സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ


പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോടു വില്ല്ലേജിൽ കൈപ്പട്ടൂരിൽ സ്ഥിതിചെയ്യുന്ന അതിപുരാതനമായ ഒരു വിദ്യാലയമാണിത്.കുന്നിന്റെ നെറുകയൽ സ്ഥാപിച്ച ഈ വിദ്യാലയം കുട്ടിക്കുന്നു സ്ക്കൂൾ എന്നറിയപ്പെട്ടിരുന്നു.1938 ൽ സ്ഥാപിച്ച ഈ വിദ്യാലയം കേരളത്തിലെ പ്രചീന വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ
വിലാസം
കൈപ്പട്ടൂർ

സെന്റ് ജോർജ മൗണ്ട് എച്ച്.എസ്.,കൈപ്പട്ടൂർ പി.ഒ,
പത്തനംതിട്ട
,
689648
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1938
വിവരങ്ങൾ
ഫോൺ04682350652
ഇമെയിൽsgmhskaipattoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ല്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻR.RAJENDRAN UNNITHAN
അവസാനം തിരുത്തിയത്
24-11-2020Shibu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാടിന്റെ സാമൂഹ്യവും സാംസ്കാരികവും, വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് പരേതനായ തേരകത്ത് ചെറിയാൻ മുതലാളി 1938 ൽ സ്ഥാപിച്ച ഈ കലാലയം 1945 ൽ ഹൈസ്കൂളായി മാറി. 1938 ൽ ശ്രീ ചിത്തിരതിരുനാൾ മഹാരാജാവാണ് ഈ സ്ക്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം നൽകിയത്. തുമ്പമൺ ഭദ്രാസനാധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ പുത്തൻകാവിൽ മാർപീലക്സിനോസ് തിരുമേനി ഈ സ്ഥാപനത്തിനു തറക്കല്ലിട്ടു. പ.ഗീവർഗ്ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് ഈ സ്ഥാപനത്തിന്റെ സമർപ്പണവും കൂദാശയും നിർവഹിച്ചത്.2005 മെയ് മാസത്തിൽ കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലേക്ക് സ്ക്കൂൾ കൈമാറ്റം ചെയ്തു. ഇപ്പോൾ സ്ക്കൂൾ മാനേജരായ ശ്രീ. ജോൺസൺ കീപ്പള്ളിലും, കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിയും ഈ സ്ഥാപനത്തിന്റെ പുരോഗതിക്കും, ഐശ്വര്യത്തിനും വേണ്ടി ആത്മർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. ഈ സ്ക്കൂളിൽ 16000 ൽ പരം പുസ്തകങ്ങളും LCD പ്രൊജറ്ററും ഉള്ള ഒരു മൾട്ടിമീഡിയ ലൈബ്രറിയും, ആധുനിക രീതിയിലുള്ള ഒരു ലാബോറട്ടറിയും, ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഉള്ള കമ്പ്യൂട്ടർ ലാബും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫിലിം ക്ലബ്
  • റെഡ്ക്രോസ്
  • ഐ റ്റി കോർണർ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • സയൻസ് ക്ളബ്ബ്
  • സോഷ്യൽസയൻസ് ക്ളബ്ബ്
  • മാത് സ് ക്ളബ്ബ്
  • ഇക്കൊ ക്ളബ്ബ്

മാനേജ്മെന്റ്

കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി മാനേജരായി ശ്രീ. ജോൺസൺ കീപ്പള്ളിൽ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കും, ഐശ്വര്യത്തിനും വേണ്ടി ആത്മർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • പി.എം. പിലിപ്പ്
  • പി. ജെ. ജോർജ്ജ്(1977-81)
  • ദേവി ദേവകികുമാരി(1981-82)
  • സി. ജോർജ്ജ്(1982-87)
  • സി. ജി എബ്രഹാം(1987-89)
  • കെ. എം. സാറാമ്മ(1989-1993)
  • പി. തോമസ് ഡാനിയേൽ(1993-97)
  • പി. ആർ. അരവിന്ദാക്ഷൻ നായർ(2 Months)
  • കെ. പി. കോശി(1997-99)
  • ബി. പത്മജദേവി(1999-2002)
  • മറിയാമ്മ വർഗ്ഗീസ്(2002-2005)
  • സി. കെ ശ്രീദേവി(2005-2008)
  • കെ.കെ.ശ്രീനിവാസൻ(2008 -2012)
  • എസ്.ഷീല(2012 -2016)
  • ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ(2016 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സി. തോമസ് – പ്രശസ്തനായ പ്ലാസ്റ്റിക്ക് സർജൻ
  • വിനോദ് ബാലക്യഷ്ണൻ - കംമ്പ്യൂട്ടർ വിദഗ്ധൻ
  • മോഹനകുമാരൻ നായർ - റിട്ട. ജഡ്ജി
  • പദ്മകുമാർ-സീരിയൽ സംവിധായകൻ
  • കെ .കെ .രാജീവ്‌ -സീരിയൽ സംവിധായകൻ
  • ജെമിൻ ജോം -ഫിലിം സംവിധായകൻ
  • ചന്ദ്രശേഖരൻ നായർ -വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്
  • വിനു വി ജോൺ -ഏഷ്യാനെറ്റ്‌ മാധ്യമ പ്രവർത്തനം
  • സി .പ്രകാശ്‌-പറക്കോട് ബ്ലോക്ക്‌ മെമ്പർ
  • സാറാമ്മ സജി-വാർഡ്‌ മെമ്പർ
  • റോബിൻ പീറ്റർ-കോന്നി ബ്ലോക്ക് പ്രസിഡണ്ട്‌


മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

  • പത്തനംതിട്ടയിൽ നിന്ന് 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.

|}