സി എം എസ്സ് എൽ പി എസ്സ് വെങ്ങളം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലും എഴുമറ്റൂർ വില്ലേജിലും ഉൾപ്പെട്ടതാണ് സി എം എസ് എൽ പി സ്കൂൾ. ചർച്ച മിഷണറി സൊസൈറ്റി എൽ പി സ്കൂൾ എന്നാണ് പൂർണ്ണരൂപം. 1926ൽ പള്ളിയും പള്ളിക്കൂടവും ഒന്നിച്ചാണ് സ്ഥാപിച്ചത്. പാറക്കെട്ടുകൾ നിറഞ്ഞ ഉൾപ്രദേശമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നത്.
സി എം എസ്സ് എൽ പി എസ്സ് വെങ്ങളം | |
---|---|
വിലാസം | |
വെങ്ങളം വെങ്ങളം , എഴുമറ്റൂർ പി ഒ പത്തനംതിട്ട 689586 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - June - 1926 |
വിവരങ്ങൾ | |
ഫോൺ | 9847114709 |
ഇമെയിൽ | somapkorah@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37636 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | - |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി സോമ പി കോര |
അവസാനം തിരുത്തിയത് | |
17-11-2020 | Wikivengalam |
ചരിത്രം
സിഎംഎസ് മിഷനറിമാരുടെ ത്യാഗോജ്വലവും സമർപ്പണവും ആയ ജീവിതത്തിൻറെ ഫലമായാണ് സിഎംഎസ് സ്കൂളുകൾ സ്ഥാപിതമായത്. അക്ഷരജ്ഞാനവും അറിവും നേടിയ ഒരു സമൂഹം ഉണ്ടാകണം എന്ന കാഴ്ചപ്പാടോടെയാണ് മിഷനറിമാർ ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്. കോട്ടയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിഎംഎസ് കോർപ്പറേറ്റ് മാനേജ്മെൻറിൻയും നാട്ടുകാരുടെയും ശ്രമഫലമായാണ് മലയോര പ്രദേശമായ എഴുമറ്റൂര് വെങ്ങളം സി എം എസ് എൽ പി സ്കൂൾ 1926ൽ സ്ഥാപിതമായത്. അന്നുമുതൽ ഈ പ്രദേശത്ത് വെളിച്ചം പകരുന്ന ഒരു സ്ഥാപനമായി സി എം എസ് എൽ പി സ്കൂൾ വെങ്ങളം നിലകൊള്ളുന്നു.
ഭൗതികസാഹചര്യങ്ങൾ
മഴവെള്ള സംഭരണി, വാട്ടർ കണക്ഷൻ, വൈദ്യുതി കണക്ഷൻ, കമ്പ്യൂട്ടർ, ടോയ്‌ലെറ്റുകൾ ഇവിടെയുണ്ട്. സ്കൂളിന് ആവശ്യമായ മേശകൾ, കസേരകൾ, അലമാരകൾ മുതലായവ ഉണ്ട്. ലൈബ്രറി അലമാരകൾ, കുട്ടികൾക്ക് പഠനോപകരണങ്ങൾ ഇവിടെയുണ്ട്. എല്ലാ ക്ലാസ്സുകളിലും ഫാൻ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇരിക്കുന്നതിന് ഉള്ള കസേരകൾ ബെഞ്ചുകൾ ഇവ ക്രമീകരിച്ചിട്ടുണ്ട്.