തിരുമൂലവിലാസം യു.പി.എസ്.

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 23 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Angel Aby (സംവാദം | സംഭാവനകൾ)
തിരുമൂലവിലാസം യു.പി.എസ്.
വിലാസം
തിരുമൂലപുരം

തിരുമൂലവിലാസം യു പി എസ്സ്, തിരുവല്ല
പത്തനംതിട്ട
,
689115
,
പത്തനംതിട്ട ജില്ല
സ്ഥാപിതം18 - 05 - 1920
വിവരങ്ങൾ
ഫോൺ04692636010
ഇമെയിൽbethanyvilasamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്37268 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr. ജോളി ജോർജ്
അവസാനം തിരുത്തിയത്
23-10-2020Angel Aby


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ചരിത്രവീഥിയിലൂടെ ഒരു യാത്ര
ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.

ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമുല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമുലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.

1920 മെയ് 18 ന് തിരുമൂലപുരം ബാലികാമഠം സ്കൂൾ തുടങ്ങുന്നതിനു മുൻപുതന്നെ സിസ്റ്റേഴ്സും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം സമ്പാദിച്ച എ. ഹോംസ് പി ആർ ബ്രുക്ക്സ്മിത്ത് എന്നിവരും അടുത്തുള്ള വീടുകളിൽ താമസിച്ചുകൊണ്ട് സ്കൂൾ പ്രവർത്തനങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു. ദൈവദാസൻ മാർ ഇവാനിയോസ് പിതാവിന്റെ ധീരമായ കാൽവെയ്പ്പും ത്യാഗ സമ്പന്നമായ ജീവിത സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ തിരുമൂലപുരത്ത് ബാലികാമഠം സ്കൂൾ ഉണ്ടാവുമായിരുന്നില്ല.

അടുത്ത യാത്ര തിരുമുലവിലാസത്തിലേക്ക് തിരിയുകയാണ്. ബാലികാമഠം സ്കൂൾ വളപ്പിൽ ചെങ്ങന്നൂർ കാരൻ ചാണ്ടി സാർ ഒരു ചെറിയ പ്രൈമറി സ്കൂൾ നടത്തിയിരുന്നു. ആ സ്കൂൾ മഠത്തിനോട് ചേർന്ന് ഒരു താൽക്കാലിക ഷെഡിലേക്ക് മാറ്റി. അതിന്റെ ക്രമീകരണങ്ങൾ പോളച്ചിറക്കൽ പെരുമ്പള്ളികാട്ട് പി കെ എബ്രഹാം തരകനാണ് നിർവഹിച്ചത്. പിന്നീട് മഠത്തിലേക്ക് മാറ്റിയ ഈ സ്കൂളിന്റെ ചുമതല സിസ്റ്റേഴ്സ് സിനെ ദൈവദാസൻ മാർ ഇവാനിയോസ് പിതാവ് ഏൽപ്പിച്ചു. 'നല്ലിടയൻ സ്കൂൾ' എന്നാണ് ഈ സ്കൂൾഅറിയപ്പെട്ടിരുന്നത്. ചെങ്ങന്നൂർ കൊട്ടാരത്തിലെ ചാണ്ടി സാർ ആയിരുന്നു പ്രഥമാധ്യാപകൻ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വരും അ ക്രൈസ്തവരും ആയ കുട്ടികളായിരുന്നു പഠിതാക്കൾ.ജാതിവ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് വിദ്യാഭ്യാസം നിലച്ചിരുന്നതായ ഒരു ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു അഭിവന്ദ്യ പിതാവിന് ഉണ്ടായിരുന്നത്. താഴ്ന്ന ജീവിത നിലവാരത്തിൽ ജീവിച്ചിരുന്ന ആളുകളുടെ കുടിലുകൾ സന്ദർശിച്ച് അവരെബോധവൽക്കരിച്ച് അവരുടെ കുട്ടികൾക്ക് പ്രാരംഭ വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾക്ക് പ്രചോദനം നൽകിയത് അന്നത്തെ സന്യാസിനികൾ ആയിരുന്നു. അതുകൊണ്ട് നല്ലിടയൻ സ്കൂളിന് 'പുലയ പള്ളിക്കൂടം' എന്ന ഒരു അപരനാമം കൂടി സമൂഹം ചാർത്തി കൊടുത്തിരുന്നു.

