ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിശാലമായ കമ്പ്യൂട്ടർ റൂം

സ്കൂളിലെ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ആർജിക്കുന്നതിനായി ആധുനിക സൗകര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയുള്ള കമ്പ്യൂട്ടർ ലാബ് സൗകര്യം വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു  

ഗണിത ലാബ്

പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് .

ഗതാഗത സൗകര്യം

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും വിദ്യാലയത്തിൽ എത്തിച്ചേരാനായി വാഹന സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്.

സ്മാർട്ട് ക്ലാസ് റൂം

വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്.

ലൈബ്രറി

പാഠപുസ്തകത്തിന് പുറമെ വിദ്യാർത്ഥികൾക്ക് വായന ശീലം വർധിപ്പിക്കുന്നതിന് ഉതകുന്ന തലത്തിലുള്ള ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ് .

അഡാപ്റ്റഡ്  ടോയ്‌ലറ്റ്

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം . ഇത് വൃത്തിയായി സൂക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.

കളിസ്ഥലം

പഠനത്തോടൊപ്പം തന്നെ കളിയും ഒരു കുട്ടിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് . വിദ്യാർത്ഥികൾക്ക് കളിക്കാനാവശ്യമായ കളിയുപകരണങ്ങളും കളിസ്ഥലവും വിദ്യാലയത്തിലുണ്ട് .

ശിശു സൗഹൃദ അന്തരീക്ഷം

വിദ്യാർത്ഥികൾക്ക് സ്കൂളിൽ താല്പര്യത്തോടെ പഠനം നടത്താൻ ഉതകുന്ന തരത്തിലുള്ള അന്തരീക്ഷമാണ് സ്കൂളിലുള്ളത് . ധാരാളം ചെടികളും മറ്റും നട്ടുപിടിപ്പിച്ച് വളരെ പരിസ്ഥിതി സൗഹ്രദമായിട്ടാണ് സ്കൂൾ അന്തരീക്ഷം . ഒത്ത നടുവിലായി ഒരു മാവുമുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം