എസ്.സി. വി.എൽ.പി.എസ്.കൊടുമൺ

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 11 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38211 (സംവാദം | സംഭാവനകൾ) (ഭൗതികസൗകര്യം)
എസ്.സി. വി.എൽ.പി.എസ്.കൊടുമൺ
സ്കൂൾ ഫോട്ടോ
വിലാസം
.കൊടുമൺ

കൊടുമൺ പി. ഓ,കൊടുമൺ
,
691555
സ്ഥാപിതം14 - മെയ് - 1930
വിവരങ്ങൾ
ഫോൺ04734280840
ഇമെയിൽscvlpskodumon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38211 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽschool-photo.png‎
പ്രധാന അദ്ധ്യാപകൻസുജ കെ പണിക്കർ
അവസാനം തിരുത്തിയത്
11-11-202038211


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശക്തിഭദ്രന്റെ മണ്ണ് 'ആശ്ചര്യചൂഡാമണി ' യുടെ ജന്മം കൊണ്ട് യശസ്സുയർന്ന കൊടുമൺ. പ്ളാന്റേഷൻ തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളുടെയും നാട്ടിൽ, വിദ്യാതല്പരരായ ഒരുപറ്റം പൂർവ്വസൂരികൾ 1930 മെയ് 14 ാം തീയതി നാടിന് സമർപ്പിച്ച കുടിപ്പള്ളിക്കൂടമാണ് പില്ക്കാലത്ത് 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തത്. അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിനോടുള്ള ആദരസൂചകമായി ഈ സ്കൂളിന് ശ്രീ ചിത്തിരവിലാസം ലോവർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്തു.

                                                         പത്തനംത്തിട്ട വിദ്യാഭ്യാസ ജില്ല അടൂർ സബ് ജില്ലയിൽ കൊടുമൺ  ഗ്രാമപ‍ഞ്ചായത്തിൽ  പതിമൂന്നാം വാർഡിൽ കൊടുമൺ  ഠൗണിൽ സ്ഥിതി ചെയ്യുന്ന ജി എസ് സി വി എൽ പി സ്കൂൾ ഇന്ന് നവതിയുടെ നിറവിലാണ്. പ്രീപ്രൈമറി  മുതൽ നാലാം ക്ളാസ് വരെ ഏകദേശം 240 ൽപരം കുട്ടികൾ പഠിക്കുന്നു. പഠനത്തോടൊപ്പം  കലാ- കായിക,  സാംസ്കാരിക മേഖലകളിൽ ഉന്നതശ്രേണിയിൽ നില്ക്കുന്ന സ്കൂൾ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ കിഴക്ക് ഭാഗത്തായി 50 വർഷത്തിലേറെ പഴക്കമുള്ള പ്രധാന കെട്ടിടം സ്ഥിതി ചെയ്യുന്നു. ഈ പ്രധാന കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളാണ് പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത്. മൺക്കട്ടയിൽ നിർമ്മിച്ച ഓടിട്ട ഈ പഴയ കെട്ടിടം ഇപ്പോൾ ഒരു മേജർ മെയിന്റനൻസ് ആവശ്യമായ നിലയിലാണ് . തെക്ക് ഭാഗത്തായി ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ഒരു ക്ലാസ് മുറിയും ഉൾപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്ക് പടി‍ഞ്ഞാറ് ഭാഗത്തായി രണ്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടവും , വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്കൂൾമെയിൻ ഗേറ്റിന് സമീപത്തായി ഒരു ക്ലാസ് മുറിയും ഉണ്ട്. ഈ ക്ലാസ് മുറിക്ക് സമീപത്തായി എസ് എസ് കെ ( 2019 -2020)ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി 2020 നവംബർ 4 ബുധനാഴ്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘാടനം നിർവഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ നാട മുറിച്ച് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു .വടക്ക് ഭാഗത്തായി പാചകപ്പുരയും ഓഫീസിനു മുൻപിലായി സ്റ്റേജും കൂടാതെ സ്കൂൾ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ടൊയ് ലറ്റുകളും സ്ഥിതി ചെയ്യുന്നു. ഏകദേശം 35 സെൻറ് വിസ്തീർണ്ണം മാത്രമുള്ള സ്കൂൾ ഗ്രൗണ്ടിൽ കെട്ടിടങ്ങളുടെ ബാഹുല്യം ഉണ്ടെങ്കിലും, കുട്ടികൾക്ക് ആനുപാതികമായി ക്ലാസ് മുറികൾ ഇല്ലാത്തത് സ്കൂൾ നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

.

"https://schoolwiki.in/index.php?title=എസ്.സി._വി.എൽ.പി.എസ്.കൊടുമൺ&oldid=1054748" എന്ന താളിൽനിന്ന് ശേഖരിച്ചത്