കെ.വി.എൽ.പി.എസ്. പരുമല
കെ.വി.എൽ.പി.എസ്. പരുമല | |
---|---|
വിലാസം | |
പരുമല കെ.വി.എൽ.പി.എസ്.പരുമല, തിരുവല്ല , 689626 | |
സ്ഥാപിതം | 01 - 06 - 1922 |
വിവരങ്ങൾ | |
ഫോൺ | 9400751554 |
ഇമെയിൽ | kvlpschoolparumala00@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37229 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിബി എസ് |
അവസാനം തിരുത്തിയത് | |
27-09-2020 | 37229 |
ആമുഖം
ഇത് കൃഷ്ണ വിലാസം ലോവർ പ്രൈമറി സ്കൂൾ 98 വർഷത്തെ കർമ്മപരമ്പര്യവുമായി പരുമല നാക്കട എന്ന കൊച്ചുഗ്രാമത്തിൽ വിജ്ഞാനസ്രോദസ്സായി പ്രശോഭിക്കുന്ന സൂര്യതേജസ്... ഈ സരസ്വതി ക്ഷേത്രത്തിലൂടെ കടന്നു പോയവർ നിരവധി.പ്രശസ്തരും സാധാരണക്കാരും ഉൾപ്പെടെ തങ്ങളുടെതായ നന്മ വിതറി സമൂഹത്തിൽ സ്ഥാനമാനങ്ങൾ അലങ്കരിക്കുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ, നിസ്വാർത്ഥ കർമ്മങ്ങളിലൂടെ മാതൃകകളായ ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നെഞ്ചിലേറ്റിയ രക്ഷാകർത്താക്കൾ, ഈ വിദ്യാലയത്തിന് രക്ഷാകവചം ഒരുക്കുന്ന പ്രിയപ്പെട്ട നാട്ടുകാർ, വിടർന്നു വരുന്ന പുതിയ തലമുറ... എല്ലാവർക്കുമായി ഇതിന്റെ ഓരോ താളും സമർപ്പിക്കുന്നു....
ചരിത്രം
പുനർജനിയുടെ കർമ്മ പഥത്തിലൂടെ 100 ന്റെ നിറവിലേക്ക് നടന്നടുക്കുന്ന പരുമല കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂളിന്റെ ചരിത്രം കേവലം അക്ഷരക്കൂട്ടങ്ങളിൽ ഒതുക്കാനാവുന്നതല്ല. ചരിത്രത്താളുകളിൽ സ്വർണ്ണലിപികളാൽ കാലം കാത്തുസൂക്ഷിച്ച ആവേശോജ്വലമായ ഉയർത്തെഴുനേൽപ്പിനാൽ നിലനിൽക്കുന്ന വിദ്യാമന്ദിരം ആണ് കൃഷ്ണ വിലാസം എൽ പി സ്കൂൾ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 25 വർഷങ്ങൾക്കു മുൻപ് ജന്മം കൊണ്ട ഈ പ്രാഥമിക വിദ്യാകേന്ദ്രം;ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻനായർ എന്ന മഹത് വ്യക്തിയുടെ ചിന്താധാരയുടെ ശ്രമഫലമാണ്. ഒരു ദ്വീപസമൂഹമായി നിലകൊള്ളുന്ന പരുമലയിലെ നാക്കടയിൽ യാത്രസൗകര്യമോ വികസനമോ ഇല്ലാതെ ബ്രിട്ടീഷ് അധീനതയിൽ നാട്ടായ്മക്ക് കീഴിൽ കഴിയുമ്പോഴാണ് കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമാകുന്നത്. കൊല്ലവർഷം 1097 ഇടവം 9 ന് അതായത് ഇംഗ്ലീഷ് മാസം 1922 ജൂൺ മാസമാണ് സ്കൂൾ സ്ഥാപിതമായത് എന്ന് രേഖകളിൽ കാണുന്നു. പറഞ്ഞുകേട്ട അറിവുകൾ ക്കപ്പുറം വിദ്യാലയ മുറ്റത്തേക്ക് അക്ഷരം അപ്രാപ്യമായിരുന്ന ഒരു സമൂഹത്തെ കൈ പിടിച്ചു കൊണ്ടു പോകുവാൻ ശ്രീ കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന സാമൂഹ്യ പരിഷ്കർത്താവിന്റെ ചിന്താധാരകൾക്കായി.