കേരളത്തിലെ വളർന്നുവരുന്ന മലപ്പുറം നഗരത്തിലെ ഒരു ഗ്രാമമാണ് കോൽമണ്ണ. ഗ്രാമത്തിന്റെ വിസ്തീർണ്ണം 0.6 km2 (150ഏക്കർ).ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് കോൽമണ്ണ പരന്നുകിടക്കുന്നത്.മലപ്പുറം സിവിൽ സ്റ്റേഷനിൽ നിന്ന് 2.5 കിലോമീറ്റർ അകലെ മലപ്പുറം-വേങ്ങര റോഡിൽ ഹാജിയാർ പള്ളിക്കും പട്ടർ കടവിനുമിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്ന് 25 കിലോമീറ്റർ അകലെയാണ്. കോൽമണ്ണയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള തിരൂരിലാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം