അമിച്ചകരി നോർത്ത് യു.പി.എസ്.
അമിച്ചകരി നോർത്ത് യു.പി.എസ്. | |
---|---|
വിലാസം | |
അമിച്ചകരി അമിച്ചകരി നോർത്ത് യു.പി.എസ് | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04692732230 |
ഇമെയിൽ | amichakarynorthups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37270 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന ജോൺ |
അവസാനം തിരുത്തിയത് | |
26-09-2020 | Amichakary |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഏക യു.പി സ്കൂളായ ഈ വിദ്യാലയം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്.പ്രശസ്ത കൂടാതെ പൗരാണികമായ മൂന്നു ദേവാലയങ്ങളും, വായനശാല, പോസ്റ്റോഫീസ് എന്നിവയും വിദ്യാലയത്തിന്റെ അടുത്തുണ്ട്.തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.പ്രശസ്തമായ നീരേറ്റുപുറം ജലമേള നടക്കുന്നത് ഇവിടെയാണ്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1924-ൽ ഈ വിദ്യാലയം ആരംഭിച്ചു.ആദ്യം മലയാളം പ്രൈമറി സ്കൂളായാണ് അംഗീകാരം ലഭിച്ചത്.അടങ്ങാപ്പുറത്ത് കോടിക്കൽ മാത്യു കൊച്ചു മാത്യു ആണ് ഈ വിദ്യാലയ സ്ഥാപകൻ.1937ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു. ഈ നാടിന്റെ സാമൂഹ്യസംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ വിദ്യാലയം.ഈ വിദ്യാലയത്തിന് ധാരാളം പ്രഗത്ഭ വ്യകതികളെ നാടിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അപ്പർ കുട്ടനാടിന്റെ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശവാസികൾക്ക് നൂറു ശതമാനം സാക്ഷരത നേടാൻ അടിത്തറയായി.നാട് നേരിടുന്ന പ്രകൃതിക്ഷോഭങ്ങളിലൊന്നായ വെള്ളപ്പൊക്ക സമയത്ത് ഈ വിദ്യാലയം ഒരു ദുരിതാശ്വാസ ക്യാമ്പായി നാടിന് ആശ്വാസമേകുന്നു.
ഭൗതികസൗകര്യങ്ങൾ
- High tech പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒരു ലാപ്പും ഒരു പ്രൊജക്ടറും അനുവദിക്കുകയുണ്ടായി
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽനിന്നും |