ജി.എം.എൽ.പി.എസ്. കോൽമണ്ണ/ക്ലബ്ബുകൾ
ഗണിത ക്ലബ്
ഗണിത മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുൻ കയ്യെടുത്ത് പ്രവർത്തിക്കുന്നത് ഗണിത ക്ലബ്ബിലെ അംഗങ്ങൾ ആണ് .ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നേതൃത്വം വഹിക്കുന്നത് ചാർജുള്ള അധ്യാപകൻ ആയിരിക്കും കൂടാതെ ക്ലബിന് കുട്ടികളിൽ നിന്ന് ഒരു ലീഡറും ഉണ്ടായിരിക്കും . ഗണിത മേഖലയിൽ വിദ്യാർത്ഥികളെ മുൻ പന്തിയിലെത്തിക്കാൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വർഷങ്ങളായി പങ്ക് വഹിക്കുന്നു .
-
ക്വിസ് മത്സരത്തിലെ വിജയിക്ക് അധ്യാപകൻ സമ്മാനം നൽകുന്നു.
സയൻസ് ക്ലബ്
ശാസ്‌ത്ര ലോകത്തെ അനന്തമായ വിവരങ്ങളെ കുറിച്ചുള്ള അറിവ് വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ശാസ്ത്ര ക്ലബ് അഥവാ സയൻസ് ക്ലബ് . ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും മറ്റും മുൻ കയ്യെടുത്ത് നടത്തുന്നത് ഈ കൂട്ടായ്മയാണ് .
ഇംഗ്ലീഷ് ക്ലബ്
ആഗോള ഭാഷയായ ഇംഗ്ലീഷ് ഭാഷ ഗ്രഹിക്കുക എന്നുള്ളത് വളർന്ന് വരുന്ന ഏതൊരു തലമുറക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് .ഈ ജോലി പല വിധ രസകരമായി കളികളിലൂടെയും കാര്യങ്ങളിലൂടെയും നിർവഹിക്കുകയാണ് ഇംഗ്ലീഷ് ക്ലബ് ചെയ്യുന്നത് .
സുരക്ഷാ ക്ലബ്
വിദ്യാലയത്തിലെ സുരക്ഷാ സംബന്ധമായ കാര്യങ്ങളെല്ലാം മുൻ കയ്യെടുത്ത് ചെയ്യുന്നത് സുരക്ഷാ ക്ലബ് ആണ്.വിദ്യാർത്ഥികളുടെ സുരക്ഷ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഈ ക്ലബ് വളരെ സൂക്ഷ്മതയോടെയും കൃത്യതയോടെയും നോക്കി വരുന്നു .
സ്പോർട്സ് ക്ലബ്
പഠനത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കളിയും.എല്ലാ വിദ്യാർത്ഥികൾക്കും ഒരേ മേഖലയിൽ ആയിരിക്കില്ല അഭിരുചി.അതിനാൽ കായികപരമായ കാര്യങ്ങൾ മുന്നിട്ട് നടത്താനും,തന്റേതായ ഇനത്തിൽ മുന്നിട്ട് നിൽക്കുന്നവരെ കണ്ടെത്താനും ഈ ക്ലബ് സഹായിക്കുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |