എച്ച് എസ് ചെന്ത്രാപ്പിന്നി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾഹൈസ്കൂൾപ്രൈമറിഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എച്ച് എസ് ചെന്ത്രാപ്പിന്നി
വിലാസം
ചെന്ത്രാപ്പിന്നി

ചെന്ത്രാപ്പിന്നി പി.ഒ,
തൃശൂർ
,
680687
,
തൃശൂർ ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0480 2845110
ഇമെയിൽhschentrappinni630@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽE.R.RAJESH
പ്രധാന അദ്ധ്യാപകൻP.B.KRISHNAKUMAR
അവസാനം തിരുത്തിയത്
16-11-2021HSS CHENTRAPPINNI


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




  ചെന്ത്പ്പിന്നി ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന 
  ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് എസ് ചെന്ത്രാപ്പിന്നി". 
 തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പഴയ മലബാറിന്റെ നാട്ടികയുടെ നെല്ലറ എന്നു വിശേഷിപ്പിക്കാവുന്ന എടത്തിരുത്തി പ‍‌‌‍ഞ്ചായത്തിലാണ് ചെന്ത്രാപ്പിന്നി ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . ആയിരത്തിതൊള്ളായിരത്തി അമ്പതുകളിൽ ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭാസത്തിനുളള സൗകര്യം ഇല്ലായിരുന്നു.ഹൈസ്ക്കൂൾ വിദ്യാഭാസത്തിനായി വിദൂര സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് അന്നുണ്ടായിരുന്നത്.അതുകൊണ്ട് തന്നെ മിക്കവരുടെയും പഠനം ഏഴാം തരത്തോടെ അവസാനിച്ചിരുന്നു.1956-ൽ ഇന്ത്യൻ ഡിഫൻസ് സർവ്വീസിൽ എക്കൗണ്ടസ് ഒാഫീസറായിരുന്ന കെ കെ മേനോൻ തന്റെ നാട്ടിൽ യു പി ഉൾപ്പെടുന്ന ഹൈസ്ക്കൂൾ എന്ന ആശയവുമായി സർക്കാറിൽ അപേക്ഷ സമർപ്പിച്ചു.1957 ജൂൺ മുതൽ എട്ടാം തരം ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചു.ആ വർഷം എഴുപതു വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപകൻ അടക്കം ആറ് അദ്ധ്യാപകരും ആണ് ഉണ്ടായിരുന്നത്. 1960-ൽ പത്താം ക്ലാസ്സ് പരീക്ഷ കേന്ദ്രമായി അനുവദിക്കപ്പെട്ടു.ഒപ്പം തന്നെ യു പി ക്ലാസ്സുകൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. 2002-ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി(അൺ എയിഡഡ് വിഭാഗം)പ്രവർത്തനമാരംഭിച്ചു. 2014 - ൽ ഹയർ സെക്കണ്ടറി എയിഡഡ് വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പിയ്ക്ക് ഒരു കെട്ടിടത്തില‍്‍‍‍‍‍‍‍‍‍‍‍‍‍‍‍ 13 ക്ലാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്.ഇതോടൊപ്പം ഹയർ സെക്കണ്ടറി അൺ എയിഡഡ് വിഭാഗം വേറെ കെട്ടിടത്തിലും അൺ എയിഡഡ് എൽ.പി (ഇംഗ്ലീഷ് മീഡിയം) മറ്റൊരു കെട്ടിടത്തിലും പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യൂ.പിക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 35-ഓളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്

മാനേജ്മെന്റ്

കുമാരമംഗംലം അമ്പല കമ്മിറ്റിയാണ്ഭരണം നടത്തുന്നത്. മാനേജ് മെന്റ് കമ്മിറ്റി നിലവിൽ വന്ന ശേഷം  കെ എസ് ചാത്തുണ്ണിയും മകൻ  ഡോ.കെ സി പ്രകാശൻ എന്നിവർ ദീർഘകാലം മാനേജർമാരായിരുന്നു
തുടർന്ന്  കോഴി പറമ്പിൽ ശങ്കരനാരായണൻ  അവർകളും അദ്ദേഹത്തിന്റെ അകാല വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെഭാര്യ ശ്രീമതി ഉഷ ശങ്കരനാരായണൻ മാനേജറായും പ്രവർത്തിച്ചു..ഈ വർഷം മുതൽ

വീണ്ടും ഡോ.കെ സി പ്രകാശനെ മാനേജരായി മാനേജ് മെന്റ് കമ്മിറ്റി തിരഞ്ഞെടുത്തു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അമ്പിളി- ചലച്ചിത്ര സംവിധായകൻ

വഴികാട്ടി

1957 - 1960 മത്തായി സാർ
1960 -1968 പി.ജി.മേനോൻ
1968 - 1988 ധർമ്മരത്നം മാസ്റ്റർ
1988 -1991 ഫ്രാൻസിസ്‍ മാസ്റ്റർ
1991 - 1994 ബാലമണി ടീച്ചർ
1994 - 96 . .K.V.ജയരാജൻ മാസ്റ്റർ
1996 -98 K.K.സിദ്ധാർഥൻ മാസ്റ്റർ
1998 - 99 P.S.രതി ടീച്ചർ
1999 - 2003 C.A.ലക്ഷ്മി ടീച്ചർ
2003 - 2007 K.G.സതിദേവി ടീച്ചർ
2007 - 2010 A.T.ജോസഫൈൻ ടീച്ചർ
2010 - 2014 V.C.സുമ ടീച്ചർ

‌‌‌‌‌‌‌|-

2014-2016 K.A.ഷീബ ടീച്ചർ

<googlemap version="0.9" lat="10.358463" lon="76.139444" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (H) 10.357719, 76.139331, H.S.CHENTRAPPINNI H.S.CHENTRAPPINNI </googlemap></googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.