ഔപചാരിക വിദ്യാഭ്യാസത്തിന്റെ തിരുമുറ്റത്തേക്ക് കടന്നു വരാൻ കഴിയാതിരുന്ന ഒരു വിഭാഗം ജനതയെ അറിവിന്റെ മണി ഗോപുരങ്ങളിൽ എത്തിക്കാൻ നിദാനമായ ഈ സ്കൂൾ ചരിത്രത്താളുകളിൽ ഇടം പിടിക്കുകയായിരുന്നു. പഴമക്കാരുടെ ഓർമ്മത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന നിരവധി ഗുരുനാഥന്മാരുടെ സ്മരണകളും ഈ അക്ഷരമുറ്റത്ത് നിറഞ്ഞുനിൽക്കുന്നു. ഇന്നാട്ടുകാർ ആദരവോടെ അമ്മാവൻ സാർ എന്ന് വിളിച്ചിരുന്ന ശ്രീ നാരായണൻ നായർ അവരിലൊരാളാണ്. കർമ്മകുശലതയുടേയും നന്മയുടെയും ഉദാത്തമാതൃകയിലൂടെ തന്റെ ശിഷ്യഗണങ്ങളുടെ ഉള്ളിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നു.ശ്രീ ഗോവിന്ദൻ നായർ , ശ്രീ രാഘവൻ പിള്ള , ശ്രീ രത്നാകരൻ , ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ ശ്രീ ഭാസ്കരൻ പിള്ള, ശ്രീ ഡാനിയേൽ , ശ്രീമതി കമലമ്മ , ശ്രീമതി സുമതി കുട്ടി , ശ്രീമതി രാജമ്മ , ശ്രീ കെ ജി രവീന്ദ്ര നാഥൻ നായർ, ശ്രീമതി വി പി വിനീത കുമാരി, ശ്രീമതി എ വി ജയകുമാരി, ശ്രീമതി പി എസ് പ്രസന്ന കുമാരി തുടങ്ങിയ ഗുരുവര്യന്മാർ ഈ തിരുമുറ്റത്തെ ധന്യമാക്കി കടന്നുപോയി. കാലപ്രയാണത്തിൽ സ്ഥാപക മാനേജർ ശ്രീ ഗോവിന്ദൻനായർ നിത്യതയിൽ ആയശേഷം അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കെ പി കമലാക്ഷിയമ്മ സാരഥ്യം ഏറ്റെടുത്തു. കാലം പുതുമയെ പഴമയിലേക്ക് നയിക്കും. പരുമല കൃഷ്ണവിലാസം സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അങ്ങനെ കാലപ്പഴക്കം ചെന്നു. സ്കൂൾ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ ചെയ്യാൻ അന്നത്തെ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ 1982-83 വർഷത്തിൽ കെട്ടിടം അയോഗ്യമായി (unfit )വിദ്യാഭ്യാസ അധികൃതർ പ്രഖ്യാപിച്ചു. അതിനെ തുടർന്ന് സ്കൂൾ കെട്ടിടം പൊളിച്ചു പണിയാൻ സ്കൂൾ മാനേജ്മെന്റ് തീരുമാനിച്ചു. സ്കൂൾ പണി നടന്നുകൊണ്ടിരിക്കുന്ന സമയത്തെ ക്ലാസ്സുകൾ എങ്ങനെ നടക്കും എന്ന ചിന്തയിൽ അധ്യാപകർ ധർമ്മസങ്കടത്തിലായി. ആ സമയത്ത് പൂർവ വിദ്യാർത്ഥിയും സർവ്വോപരി വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്ന ശ്രീമാൻ ലക്ഷ്മണൻ സാർ താൻ പുതുതായി നിർമിച്ച ഭവനം കുഞ്ഞുങ്ങളുടെ ക്ലാസുകൾ നടത്തുന്നതിനായി വിട്ടുനൽകി. വിദ്യാമന്ദിരത്തിൽ ജന്മം കൊണ്ട ശിഷ്യ സമ്പത്ത് പുതുമയിലേക്ക് നമ്മുടെ സ്കൂളിനെ കൊണ്ടുപോകാൻ സന്നദ്ധരാണ് എന്നുള്ളതിന്റെ ആദ്യ കൈത്തിരിയായിത്തീർന്നു ഈ സംഭവം. സ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയായി എങ്കിലും വേണ്ടത്ര ഉറപ്പില്ലാതെ പണിഞ്ഞതിനാൽ കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ ചെയ്യേണ്ടതായി വന്നു. പക്ഷേ തുച്ഛമായ വേതനം ലഭിക്കുന്ന അധ്യാപകർക്കോ സ്കൂൾ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്താൻ കഴിയാത്ത മാനേജർക്കോ കെട്ടിടത്തിന് അറ്റകുറ്റപ്പണികൾ ചെയ്യാൻ സാധിച്ചില്ല. അങ്ങനെ അന്നത്തെ മാനേജരെ 10 /6 /1997 ൽ ഡിപ്പാർട്ട്മെന്റ് അയോഗ്യനായി പ്രഖ്യാപിച്ചു. 27 /8 /97 മുതൽ പുതിയ മാനേജറായി ഈ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ കെ ജി രവീന്ദ്രനാഥൻ നായർ ചുമതലയേറ്റു. ഈ കാലയളവിൽ സ്കൂൾ കെട്ടിടം വീണ്ടും അപകട നിലയിലേക്ക് എത്തുകയും വിദ്യാഭ്യാസ അധികൃതർ സ്കൂൾ സന്ദർശിച്ച് ക്ലാസുകൾ തുടർന്ന് കൊണ്ട് പോകാൻ പാടില്ല എന്ന് വിലക്കുകയും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവരുടെ TC അടുത്തുള്ള സ്കൂളിലേക്ക് നൽകേണ്ടിവരുമെന്നും അറിയിച്ചു. അങ്ങനെ ഈ വിദ്യാമന്ദിരം നഷ്ടപ്പെടുമെന്ന ഘട്ടമെത്തി. എന്നാൽ അന്ന് സ്കൂളിന്റെ പ്രഥമാധ്യാപിക ആയിരുന്ന വിനീത കുമാരി ടീച്ചറും സഹ അധ്യാപികമാരായിരുന്ന ജയകുമാരി ടീച്ചറും പ്രസന്നകുമാരി ടീച്ചറും തങ്ങളുടെ എല്ലാ പരിമിതികളും പരാധീനതകളും മാറ്റിവെച്ച് സ്കൂൾ തിരികെ ലഭിക്കാൻ നടത്തിയ പോരാട്ടങ്ങളുടെ ഫലമായും അന്ന് ഡിഡി യുടെ ചുമതല വഹിച്ചിരുന്ന കാർത്തികേയൻ സർ കാണിച്ച താൽപര്യത്തിന്റെയും ഫലം ആണ് പരുമല കൃഷ്ണവിലാസം സ്കൂൾ ഇന്ന് നിലനിൽക്കുന്നത്. വേതനമോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമാകാതിരുന്നിട്ടും ഈ വിദ്യാലയം നഷ്ടമാകാതിരിക്കാൻ പോരാടിയ മുൻ അധ്യാപകരുടെ ത്യാഗത്തിന്റെ കഥ സൗരഭ്യം പടർത്തി എന്നും സ്കൂൾ ചരിത്രത്തിൽ നിലനിൽക്കും. കാർത്തികേയൻ സാറിന്റെ ഇടപെടലോടെ സ്കൂൾ തുടർന്ന് പ്രവർത്തിക്കാനുള്ള അനുവാദം ലഭിക്കുകയും താൽക്കാലിക സൗകര്യമൊരുക്കാൻ ഉള്ള ഉദ്യമത്തിൽ അധ്യാപകർക്കൊപ്പം അന്നത്തെ പി ടി എ യും ശക്തമായ ഇടപെടലുകൾ നടത്തി. അന്നത്തെ രക്ഷാകർത്താക്കളുടെ സഹകരണ മനോഭാവത്തിന്റെ ഫലമായി 6/ 7 /1998 മുതൽ 14 /9 /1998 വരെ കൊച്ചുപറമ്പിൽ ശ്രീ രാധാകൃഷ്ണൻ നായരുടെ ഭവനത്തിൽ വച്ചാണ് ക്ലാസുകൾ നടത്തിയത്. സ്കൂളിലെ കഴിഞ്ഞകാല ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു നാമമാണ് പരുമല സെൻതോമസ് ഇടവക പള്ളി. 15/ 9 /98 മുതൽ 23 /8 /2000 വരെ ഈ ഇടവകപള്ളിയിലെ പാരിഷ് ഹാളിൽ വെച്ചായിരുന്നു ക്ലാസുകൾ നടത്തിയിരുന്നത്. പരാധീനതകളുടെയും നിസ്സഹായതയുടെയും ഇടയിൽനിന്ന് ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടുവരാൻ ഒരു പുനക്രമീകരണം വേണമെന്ന ഘട്ടത്തിലാണ് കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിളയ്ക്ക് സ്കൂൾ പ്രോപ്പർട്ടിയും മാനേജ്മെന്റും ശ്രീ കെ ജി രവീന്ദ്രൻ നായർ കൈമാറ്റം ചെയ്യുന്നത്. അങ്ങനെ 9 /3 /2000 മുതൽ ശ്രീ ജോൺ കുരുവിള ചുമതലയേറ്റു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ പുതിയ അമരക്കാരന് ശൂന്യതയിൽനിന്ന് ആയിരുന്നു അത്ഭുതങ്ങൾ സൃഷ്ടിക്കേണ്ടി ഇരുന്നത്ത. തന്റെ പൂർവ്വ വിദ്യാലയത്തെ ഉയർത്തെഴുന്നേൽപ്പിക്കാൻ പുതിയ ഒരു വിദ്യാലയം തന്നെ പണിതുയർത്തി. കെട്ടിടത്തിന് ഉദ്ഘാടനത്തിനായി എല്ലാ തരത്തിലുമുള്ള സഹായസഹകരണങ്ങൾ ചെയ്യുന്നതിനായി നല്ലവരായ നാട്ടുകാരും രക്ഷിതാക്കളും ഒപ്പം കൂടി. ഉദ്ഘാടന ദിനം ആഘോഷമാക്കുവാൻ വിനീത് ഉദ്ഘാടന ദിനം ആഘോഷമാക്കുവാൻ അന്നത്തെ അധ്യാപകരോടൊപ്പം ഭവനങ്ങൾ തോറും സന്ദർശനം നടത്തിയത് നല്ലവരായ നാട്ടുകാരും രക്ഷകർത്താക്കളും ആയിരുന്നു. 20 /8 /2000 ൽ പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടപ്പോൾ അവിടെ പുനർജനിച്ചത് കേവലം ഒരു വിദ്യാലയം മാത്രമല്ല ഒരു നാടിന്റെ തന്നെ പ്രാർത്ഥനയുടെയും സഹനങ്ങളുടെ കനൽപാത താണ്ടിയ അവിടുത്തെ അധ്യാപകരുടെയും നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായിരുന്നു. സ്കൂൾ 20/8/2000ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ദിനം ഒരു വെള്ളിയാഴ്ചയായിരുന്നു. 23/ 8 /2005 മുതൽ പുതിയ കെട്ടിട സമുച്ചയത്തിൽ വച്ച് ക്ലാസ്സുകൾ ആരംഭിച്ചു. അന്നുമുതൽ പുനർജനിയുടെ വർണ്ണ ചിറകിലേറി കെ വി എൽ പി സ്കൂൾ യാത്ര തുടരുന്നു....
-
കൊട്ടാരത്തിൽ ശ്രീ.ഗോവിന്ദൻ നായർ
-
2
ഭൗതികസൗകര്യങ്ങൾ
1922 സ്ഥാപിതമായ കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂൾ മികച്ച ഭൗതിക നേട്ടങ്ങളും മികവാർന്ന അക്കാദമിക പ്രവർത്തനങ്ങളും തിളക്കമാർന്ന ഹൈടെക് സംവിധാനങ്ങളുമായി നൂറാം വർഷത്തെ ചവിട്ടുപടിയിൽ എത്തിനിൽക്കുകയാണ്. 1922 ൽ ഗോവിന്ദൻ നായർ മാനേജരായി പ്രവർത്തനം ആരംഭിച്ച് സ്കൂളിന് ആദ്യകാല കെട്ടിടം നിർമ്മിച്ചു. തുടർന്ന് ശ്രീ കെ ജി രവീന്ദ്രൻ നായർ മാനേജരായി വരികയും സ്കൂളിന് ഒരു പുത്തനുണർവ് നൽകുകയും ചെയ്തു. എന്നിരുന്നാലും മികച്ച ഭൗതിക സാഹചര്യമില്ലായ്മ സ്കൂളിന്റെ പുരോഗതിയെ പിന്നോട്ട് നയിച്ചു. ഈ സാഹചര്യത്തിലാണ് സ്കൂളിന്റെ പുരോഗതി മുന്നിൽകണ്ടുകൊണ്ട് 9/3/2000ൽ കടവിൽ പുത്തൻപുരയിൽ ശ്രീ ജോൺ കുരുവിള സ്കൂൾ മാനേജർ ആയി സ്ഥാനമേൽക്കുകയും സ്കൂളിന്റെ സർവ്വോപരി നന്മയ്ക്കുവേണ്ടി മുൻകൈ എടുക്കുകയും ചെയ്തത്. ഭൗതികസാഹചര്യം മെച്ചപ്പെടുത്തുക എന്നതിന്റെ ആദ്യഘട്ടമായി മാനേജർ ശ്രീ ജോൺ കുരുവിളയുടെയും നല്ലവരായ നാട്ടുകാരുടെയും അധ്യാപകരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ആത്മാർത്ഥ പരിശ്രമഫലമായി 20/8/2000ൽ പുതിയൊരു സ്കൂൾ കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കൃഷ്ണവിലാസം ലോവർ പ്രൈമറി സ്കൂളിലെ ഭൗതിക നേട്ടങ്ങളിൽ എടുത്തു പറയത്തക്ക ഒന്നാണ് ഈടുള്ളതും ഉറപ്പുള്ളതും ചുറ്റുമതിലോടുകൂടിയതും ആയ ഞങ്ങളുടെ സ്കൂൾ കെട്ടിടം. സ്കൂൾ പുരോഗതിയെ മുന്നിൽക്കണ്ടുകൊണ്ട് മാനേജരുടെയും പൂർവവിദ്യാർഥികളുടെയും നല്ലവരായ നാട്ടുകാരുടെയും സേവനങ്ങൾ ഇപ്പോഴും ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു.
- 2000-ൽ സ്കൂൾക്കെട്ടിടം എന്ന സ്വപ്നം സാക്ഷാത്കരിച്ചതിലൂടെ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് പുതു പാതയിലൂടെയുള്ള യാത്ര തുടർന്നുകൊണ്ടിരുന്നു. 2019 എത്തിയപ്പോഴേക്കും ഹൈടെക് വിദ്യാലയത്തിന്റെ തിളക്കത്തിലേക്ക് കെ.വി. എൽ.പി.സ്കൂൾ എത്തിച്ചേർന്നു. പൂർവ്വവിദ്യാർത്ഥികളുടെ ഒത്തുചേരലോടെ നിരവധി ഭൗതിക സാഹചര്യങ്ങളും സ്കൂളിനുണ്ടായി എന്നത് എടുത്തു പറയത്തക്ക ഒന്നാണ്.
- 2000-ൽ സ്കൂൾകെട്ടിടം നിർമ്മിച്ചതിനോടൊപ്പം കെട്ടുറപ്പുള്ള പാചകപ്പുരയും,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേർതിരിച്ചുള്ള ശുചിമുറിയും നിർമ്മിക്കുകയുണ്ടായി.
- ഭൗതിക സാഹചര്യങ്ങളിലും അക്കാദമിക പ്രവർത്തനങ്ങളിലും ഉണ്ടായ പുരോഗതിയെ തുടർന്ന് കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ദൂരസ്ഥലങ്ങളിൽ (പാവുക്കര, പാണ്ടനാട്, മാന്നാർ)നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിന് വാഹനസൗകര്യം അത്യാവശ്യമായി തീർന്നു. ഈ പ്രതിസന്ധിഘട്ടത്തിൽ മാനേജർ ശ്രീ ജോൺ കുരുവിള സ്കൂളിന് സ്വന്തമായി ഒരു വാഹനം വാങ്ങിത്തരികയും ചെയ്തു ഓരോ വർഷവും പുതിയ വികസന കുതിപ്പിലൂടെ കെ.വി.എൽ.പി സ്കൂളിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു.
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൂർവാ ദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ, രാഷ്ട്രീയ സംഘടനാ നേതാക്കൾ,ക്ലബ്ബ് അംഗങ്ങൾ രക്ഷിതാക്കൾ ഇവരെയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിന്റെ ഭൗതിക നേട്ടങ്ങളിൽ മികച്ച പുരോഗതി നേടാൻ സാധിച്ചു.
- 1-6-2017 പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ. എം എൻ ലക്ഷ്മണൻ, പൂർവ വിദ്യാർത്ഥിയായ ശ്രീ കെ ജി സദാശിവൻ നായർ, മുൻ പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ കൃഷ്ണൻകുട്ടി എന്നിവർ ചേർന്ന് ഒരു ക്ലാസ് മുറിയിലേക്ക് ആവശ്യമായ ആധുനിക രീതിയിലുള്ള 10 ബെഞ്ചും ഡെസ്കും സ്കൂളിലേക്ക് നൽകുകയുണ്ടായി.
- അന്നേദിവസം തന്നെ പൂർവ്വ വിദ്യാർത്ഥിയും ശ്രീ എം എൻ ലക്ഷ്മണൻ സാറിന്റെ മകനുമായ ശ്രീ ജയലാൽ സ്കൂളിലേക്ക് 2 സൗണ്ട് ബോക്സ്, ആംപ്ലിഫയർ, 2 മൈക്രോഫോൺ, ഒരു സ്റ്റാൻഡ് എന്നിവ ഉൾപ്പെടുന്ന മൈക്ക് സെറ്റ് നൽകുകയുണ്ടായി.
-
1
-
2
-
- 28-7-2017-ൽ പൂർവ വിദ്യാർത്ഥിയായ ശ്രീ കെ ജി ഗോപാലകൃഷ്ണൻ നായർ ക്ലാസ് മുറികൾ വേർതിരിക്കാൻ ആവശ്യമായ സ്ക്രീൻ പണിയുന്നതിനായി പ്ലൈവുഡ് നൽകുകയുണ്ടായി. മാനേജരും അധ്യാപകരും കൂടി ചേർന്ന് സ്ക്രീൻ പണി പൂർത്തിയാക്കി.
-
1
- 26-7-2017-ൽ പൂർവ വിദ്യാർഥിയായ Dr.വിജയൻ നാല് ക്ലാസ്സ് മുറിയിലേക്കും ആവശ്യമായ ഗ്രീൻ ബോർഡ് നൽകുകയുണ്ടായി
-
1
- 8-11-2017-ൽ ആയിക്കൊള്ളിൽ കുടുംബയോഗം പാണ്ടനാട്(N) സ്കൂൾ ലൈബ്രറി വികസനത്തിനായി ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന നൽകുകയുണ്ടായി.
-
1
-
2
- 14-11-17-ൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ മീറ്റിംഗ് നടത്തുന്നതിനാവശ്യമായ 12 കസേരകൾ സ്കൂളിലേക്ക് സംഭാവന നൽകി .
-
1
- 11-12-17-ൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് അതീവശ്രദ്ധ കാണിച്ചിരുന്ന മാനേജർ ശ്രീ. ജോൺ കുരുവിള സ്കൂൾമുറ്റം ഇന്റർലോക്ക് ഇടുന്നതിന് നേതൃത്വം നൽകി
- 8-3-2018-ൽ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ശ്രമഫലമായി Dr.കെ. സി. ചാക്കോ ലാപ്ടോപ്, പ്രൊജക്ടർ, സ്ക്രീൻ എന്നിവ നൽകുകയുണ്ടായി.
-
-
1
-
2
-
- 2-8-2018-ൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ആവശ്യമായ ശുചിത്വ കിറ്റ് സംഭാവന നൽകി.
-
1
-
2
-
3
- 27-10-2018-ൽ ചങ്ങാതിക്കൂട്ടം തിരുവല്ല ഫേസ്ബുക്ക് കൂട്ടായ്മയുടെ വകയായി സ്കൂളിലേക്ക് പ്രീതി മിക്സർ ഗ്രൈൻഡർ സ്പോൺസർ ചെയ്തു.
-
1
- 30-10-2018-ൽ ഐഡിയ ഫൗണ്ടേഷൻ ഡയറക്ടറായ Dr.ഉഷ പിള്ള ലൈബ്രറി ബുക്ക്, പ്ലേ മെറ്റീരിയൽസ്, കളറിംഗ് ബുക്ക്, ക്രയോൺസ് എന്നിവ സ്പോൺസർ ചെയ്യുകയുണ്ടായി.
-
1
-
4
-
6
-
7
- 24-11-2018-ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഐഡിയ ഫൗണ്ടേഷൻ (പൂനെ) ഡയറക്ടർ Dr.ഉഷാ പിള്ള സ്കൂളിലേക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ 15 ബെഞ്ചും ഡെസ്കും സ്പോൺസർ ചെയ്തു.
-
1
-
2
-
3
-
5
- 1-6-2019-ൽ പ്രീപ്രൈമറി ക്ലാസ് നവീകരണത്തിന്റെ ഭാഗമായി നഴ്സറി ക്ലാസ്സിലെ കുട്ടികൾക്കുള്ള 20 പ്ലാസ്റ്റിക് കസേരകൾ അമ്പാടി പ്രൊഡക്ഷൻസിനുവേണ്ടി അനു അനന്തനും ശിവദാസ് ഉത്തമപ്പണിക്കരും ചേർന്ന് സ്കൂളിലേക്ക് സംഭാവന നൽകുകയുണ്ടായി.
- 2-7-2019-ൽ ചുരുങ്ങിയ സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്കൂളിന് നല്ലൊരു പൂന്തോട്ടം എന്ന ആശയത്തിന് തുടക്കം കുറിച്ചു.പൂന്തോട്ടനിർമ്മാണത്തിനായി രക്ഷിതാക്കളുടെ സഹായം വിലമതിക്കുന്ന ഒന്നായിരുന്നു.
-
1
-
2
-
3
-
4
-
5
-
6
-
7
- 29-10-2019-ൽ പൂർവ്വ വിദ്യാർത്ഥിയായ വിളയിൽ ശ്രീ രാമചന്ദ്രൻ നായർ സ്കൂളിലേക്ക് ഫോട്ടോകോപ്പി മെഷീൻ സ്പോൺസർ ചെയ്തു.
- പൂർവ്വവിദ്യാർത്തിയായ വിഷ്ണു സ്കൂളിലേക്ക് 15 പ്ലേറ്റ്, 15 ഗ്ലാസ് എന്നിവ സ്പോൺസർ ചെയ്തു.
-
1
-
2
- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിനെ ഹൈടെക് പദവിയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'കൈറ്റ്' ൽ നിന്ന് 3 ലാപ്ടോപ്പ്, 3 സ്പീക്കർ, 2 പ്രൊജക്ടർ എന്നിവ ലഭ്യമായി.
-
1
-
- 18-6-2020-ൽ ഓൺലൈൻ ക്ലാസ്സിനോടാനുബന്ധിച്ചു വീടുകളിൽ ടിവി ഇല്ലാത്ത കുട്ടികൾക്ക് സ്കൂളിൽ എത്തി ക്ലാസുകൾ കാണുന്നതിനായി പരുമല DYFI നാക്കട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലേക്ക് ഒരു LED TV യും കേബിൾ കണക്ഷനും നൽകി.
- 18-6-2020-ൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് സ്കൂളിൽ എത്തി കാണുന്നതിനായി പരുമല കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മറ്റൊരു LED TV യും കേബിൾ കണക്ഷനും നൽകി.
- 15 7 2020ൽ മാനേജർ ശ്രീ. ജോൺ കുരുവിളയുടെ സഹായത്താൽ സ്കൂൾ സ്റ്റേജിന്റെ സൗകര്യം വർദ്ധിപ്പിച്ചു.
- 2018 19 ലെ ബെസ്റ്റ് പിടിഎ അവാർഡിന് ലഭ്യമായ തുകയും അതിനോടൊപ്പം മാനേജരുടെ സഹായത്താലും 24-7-2020ൽ സ്കൂൾവാൻ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം ഏർപ്പെടുത്തി.
പൂർവ്വ വിദ്യാർത്ഥിയായ ജിജു മോന്റെ ഇടപെടലിലൂടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ സ്റ്റീൽ പ്ലേറ്റ് കുട്ടികൾക്ക് സ്റ്റീൽ ബോട്ടിൽ എന്നിവ ലഭ്യമായി.
-
1
-
2
മികവുകൾ
* ഭാഷശേഷി വികസനത്തിനുതകുന്ന തരത്തിൽ എല്ലാ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി മികവാർന്ന രീതിയിലുള്ള അസംബ്ലി.
-
1
-
2
-
-
* അക്ഷരങ്ങൾ ഉറയ്ക്കുന്നതിനായുള്ള മണലിലെഴുത്ത്.
* എൽ എസ് എസ് പരിശീലനം.
-
1
* ഹൈടെക് രീതിയിലുള്ള പരിശീലന ക്ലാസുകൾ.
* കലോത്സവത്തിൽ കുട്ടികളുടെ പങ്കാളിത്തം
* പ്രഗൽഭരുടെ നേതൃത്വത്തിലുള്ള ശാസ്ത്ര പരീക്ഷണ ക്ലാസുകൾ.
-
1
-
2
-
3
-
4
*ചിത്രരചനയെ പരിപോഷിപ്പിക്കാൻ ഉതകുന്ന ക്ലാസുകൾ.
-
1
-
2
-
3
-
4
-
5
-
6
* ദിനാചരണങ്ങളിൽ രക്ഷിതാക്കളുടെയും പൂർവ്വഅധ്യാപകരുടെയും പൂർവ്വ വിദ്യാർഥികളുടെയും സഹകരണം.
-
1
-
2
-
3
-
4
-
5
-
6
-
7
-
8
-
9
-
10
* പാഠ്യേതര പ്രവർത്തനങ്ങൾ ആയ ചെണ്ട, കരാട്ടെ എന്നിവയ്ക്ക് പരിശീലനം.
* മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിയുള്ള വാർഷികാഘോഷ കലാപരിപാടികൾ.
* തിരുവല്ല സബ് ജില്ലയിലെ 2018 -19 ലെ ബെസ്റ്റ് പിടിഎ അവാർഡ് പരുമല കെ വി എൽപിഎസ് സ്കൂൾ കരസ്ഥമാക്കി.
-
1
-
2
-
3
- പി എച്ച് സി യുടെ നേതൃത്വത്തിൽ ഉള്ള ആരോഗ്യപരിപാലനം.
സ്ഥലപരിമിതി ക്കുള്ളിൽ നിന്നും വിനോദകായിക പരിശീലനം .
