ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇൻഫന്റ് ജീസസ് എൽ പി എസ് കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ , കിടങ്ങൂർ പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 0484 2454866 |
ഇമെയിൽ | ijlpskidangoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25430 (സമേതം) |
യുഡൈസ് കോഡ് | 32080200303 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുറവൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീന വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് പി ടി |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ സുനിൽ |
അവസാനം തിരുത്തിയത് | |
07-01-2022 | 25430LPS |
................................
ചരിത്രം
ചരിത്രം
ഇൻഫന്റ് ജീസസ് എൽപി സ്കൂൾ എന്ന വിദ്യാലയം ചരിത്രപരവും ഐതിഹ്യ പരവുമായി പെരുമകളുടെ നാടായ തുറവൂർ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂർ എന്ന ഗ്രാമത്തിലാണ് നിലകൊള്ളുന്നത്. നാട്ടുരാജ്യങ്ങൾ ആയിരുന്ന തിരുവിതാംകൂർ കൊച്ചി രാജാക്കന്മാർ തമ്മിൽ യുദ്ധം ചെയ്യുമ്പോൾ രക്ഷപ്പെടാനും പടയാളികളെ തുരത്താനും വേണ്ടി കിടങ്ങുകൾ ഉണ്ടാക്കി. അങ്ങനെയാണ് കിടങ്ങൂർ എന്ന സ്ഥലപ്പേരിന്റെ ഐതിഹ്യം. 'പള്ളിക്ക് ഒരു പള്ളിക്കൂടം' എന്ന ആശയം മുൻനിർത്തി മാർ ലൂയിസ് മെത്രാന്റെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്നതിനായി ചിറക്കൽ കുടുംബവക സ്ഥലത്ത് 1904-ൽ ആരംഭിച്ച ഈ വിദ്യാലയം കിടങ്ങൂരിലെയും പരിസരപ്രദേശങ്ങളിലെയും ആദ്യത്തെ വിദ്യാകേന്ദ്രമായി മാറി.ഓലമേഞ്ഞ ഷെഡ്ഡിൽ ആരംഭിച്ച ആശാൻ പള്ളിക്കൂടത്തിൽ ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകൾ ആരംഭിച്ചു. പള്ളിക്കൂടത്തിന് സ്ഥലം നൽകിയ ചിറക്കൽ എസ്തപ്പാൻ ഔസേപ്പ് ആയിരുന്നു പള്ളിക്കൂടത്തിന്റെ ചുമതല വഹിച്ചിരുന്നത്. പഞ്ഞിക്കാരൻ വർക്കി, ചിറക്കൽ വർക്കി, പുതുപ്പാറ അന്തോണി, കല്ലൂക്കാരൻ ചാക്കപ്പൻ, കെ സി കിടങ്ങൂർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. അധ്യാപകർക്ക് ശമ്പളം നൽകാൻ നിവൃത്തി ഇല്ലാതിരുന്നതുകൊണ്ട് വീടുകളിൽ നിന്ന് നെല്ല് പിരിച്ച് ശമ്പളമായി നൽകി പോന്നു. 1920-ൽ കിടങ്ങൂർ പള്ളി സ്വതന്ത്ര ഇടവകയായി മാറിയതോടെ സ്കൂളിന്റെ ചുമതല വികാരി അച്ഛന് കൈമാറി. വിദ്യാലയത്തിന് എയ്ഡഡ് പദവി ലഭിച്ചതോടെ അധ്യാപകർക്ക് സർക്കാരിൽ നിന്നും ശമ്പളം ലഭിച്ചുതുടങ്ങി. 2001 -2002 അധ്യയനവർഷമാണ് സ്കൂൾ രണ്ടുനില കോൺക്രീറ്റ് കെട്ടിടമായി മാറിയത്. സീറോ മലബാർ സഭയുടെ ആദ്യ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ ആദ്യാക്ഷരം കുറിച്ചത് ഈ അക്ഷരമുറ്റത്ത് ആയിരുന്നു. ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അധ്യാപക സേവനം കുറച്ചുകാലം ലഭിക്കുവാൻ ഈ വിദ്യാലയത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. 2004 ൽ സ്കൂളിന്റെ ശതാബ്ദി ഗംഭീരമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ
പതിമൂന്ന് ക്ലാസ് മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം, കൗൺസിലിംഗ് റൂം, അടുക്കള, വിറകുപുര എന്നിങ്ങനെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഈ വിദ്യാലയം. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി വരാന്തയും കെട്ടിടത്തിന്റെ മറ്റു തുറന്ന ഭാഗങ്ങളും കമ്പി വല കെട്ടി സുരക്ഷിതമാക്കി. വേനൽക്കാലം ആകുമ്പോൾ ഉണ്ടായിരുന്ന കുടിവെള്ള പ്രശ്നം പഞ്ചായത്തിന്റെ ഇടപെടൽമൂലം പരിഹരിക്കപ്പെട്ടു. കൂടാതെ വാട്ടർ അതോറിറ്റിയിൽ നിന്നും വാട്ടർ പ്യൂരിഫയർ ലഭിച്ചതിനാൽ ശുദ്ധജലം കുട്ടികൾക്ക് ലഭ്യമാകുന്നുണ്ട്. തിളപ്പിച്ചാറിയ വെള്ളം കുട്ടികൾക്ക് കുടിക്കാനായി കെറ്റിലിൽ സംഭരിച്ചു വയ്ക്കുന്നു. പഞ്ചായത്തിൽ നിന്നും ഒരു ടോയ്‌ലറ്റ് സമുച്ചയം നിർമ്മിച്ചു നൽകിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1. കലാകായിക പ്രവൃത്തി പരിചയ മേളകൾ ക്ലാസ്സ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിക്കുന്നു.
2. വിജയികളെ സബ്ജില്ല,റവന്യൂ ജില്ലാ തലങ്ങളിൽ പങ്കെടുക്കുന്നു
3. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്ലാസ് തല, സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
4. വിവിധ ക്ലബ്ബുകൾ നടത്തുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു.
5. ബി ആർ സി തലത്തിൽ നടത്തുന്ന മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
6. പൂന്തോട്ട നിർമ്മാണം ജൈവവൈവിധ്യ ഉദ്യാന പരിപോഷണം എന്നിവയിലും കുട്ടികളുടെ സജീവ പങ്കാളിത്തം.
7. ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും.
8. അതിജീവനം - കൗൺസിലിംഗ്
9. വിവിധ ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ.
10. ഓരോ ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കി രക്ഷിതാക്കൾക്കും കാണാൻ അവസരം നൽകുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1. | എം.ഡി. തോമസ് | |
2. | എം.എം.തെരേസ | |
3. | പി.എ. ജോസ് | |
4. | കെ. പി. ജോസ് | |
5. | സി. എ. ഏലിയ | |
6. | വി. ജെ. ലീല | |
7. | കെ. എം. ലില്ലി | |
8. | ഡെയ്സി പി..ഒ. |
നേട്ടങ്ങൾ
നേട്ടങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി, സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി എന്നിവയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ പങ്കെടുത്ത ഇതിഹാസ് റുമേഷ്, അഭീഷ്മ അജേഷ്,പാർവ്വതി പ്രവീൺ, ജാൻവി പ്രദോഷ് എന്നീ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.19196,76.40968|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25430
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