എൽ പി എസ് ആവടുക്ക
എൽ പി എസ് ആവടുക്ക | |
---|---|
വിലാസം | |
ആവടുക്ക ആ വടുക്ക.പി.ഒ, പി.ഒ, , കോഴിക്കോട് 673528 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04962670008 |
ഇമെയിൽ | avadukkalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16452 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സോമൻ.വി.പി |
അവസാനം തിരുത്തിയത് | |
03-01-2019 | Sreejithkoiloth |
ചരിത്രം
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കുന്നുമ്മൽ സബ് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ആവടുക്ക എൽ .പി .സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തികച്ചും പിന്നോക്കo നിൽക്കുന്ന ആ വടുക്ക പ്രദേശത്തെ നിരവധി ദേശസ്നേഹികളുടെ സ്വപ്നസാക്ഷാൽക്കാരമായി 1952ൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. സ്കൂളിന്റെ ആദ്യത്തെ മാനേജർ Tരാഘവക്കുറുപ്പും ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.പത്മനാഭൻ മാസ്റ്ററും ആയിരുന്നു. 46 വിദ്യാർത്ഥികളും 3 അദ്ധ്യാപകരുമായിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.കെ.പത്മനാഭൻ ,ടി. കൃഷ്ണൻ നായർ, പി.ഗോപാലൻ നായർ എന്നിവരായിരുന്നു ആദ്യ കാല അദ്ധ്യാപകന്മാർ. പിന്നീട് പി.ഗോപാലൻ നായർ പ്രധാന അദ്ധ്യാപകനായി.1968ൽ രണ്ട് പുതിയ ഡിവിഷനുകൾ നിലവിൽ വന്നു. 1970 ൽ എല്ലാ ക്ലാസ്സിലും പുതിയ ഡിവിഷനുകൾ രൂപീകരിച്ചു.1969-ൽ അറബിക് പോസ്റ്റ് രൂപീകൃതമായി.പിന്നീട് സ്കുളിന് 4 കെട്ടിടങ്ങൾ പണിതു.1984-ൽ പി.ഗോപാലൻ മാസ്റ്റർ പിരിഞ്ഞ തസ്തികയിൽ എൻ .ഗോപാലൻ മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1986 ൽ അദ്ദേഹം വിരമിച്ചതു മുതൽ ശ്രീമതി സാറാമ്മ ജോർജ്ജ് ആയിരുന്നു ഇവിടുത്തെ പ്രധാന അധ്യാപിക .2001 ൽ അവർ സർവീസിൽ നിന്ന്സ്വമേധയാ വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ദേവി.എൻ.കെ.പ്രധാനാധ്യാപികയായി ചാർജെടുത്തു.2006 ൽ ദേവി ടീച്ചർ സർവീസിൽ നിന്ന് വിരമിച്ചത് മുതൽ ശ്രീ.ടി.ബാലകൃഷ്ണൻ മാസ്റ്ററായിരുന്നു ഇവിടുത്തെ പ്രധാനാധ്യാപകൻ .2016 സപ്തംബർ 30-ന് അദേഹം സർവ്വീസിൽ നിന്ന് സ്വമേധയാ വിരമിച്ചു.അതിനു ശേഷം 2016- ഒക്ടോബർ 1 മുതൽ ശ്രീ.വി.പി.സോമൻ പ്രധാനാധ്യാപകനായി ചാർജ്ജെടുത്തു. ഇന്ന് വി.പി.സോമൻ എന്ന പ്രധാനാ ധ്യാപകന്റെ നേതൃത്വത്തിൽ സർവ്വ ശ്രീ രാധാ. പി ,സുധീർ .പി, രശ്മി വി, റഷീദ.പി, സ്മിത.സി, ആയിഷ.കെ എന്നീ സഹ അധ്യാപകർ ഉണ്ട് 60 സെന്റ് സ്ഥലം സ്വന്തമായി ഉണ്ടെങ്കിലും ഭൗതിക സാഹചര്യങ്ങൾ വളരെ അപര്യാപ്തമാണ്.നിലവിൽ 2 കമ്പ്യൂട്ടറുകൾ കുട്ടികളുടെ പഠന സഹായത്തിനായി പ്രവർത്തിപ്പിച്ചു വരുന്നു.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചി മുറികൾ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള ഓട് മേഞ്ഞ 4 കെട്ടിടങ്ങളിലായാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ ഒരുകളിസ്ഥലം ഉണ്ട് കേവലം 2 കമ്പ്യൂട്ടറുകൾ മാത്രം പ്രവർത്തിക്കുന്ന ഒരു ചെറിയ കമ്പ്യൂട്ടർ ലാമ്പ് ഇവിടുത്തെ പരിമിതിയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- കെ.പത്മനാഭൻ
- പി.ഗോപാലൻ നായർ
- എൻ.ഗോപാലൻ മാസ്റ്റർ
- സാറാമ്മ ജോർജ്
- ദേവി .എൻ .കെ
- ടി.ബാലകൃഷ്ണൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ഹരീഷ് .ഡി.ആർ
- ഡോ. രേഷ്മ .ടി
വഴികാട്ടി
വഴികാട്ടി
{{#multimaps:11.071469, 76.077017 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|