-
1
-
2
-
3
-
4
സമീപ പ്രദേശത്ത് നിന്നും ലഭ്യമാകുന്ന പച്ചക്കറി ഉപയോഗിച്ചുള്ള മികച്ച ഉച്ചഭക്ഷണം.
-
1
-
2
-
3
-
4
-
5
-
6
-
7
പി ടി എ ക്ലാസ് പിടിഎ എന്നിവയിൽ രക്ഷിതാക്കളുടെ പരിപൂർണ്ണ പങ്കാളിത്തം.
-
1
-
2
-
3
-
4
-
5
-
6
-
7
-
8
-
-
1
* എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം.
-
1
-
2
-
3
-
4
സ്കൂൾ പ്രവർത്തനങ്ങളിൽ മാനേജരുടെ സജീവസാന്നിധ്യം.
-
1
-
2
-
3
-
4
-
5
-
6
Twinning Programme ന്റെ ഭാഗമായി മുരണി യുപി സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും സന്ദർശിക്കുന്നതിനായി കെ വി എൽ പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
-
1
-
1
-
2
-
3
മുൻസാരഥികൾ
ശ്രീ നാരായണൻ നായർ
ശ്രീ ഗോവിന്ദൻ നായർ
ശ്രീ രാഘവൻ പിള്ള
ശ്രീ രത്നാകരൻ
ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ
ശ്രീ ഭാസ്കരൻ പിള്ള
ശ്രീ ഡാനിയേൽ
ശ്രീമതി കമലമ്മ
ശ്രീമതി സുമതി കുട്ടി
ശ്രീമതി രാജമ്മ
ശ്രീ കെ ജി രവീന്ദ്രനാഥൻ നായർ
ശ്രീമതി വി പി വിനീത കുമാരി
ശ്രീമതി എ വി ജയകുമാരി
ശ്രീമതി പി എസ് പ്രസന്ന കുമാരി
സ്കൂൾ ഫോട്ടോകൾ
-
1
-
2
-
3
-
4
ദിനാചരണങ്ങൾ
പ്രവേശനോത്സവം
-
1
-
2
-
3
-
4
പരിസ്ഥിതി ദിനം
വായനദിനം
യോഗ ദിനം
-
1
-
2
-
ലഹരിവിരുദ്ധ ദിനം
ബഷീർ ചരമ ദിനം
-
1
സ്വാതന്ത്ര്യ ദിനം
-
1
-
2
-
3
അധ്യാപക ദിനം
ഓണം
-
-
1
-
2
-
3
ഗാന്ധി ജയന്തി
-
1
-
2
വിര വിമുക്ത ദിനം
-
3
കേരളപ്പിറവി
ശിശുദിനം
-
1
-
2
-
3
-
4
-
5
ക്രിസ്തുമസ്
-
1
-
2
റിപ്പബ്ലിക്ക് ദിനം
-
1
രക്തസാക്ഷി ദിനം
-
1
-
2
-
3
-
4
പഠനോത്സവം
-
1
-
2
-
3
-
വാർഷികദിനാഘോഷം
-
1
-
2
-
അദ്ധ്യാപകർ
പ്രഥമാധ്യാപിക
സിബി എസ്
അധ്യാപകർ
പ്രീത വി
കിൻസി ജോൺ
ലക്ഷ്മി സി. പിള്ള
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*തിരുവല്ല മാവേലിക്കര റൂട്ടിൽ പരുമല ജംഗ്ഷനിൽ നിന്നും ചെങ്ങന്നൂർ റൂട്ടിൽ പരുമല പോസ്റ്റ് ഓഫീസിൽ നിന്നും ഒന്നര കിലോമീറ്റർ മാറി നാക്കട റൂട്ടിൽ ആയി പരുമല കെ വി എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു* |
നേർക്കാഴ്ച
-
നേർക്കാഴ്ച 1
-
നേർക്കാഴ്ച 2
-
നേർക്കാഴ്ച 3
-
നേർക്കാഴ്ച 4
-
നേർക്കാഴ്ച 5
-
നേർക്കാഴ്ച 6
-
നേർക്കാഴ്ച 7
-
നേർക്കാഴ്ച 8
-
നേർക്കാഴ്ച 9
-
നേർക്കാഴ്ച 10
-
നേർക്കാഴ്ച 11
-
നേർക്കാഴ്ച 12
-
നേർക്കാഴ്ച 13
-
നേർക്കാഴ്ച 14
-
നേർക്കാഴ്ച 15
-
നേർക്കാഴ്ച 16
-
നേർക്കാഴ്ച 17
-
നേർക്കാഴ്ച 18