ഓർത്തഡോക്സ് സഭാ വിഭാഗത്തിൽ നിന്നും 1930 ൽ കത്തോലിക്കാസഭയുമാ യുള്ള പുനരൈക്യ ത്തിനു ശേഷം സിസ്റ്റേഴ്സ് ബാലികാമഠം സ്കൂളിലേക്ക് പോയിട്ടില്ല. തങ്ങളെ ഏൽപ്പിച്ച നല്ലിടയൻ സ്കൂളിന്റെ വളർച്ചയിൽ ശ്രദ്ധ പതിപ്പിച്ചു. സിസ്റ്റേഴ്സിന്റെ ശ്രമഫലമായി ഇത് ഒരു യുപിസ്കൂൾ ആയി 1939ൽ ഉയർത്തപ്പെട്ടു. നാടുഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ബഹുമാനാർത്ഥം "ശ്രീമൂല വിലാസം" യു പി സ്കൂൾ എന്ന പേരുണ്ടായി. കാലാന്തരത്തിൽ അത് ലോപിച്ച് തിരുമൂല വിലാസം എന്നായി. ഇന്ന് ബഥനി സിസ്റ്റേഴ്സ്എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുന്നേറുന്ന ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന തിരുമുലവിലാസം യു പി സ്കൂൾ സബ്ജില്ലയിലെ ഒരു മികച്ച സ്കൂളായി പരിലസിക്കുന്നു എന്നത് വളരെ അഭിമാനത്തോടെ പ്രസ്താവിക്കട്ടെ. എല്ലാതലത്തിലും ഈ സ്കൂൾ മികവുറ്റതാണ്. അക്കാദമിക രംഗത്തെ ഉന്നത വിജയം, കലാകായിക മേളകളിലെ മികവ്, പാഠ്യപാഠ്യേതര രംഗത്തെ മികവ്, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, സ്മാർട്ട് ക്ലാസ് റൂമുകൾ, കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം, മികച്ച ലൈബ്രറി, യോഗ പരിശീലനം, സ്കൂൾ ബസുകൾ, ബോർഡിംഗ് സൗകര്യം........ ഇങ്ങനെ വിവിധ തലങ്ങളിൽ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. അധ്യയന നിലവാരത്തോടൊപ്പം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിലും അച്ചടക്കവും സന്മാർഗ ബോധവുമുള്ള കുഞ്ഞുങ്ങളെ രൂപീകരിക്കുന്നതിലും അധ്യാപകർ ബദ്ധശ്രദ്ധരാണ്.

2006ൽ പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും ഈ സ്കൂളിന് ലഭിക്കുകയുണ്ടായി. ഈ സ്കൂളിലെ ലൈബ്രറി ജില്ലയിലെ ഏറ്റവും നല്ല ലൈബ്രറി എന്ന അംഗീകാരവും നേടിയെടുത്തു. ഇങ്ങനെ എല്ലാതലത്തിലും ഈ സ്കൂൾ മുൻപന്തിയിൽ നിൽക്കുന്നുവെന്നത് അഭിമാനാർഹമായ വസ്തുതയാണ്. 2020 മെയ് മാസത്തിൽ തിരുമുല വിലാസം യു പി സ്കൂൾ അതിന്റെ നൂറാം ജന്മദിനം ആഘോഷിച്ചു. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പ്രതിഭാസമ്പന്നരായ ഒരു അധ്യാപക സമൂഹം ഈ വിദ്യാലയത്തിലെ സമ്പത്താണ്. അവരുടെ ത്യാഗോജ്വലമായ ജീവിത സമർപ്പണം ആണ് ഈ ചരിത്രത്തിന് പിന്നിലുള്ളത്. കലാകായിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ മേഖലകളിൽ പ്രശസ്തരായ ധാരാളം വ്യക്തികളെ വാർത്തെടുത്തതിൽ ഈ വിദ്യാലയത്തിന്റെ പങ്ക് ശ്ലാഘനീയം ആണ്. ശ്രീ എം ജി സോമൻ, ശ്രീ തിരുമൂലപുരംനാരായണൻ തുടങ്ങിയവർ ഈ ശ്രേണിയിൽ പെടുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. വിശാലമായ ഓഡിറ്റോറിയം, മികച്ച കമ്പ്യൂട്ടർ പരിശീലനം, സയൻസ് ലാബ്, ചരിത്ര മ്യൂസിയം, ശാന്തമായ ചുറ്റുപാടിൽ വായനാ സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി, വിശാലമായ കളിസ്ഥലം, കലാകായിക പരിശീലനം, വിദ്യാർത്ഥി സൗഹൃദ പ്രീ പ്രൈമറി ക്ലാസ്റൂം, ജൈവവൈവിധ്യ ഉദ്യാനം, വിഷരഹിതമായ പച്ചക്കറികൾ സമ്പുഷ്ടമായ കൃഷി സ്ഥലം, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ്, സുരക്ഷിതമായി സ്കൂളിൽ എത്തിച്ചേരുവാൻ വേണ്ട ബസ് സൗകര്യം, പെൺകുട്ടികൾക്കുള്ള ബോർഡിംഗ് സൗകര്യം ഇവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്

തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം

മികവുകൾ

സ്റ്റെപ്പ്സ്, ന്യൂമാത്‍സ് സംസ്ഥാന വിജയം/ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേള കളിൽ സബ്ജില്ല, ജില്ലാതലങ്ങളിൽ ഒന്നാംസ്ഥാനം/ സംസ്കൃത കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ ഉന്നത വിജയം/സ്മാർട്ട് എനർജി പ്രോഗ്രാംമിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ സംസ്ഥാനതല വിജയം/ വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്നപദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരലി ഹിന്ദി എന്നിവയും, വിഷയ ബന്ധിതമായ ഗണിത വിജയം, ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെസമയബന്ധിതമായ പരിശീലനവും നടന്നുവരുന്നു/ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് ഉതകുന്നപ്രവർത്തനങ്ങൾ- അനാഥാലയ സന്ദർശനം, പൊതിച്ചോറ് വിതരണം......

  • LSS, USS സംസ്കൃതം സ്കോളർഷിപ്പു കളിൽമികച്ച പരിശീലനം ഉന്നതവിജയം
  • ഭാഷാ അസംബ്ലി
  • കൗൺസിലിംഗ് സൗകര്യം
  • കലാകായിക പരിശീലനം
  • ടാലന്റ് ഡേ
  • കയ്യെഴുത്ത് മാസിക നിർമ്മാണം
  • നന്മ, നല്ല പാഠം പദ്ധതി
  • പഠനയാത്ര
  • മെഡിക്കൽ ക്യാമ്പ്
  • ഡാൻസ്, യോഗ, കരാട്ടെ പരിശീലനം
  • ഇംഗ്ലീഷ് ഫെസ്റ്റ്
  • ഫുഡ് ഫെസ്റ്റ്:
        കുട്ടികൾ ഭവനത്തിൽ മാതാപിതാക്കളുടെ സഹകരണത്തോടു കൂടി ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കി സ്കൂളിൽ കൊണ്ടുവരികയും വിപണനത്തിലൂടെ ലഭിക്കുന്നവരുമാനം അഗതിമന്ദിരത്തിൽ നൽകുകയും ചെയ്യുന്നു.
  • മോക്ക് പാർലമെന്റ്
  • പഠനത്തിന് ഒരു കൈത്താങ്ങ്
  • ജന്മ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം പദ്ധതി
  • ഹലോ ഇംഗ്ലീഷ്:
        ജീവിത സന്ദർഭങ്ങളിൽ ആത്മവിശ്വാസത്തോടുകൂ ടി അനായാസമായി ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി എസ്.എസ്.എ.ആവിഷ്ക്കരിച്ച ഒരു പദ്ധതി.സക്കിറ്റ്, റോൾ പ്ലേ, കൊറിയോഗ്രഫി, ഭാഷാകേളികൾ, കഥകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ താത്പര്യം ജനിപ്പിച്ച് ഇംഗ്ലീഷ്  പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നു .സ്കൂൾ തലത്തിൽ പ്രകടനത്തിന് അവസരമൊരുക്കി പ്രോൽസാഹിപ്പിക്കുന്നു റീഡിംഗ് കോർണർ സജ്ജീകരിച്ച് വായനയ്ക്ക് സൗകര്യമൊരുക്കുന്നു.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ
സിസ്റ്റർ ജോളി ജോർജ് (പ്രഥമാധ്യാപിക)

