കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1145 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ
വിലാസം
കടന്നപ്പള്ളി

കടന്നപ്പള്ളി പി.ഒ.
,
670504
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1953
വിവരങ്ങൾ
ഫോൺ04985 279690
ഇമെയിൽkelps1953@gmail.com
കോഡുകൾ
സ്കൂൾ കോഡ്13543 (സമേതം)
യുഡൈസ് കോഡ്32021400913
വിക്കിഡാറ്റQ64457343
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി പങ്കജാക്ഷി
പി.ടി.എ. പ്രസിഡണ്ട്കെ സുരേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ രവീന്ദ്രൻ
അവസാനം തിരുത്തിയത്
30-12-2021MT 1145


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ്  എൽ പി സ്കൂൾ. 
    1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു. 
    നാട്ടിലൊരു വിദ്യാലയം വേണമെന്നത് അറിവിനെ സ്നേഹിക്കുന്നവരുടെ സ്വപ്നമാവുകയും ആസ്വപ്നം സാക്ഷാൽകരിക്കുവാനുള്ള പരിശ്രമങ്ങൾ ഉണ്ടാവുകയും ചെയ്തു. 
    കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ സ്ഥാപിതമായതോടെ സ്കൂൾ എന്ന സ്വപ്നം യാഥർഥ്യമായി. ഇതിന് നേതൃത്വം കൊടുത്തത് നാട്ടുകാർക്കെന്നും പ്രിയങ്കരനായിരുന്ന,വിഷചികിത്സയിലും ഇതര രോഗ ചികിത്സയിലും അങ്ങേയറ്റം പ്രാവീണ്യം നേടിയിരുന്ന ഇ.കെ.ക‍ഷ്ണൻ നമ്പ്യാരായിരുന്നു.1953ലാണ് സ്കൂൾ സ്ഥാപിതമായതെങ്കിലും 1956ലാണ് നമ്മുടെ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയത്.1972വരെ സ്ഥാപക മേനേജർ തന്നെയാണ് സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്.
     1972 മുതൽ ഇ.കെ.ക‍ഷ്ണൻനമ്പ്യാരുടെ ഇളയ മകനും പാരമ്പര്യവൈദ്യനുമായ പിആർ വിജയനാണ് മേനേജറായിപ്രവർത്തിച്ചു വരുന്നത്.
     ഒരികാലത്ത് 300ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈവിദ്യാലയം ,സമൂഹത്തെ ആകെ ബാധിച്ച ഇംഗ്ലീഷ് പൊങ്ങച്ചത്തിന്റെ താഡനമേറ്റ് ക്ഷീണിച്ചിരിക്കുകയാണ്.പൊതുവിദ്യാലയസംരക്ഷണം മുഖ്യ അജണ്ടയാകുന്ന ഈസന്ദർഭം പകരുന്ന ഊർജം സ്വീകരിച്ച് നമ്മുടെ വിദ്യാലയം ഗതകാലസ്മരണകളുമായ് പുതിയ ഉയരങ്ങൾതാണ്ടാൻ ഒരുങ്ങുകയാണ്.

ഭൗതികസൗകര്യങ്ങൾ

വൈദ്യുദികരിച്ചക്ലാസ്സ്റൂമുകൾ മികച്ചലൈബ്രറി കമ്പ്യൂട്ടർലാബ് ഇന്റർനെറ്റ്സൗകര്യം സിഡിലൈബ്രറി എൽഇഡിടിവി എൽസിഡിപ്രൊജക്ടർ മൈക്ക്സെറ്റ് ടോയലെറ്റ് കളിസ്ഥലം മികച്ചഉച്ചഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യവേദി ബാലസഭ ഇംഗ്ലീഷ് ക്ലബ്ബ് ഗണിത ക്ലബ്ബ് പരിസ്ഥിതിശുചിത്വആരോഗ്യക്ലബ്ബ് കായികപരിശീലനം കലാപരിശീലനം കയ്യെഴുത്ത് പരിശീലനം

മാനേജ്‌മെന്റ്

സ്ഥാപകമേനേജർ: ഇ.കെ.കൃഷ്ണൻ നമ്പ്യാർ മാനേജർ: പിആർ വിജയൻ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.093144104725539, 75.29392036763987 | width=600px | zoom=15 }}

പരിയാരം മെഡിക്കൽകോളേജ് സ്റ്റോപ്പിൽ നിന്ന് 3.8കി.മീ.സഞ്ചരിച്ചാൽസ്കൂളിലെത്താം ചന്തപ്പുരയിൽനിന്ന് 2.കി.മീസഞ്ചരിച്ചാൽസ്കൂളിലെത്താം