ജി.എൽ.പി.എസ് ചാത്തമംഗലം
ജി.എൽ.പി.എസ് ചാത്തമംഗലം | |
---|---|
വിലാസം | |
ചാത്തമംഗലം ചാത്തമംഗലം , 673601 | |
സ്ഥാപിതം | 25 - 04 - 1906 |
വിവരങ്ങൾ | |
ഫോൺ | 9446520675 |
ഇമെയിൽ | glpschathamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47201 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജൻ പാക്കത്ത് |
അവസാനം തിരുത്തിയത് | |
25-09-2019 | 47201 |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1906ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിൽ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായ ചാത്തമംഗലം ഗവ.എൽ.പി സ്കൂൾ 1906 ഏപ്രിൽ 25 ന് സ്ഥാപിതമായി. അന്നത്തെ കോഴിക്കോട് താലൂക്ക് ബോർഡിൻറെ കീഴിൽ ചാത്തമംഗലത്തേയും പരിസരങ്ങളിലേയും ആയിരക്കണക്കിനു കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ച ഈ സ്ഥാപനം നാടിൻറെ അഭിമാനമായി പരിലസിക്കുന്നു.
1910 ജൂൺ മാസത്തോടെ അഞ്ചാം തരം വരെയുള്ള പൂർണ്ണ എലിമെൻററി സ്കൂൾ ആയിത്തീർന്നു.പഴയ നാടുവാഴി തറവാട്ടുകാരായ മണ്ണിലിടം കാരണവരാണ് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവൺമെൻറന് വിട്ടു കൊടുത്തത്.റി സർവെ 16/16ൽ 52 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കോഴിക്കോട് താലൂക്ക് ബോർഡിൻറെ പ്രവർത്തനം നിലച്ചപ്പോൾ സ്കൂളിൻറെ ഭരണം മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിലായി.1956ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സ്കൂളിൻറെ ഭരണം സർക്കാരിൽ നിക്ഷിപ്തമാവുകയും ചെയ്തു.കെ.ഇ.ആർ.നിലവിൽ വന്നതോടെ ഒന്നു മുതൽ നാലു വരെയുള്ള ഗവ.എൽ.പി സ്കൂളായി.
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 138 വിദൃാർത്ഥികൾ പഠിക്കുന്നു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. കൃഷ്ണൻ മാസ്റ്റർആ യിരുന്നു.ഇപ്പോൾ ശ്രീ.പ്രേമൻ മാസ്റ്ററാ ണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചാത്തമംഗലം പഞ്ചായത്തിലെ .ചാത്തമംഗലം,വേങ്ങരി മഠം,നെച്ചൂളി, വെള്ളന്നൂർ, പുളിക്കുഴി, കുന്നമംഗലം പഞ്ചായത്തിലെ ചെത്ത്കടവ് എന്നീ പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യായനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഭക്ഷണഹാൾ ,സ്റ്റജ്,തുടങ്ങിയവ നമ്മുടെ വിദൃാലയത്തിന്റെമാറ്റ് കൂട്ടുന്നു.സംസ്ഥാന സർക്കാറിന്റെ ഹൈ-ടെക് പദ്ധതിയിൽ ഉൾപെടുത്തിയ കുന്നമംഗലം ഉപജില്ലയിലെ ഏക ഗവ പ്രൈമറി വിദ്യാലയമാണ് ചാത്തമംഗലം ജി.എൽ.പി.എസ്. 2011-12 വർഷത്തിൽ മികച്ച പി.ടി.എ പ്രവർത്തനത്തിനത്തിൻ ജില്ലയിൽ രണ്ടാം സ്ഥാനത്തിനുള്ള ബെസ്റ്റ് പി ടി എ അവാർഡും 2011 മുതൽ 2018വരെ തുടർച്ചയായി 8തവണ കുന്നമംഗലം ഉപജില്ലയിലെ ബെസ്റ്റ് പി.ടി .എ അവാർഡും ഈ വിദ്യാലയം കരസ്ഥമാക്കി.
ഭൗതികസൗകരൃങ്ങൾ
- പരിസ്ഥിതി സൗഹൃത വിദ്യാലയം
- ടൈൽ ചെയ്തതും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ
- വാഹന സൗകര്യം
- ശുദ്ധമായ കുുടിവെള്ളസൗകര്യം
- മികച്ച അടുക്കള
- ഇൻറർനെറ്റ് സൗകര്യത്തോടെയുള്ള കമ്പ്യൂട്ടർലാബ്
- മികച്ച ലൈബ്രറി
- വിശാലമായ ഭക്ഷണ ഹാൾ
- വൃത്തിയുള്ള ടോയ്‌ലറ്റുകൾ
- വിശാലമായ കളിസ്ഥലം
മികവുകൾ
- മികച്ച ശിക്ഷണം
- ഐ.സി.ടി അധിഷ്ടിത ക്ലാസ് റൂം പ്രവർത്തനങ്ങൾ
- എൽ. എസ്. എസ് പരിക്ഷയ്ക്ക് പ്രത്യേക പരിശീലനം
- കമ്പ്യൂട്ടർ പരിശീലനം
- കലാ കായിക മേഘലയിൽ പ്രത്യേക പരിശീലനം
- മെച്ചപ്പട്ട ഉച്ചഭക്ഷണ സംവിധാനം
- പ്രതിമാസ ബാലസഭകൾ
- പിന്നോക്കക്കാർക്ക് പരിഹാരബോധന ക്ലാസുകൾ
- 2016-17 അധ്യായന വർഷത്തിൽ കുന്നമംഗലം ഉപജില്ല സ്കൂൾകലോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
- ശാസ്ത്ര മേളയിൽ റണ്ണറപ്പ്
- സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം
- സബ്ജില്ലാ തല ശാസ്ത്ര,ഗണിത ശാസ്ത്ര, സ്വാതന്ത്ര്യദിന ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- രാജൻ പാക്കത്ത് (പ്രധാനധ്യാപകൻ)
- ജാനു.എ.സി (പി.ഡി. ടീച്ചർ)
- ഷീബ.ടി.എം (പി.ഡി. ടീച്ചർ)
- താരക കുമാരി.ടി.കെ (പി.ഡി. ടീച്ചർ)
- അബ്ദുൽ റസാഖ്.എം.കെ (അറബിക് ടീച്ചർ)
- സിനിരേഖ (എൽ .പി എസ്.എ)
ആബിദ (എൽ .പി എസ്.എ) ഷൈനി (എൽ .പി എസ്.എ)
ഇന്ദിര .കെ (പി.ടി.സി.എം)
.
ക്ളബുകൾ
=== സയൻസ് ക്ളബ്=== വിദ്യാർഥികളിൽ ശാസ്ത്രാഭിരുജി വളർത്താനുതകുന്ന പ്രവർത്തനങ്ങൾക്ക് ക്ലബ് രൂപം നൽകുന്ന . സബ് ജില്ലാ ശാസ്ത്രമേളകളിൽ തുടർച്ചയായി നേട്ടങ്ങൾ കൈവരിക്കാനായത് ക്ലബ്ബിന്റെ സജീവമായ പ്രവർത്തന ഫലമായാണ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ന് വൃക്ഷത്തൈ വിതരണം, പോസ്റ്റർ രചന ,പയർമേള, പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ്ബ്
===അറബി ക്ളബ്=== അലിഫ് അറബി ക്ലബിന്റെ നേതൃത്തത്തിൽ ഭാഷാ പരിപോഷണത്തിന്നാവശ്യമായ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം, വിവിധ മത്സരങ്ങൾ, ചുമർ പത്രിക നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.വിദ്യാർഥികളുടെ ക്ലാസ് റൂo സൃഷ്ടികൾ ഉൾപ്പെടുത്തി ' അ റബീഅ ' കയ്യെഴുത്ത്മാഗസിൻ പ്രസിദ്ധീകരിച്ചു.
===സാമൂഹൃശാസ്ത്ര ക്ളബ്=== വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, വായന കുറിപ്പ്, പ്രസംഗ മത്സരം എന്നിവയും റാലികൾ, ഫിലിം ,ഡോക്യുമെൻററി പ്രദർശനം എന്നിവ നടത്തി വരുന്നു
ഗണ്ത ക്ളബ്
വഴികാട്ടി
{{#multimaps:11.3083499,75.9129588|width=800px|zoom=12}}11.3083499,75.9129588