  • ശ്രീമതി സുബി മാത്യുഎം
  • ശ്രീമതി ജോയ്സ് മാത്യു
  • ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
  • ശ്രീമതി ബീന ജോസഫ്
  • ശ്രീമതി ത്രേസ്യാമ്മ ഇടിക്കുള
  • ശ്രീമതി അന്നമ്മ സാമുവേൽ
  • ശ്രീമതി റേച്ചലാമ്മ തോമസ്
  • ശ്രീമതി ബിന്ദു സ്കറിയാ
  • നശ്രീമതി സെലിൻ കോശി
  • ശ്രീമതി ബിജിമോൾ ഈപ്പൻ
  • ശ്രീമതി എലിസബത്ത് ചാക്കോ
  • സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
  • സിസ്റ്റർ സാലി എം ജെ
  • സിസ്റ്റർ മിനി ടി ജോസ്
  • സിസ്റ്റർ ലിബി പി. ബി
  • ശ്രീമതി റിന്റു സി മാനുവേൽ
  • കുമാരി ബിൻസി കെ തോമസ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര
  • നേർക്കാഴ്ച

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
      വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.:        വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ  ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌:
     കുട്ടികളിൽ  ഗണിതാഭിമുഖ്യം വളർത്തുക, പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക, ഗണിത പഠനം രസകരമാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഗണിത ക്ലബ് രൂപികരിച്ചിരിക്കുന്നു.ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം, ഗണിത പസിലുകളുടെ അവതരണം. തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു
  • സാമൂഹ്യ ശാസ്ത്ര ക്ലബ്:
      കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ആണ് സോഷ്യൽ സയൻസ് ക്ലബ് .എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് കൂടുന്നു .ചരിത്ര നായകന്മാർ ,സ്വാതന്ത്ര്യ സമര നേതാക്കൾ ,ചരിത്ര സംഭവകൾ ,ആനുകാലിക സംഭവകൾ തുങ്ങിയവ ഓരോ കുട്ടികൾ അവതരിപികുന്നു .ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ വർഷവും ഓരോ ചരിത്ര നാടകം അസംബ്‌ളിയിൽ അവതരിപ്പിക്കുന്നു .വിവിധ ക്വിസ് മത്സരകൾ ,സാമൂഹിക ശാസ്ത്ര മേളകൾ എന്നിവയിൽ പങ്കെടുത്തു ജില്ലയിൽ ഒന്നാം സ്ഥാനത്തു എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട് 
  • ഹിന്ദി ക്ലബ്
  • ഫോറെസ്റ് ക്ലബ്
  • സുരക്ഷാക്ലബ്‌
  • കാർഷികക്ലബ്‌
  • സംസ്‌കൃത ക്ലബ്:
           ദേവഭാഷയായ സംസ്കൃതത്തെ അടുത്തറിയുവാനും ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ കുട്ടികളെ സംസ്കാരചിത്തരായി വളർത്തുവാൻ സംസ്കൃത ക്ലബ്ബിലൂടെ സാധിക്കുന്നു.

5, 6, 7, ക്ലാസ്സിലെ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ആഴ്ചയിലും പല വിധത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുവാൻ അവർക്ക് അവസരം നൽകുന്നു. സംസ്കൃതം കഥാകഥനം, ഗാനാലാപനം, പ്രഭാഷണം, ചെറിയ, ചെറിയ കളികൾ, Quiz പ്രോഗ്രാമുകൾ എന്നിവയിലൂടെ കുട്ടികൾക്ക് സംസ്കൃതത്തിൽ പ്രാവീണ്യം നേടിയെടുക്കാൻ സാധിക്കുന്ന വേദികളാക്കുന്നു.

ഗ്രൂപ്പ് ഭാരവാഹികളിലൂടെ ഓരോ ഗ്രൂപ്പിന്റേയും പ്രവർത്തനങ്ങളെ ഒരുമ്മിപ്പിക്കുന്നു. കുട്ടികൾക്ക് അതിലൂടെ നല്ല സംഘടന പാടവം ലഭിക്കുന്നു... സംസ്കൃത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കുചേരുന്നു.

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=തിരുമൂലവിലാസം_യു.പി.എസ്.&oldid=1050680" എന്ന താളിൽനിന്ന് ശേഖരിച്ചത്