ഗവ.എൽ.പി.എസ് .കോടംതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.എൽ.പി.എസ് .കോടംതുരുത്ത്

ഗവ.എൽ.പി.എസ് .കോടംതുരുത്ത്
വിലാസം
കോടംതുരുത്ത്

കുത്തിയതോട് പി ഒ,
കോടംതുരുത്ത്
,
688533
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0478-2565848
ഇമെയിൽglpskodm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34307 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല കെ ജെ
അവസാനം തിരുത്തിയത്
01-01-2022Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌.

ചരിത്രം

ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിൻറെ ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.ഈ വിദ്യാലയത്തിൻറെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യൻ,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്‌.

ഭൗതികസൗകര്യങ്ങൾ

കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

നിലവിലെ സാരഥികൾ

സ്കൂളിലെ നിലവിലെ അദ്ധ്യാപക അനദ്ധ്യാപകർ:

  1. ശ്രീമതി: ഷീല കെ ജെ
  2. ശ്രീമതി: ശോഭ എ
  3. ശ്രീ: രാജേഷ്‌കുമാർ ജി
  4. ശ്രീ: രാംദാസ് വി എസ്‌
  5. ശ്രീമതി: സീനരാജ് ആർ
  6. ശ്രീമതി: ലിജി എ ജി
  7. ശ്രീ: മുഹമ്മദ്‌ സാലിഹ് പി എ
  8. ശ്രീമതി: സംഗീത ആനന്ദ്
  9. ശ്രീമതി: രഞ്ജിനി പി ആർ
  10. ശ്രീമതി: സുമതി കെ വി
  11. ശ്രീമതി: ധന്യ സതീഷ്‌
  12. ശ്രീമതി: ട്വിൻസി
  13. ശ്രീമതി: റീത്ത
  14. ശ്രീമതി: സുശീല
  15. ശ്രീമതി: ജെസ്സി പീറ്റർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി: ലേഖ എസ്‌
  2. ശ്രീമതി: ലളിതമ്മ
  3. ശ്രീമതി: ലൈല

നേട്ടങ്ങൾ

ആലപ്പുഴ ജില്ലയിലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാർഡ്‌ , ശാസ്ത്രമേളയിൽ ജില്ലയിൽ കുട്ടികൾക്ക് A ഗ്രേഡുകൾ , കലോത്സവത്തിൽ ഉപജില്ലയിൽ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തിൽ സ്ക്കൂളിന് ഒന്നാംസ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
  2. ശ്രീ. വി.എസ്.അച്യുതാനന്ദൻറെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി

വഴികാട്ടി

{{#multimaps:9.79852155095785,76.31573438644409 |zoom=12}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.കോടംതുരുത്ത്&oldid=1169226" എന്ന താളിൽനിന്ന് ശേഖരിച്ചത്