കൂൾ എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു അധ്യക്ഷത വഹിക്കും
വയനാടിന്റെ പ്രിയ കഥാകൃത്തും വെള്ളമുണ്ട പോലീസ് സ്റ്റേഷൻ അസി.സബ് ഇൻസ്പെക്ടറുമായ ശ്രീ സാദിർ തലപ്പുഴ വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കും
ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിൻ്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.
വിദ്യാർത്ഥികളും സൈബർ ലോകവും
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി Expert ക്ലാസുകൾ പുനരാരംഭിക്കുന്നു. വിദ്യാർത്ഥികളും സൈബർ ലോകവും എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് നയിക്കുന്നത് സ്കൂളിലെ പൂർവ വിദ്യാർത്ഥിനി കൂടിയായ ശ്രീമതി റിഷാന R V (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്, ഗവ. മെഡിക്കൽ കോളേജ് . മാനന്തവാടി.
ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്
'ലിററിൽ കൈററ്സ്' അംഗങ്ങൾ
1 ആദിത്യൻ കെ എസ്സ്
2 അഫ്ന ഷെറിൻ വി
3 അഫ്സൽ എം കെ
4 അജന്യ പി ജെ
5 അജിഷ വിനോദ്
6 അലീന
7 അലോണ ഡോമി
8 അൻഷിദ കെ
9 ആഷിന ഹാരിസ്
10 ആഷിന എം
11 അസ്ജിദ് നബീൽ
12 അശ്വതി
13 ദേവിക സുരേന്ദ്രൻ
14 ദിയ മരിയ ബിനു
15 ഇജാസ് മുഹമ്മദ്
16 ഫസ്ന
17 ഫാത്തിമ സുറുമി
18 ഫാത്തിമത്തുൾ ദിഷാന
19 ഫിദ ഷെറിൻ
20 ഗോഡ് വിൻ ബിജു
21 ജുബൈൽ സി
22 ലമീഷ
23 മുഹമ്മദ് സിനാൻ
24 മുഹമ്മദ് അസ്ലം
25 മുഹമ്മദ് മിദാദ്
26 മുഹമ്മദ് മിദ് ലാജ്
27 മുഹമ്മദ് നിഹാൽ
28 മുഹമ്മദ് നിജാസ്
29 മുഹമ്മദ് നിഷാദ്
30 മുഹമ്മദ് ഷാക്കിർ
31 മുഹമ്മദ് ഷാനിഫ്
32 മുഹമ്മദ് സിനാൻ പി
33 നന്ദന ഇ എസ്സ്
34 റിൻഷ ഹന്ന
35 ഷഫീഖ് സി
36 ഷഹന ഷെറിൻ
37 ഷാനവാസ്
38 ശ്രീക്കുട്ടി കേളു
39 ഉത്രജ രാജൻ
40 വിജിന ബാബു