സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
05:36, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സീതിസാഹിബ് എച്ച് എസ്സ് തളിപ്പറമ്പ്
പ്രമാണം:Desktop\13023.jpg
വിലാസം
തളിപ്പറമ്പ

തളിപ്പറമ്പ പി ഒ
കണ്ണൂർ
,
670141
,
കണ്ണൂർ ജില്ല
സ്ഥാപിതം05 - 06 - 1968
വിവരങ്ങൾ
ഫോൺ04602203329
ഇമെയിൽsshsstpb@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13023 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇൻ‍ഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം. കാസിം
പ്രധാന അദ്ധ്യാപകൻപി.വി ഫസലുള്ളാഹ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂൾ. . തളീപ്പറമ്പ ജുമു-അത്ത് പ‍ള്ളി സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968 ജൂണിൽ സി എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

5.34 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്.
  • ജൂനിയർ റെഡ് ക്രോസ്.
  • നാഷണൽ സർവീസ് സ്‌കീം.
  • ഹരിത സേന.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തളിപ്പറമ്പ ജുമു-അത്ത് പള്ളി ട്രസ്റ്റ് എഡുക്കേഷൻ കമ്മറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി.കെ സുബൈർ മാനേജറായും കെ മുസ്തഫ ഹാജി പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ പി.വി ഫസലുള്ളാഹ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എം.കാസിം മാസ്റ്ററുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.വി. മുഹമ്മദ് കുഞ്ഞി, ടി. എൻ. ജനാർദ്ദനൻ, പി. തോമസ്, എ.സി.എം. മറിയ, കെ. മമ്മു,വി.വി.ഗോപാലൻ, പി അബ്ദുൽ അസീസ്, പി.കെ പത്മനാഭൻ, വി.കെ സാവിത്രി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മേഴ്സിക്കുട്ടൻ

വഴികാട്ടി