സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല

23:12, 22 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37230 (സംവാദം | സംഭാവനകൾ) (മുൻസാരഥികൾ)
സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല
വിലാസം
പരുമല

സെന്റ് ഫ്രാൻസിസ് എൽ.പി.എസ്. പരുമല, തിരുവല്ല
,
689626
സ്ഥാപിതം25 - 05 - 1928
വിവരങ്ങൾ
ഫോൺ9447565215
ഇമെയിൽstfrancislpsparumala@gmail.com
കോഡുകൾ
സ്കൂൾ കോഡ്37230 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിന്ധു ജോയ്
അവസാനം തിരുത്തിയത്
22-09-202037230


പ്രോജക്ടുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

25 സെന്റ് സ്ഥലത്തായി 4 ക്ലാസ്സ്‌ മുറികൾ ഒരു ഓഫീസ് മുറി,പാചകപ്പുര,2 ടോയ്ലറ്റ്, 2യൂറിനെൽസ് ഇവ ഉൾപെടുന്നതാണ് സ്കൂൾ സമുച്ചയം.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് പൂർവവിദ്യാർത്ഥികളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമായി വിവിധ സഹായങ്ങൾ ലഭിച്ചു.മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫൈർ, അലമാരകൾ,റീഡിങ് സ്റ്റാൻഡ്, കുക്കർ, വൈറ്റ് ബോർഡ്‌,ഐ-പാഡുകൾ,ഉച്ച ഭക്ഷണം കഴിക്കുന്നതിനുഅവശ്യമായ പാത്രങ്ങൾ, ഗ്ലാസ്സുകൾ ഇവ ലഭിക്കുക ഉണ്ടായി.ചെങ്ങന്നൂർ SBI ലൈഫ് ഇൻഷുറൻസിന്റെ വകയായി ക്ലാസ്സ്‌ മുറികൾ ടൈൽ ഇട്ട് തന്നു. ഇപ്പോഴത്തെ PTA പ്രസിഡന്റ്‌ ശ്രീ.ആന്റണി ജോസഫ് ന്റെ വകയായി കുട്ടികൾക്കായുള്ള ഒരു ചെറിയ പാർക്ക്‌ നിർമിച്ചു തന്നു.ഈ വർഷം ഓൺലൈൻ പഠനത്തിന് സഹായകരമായി പരുമല D.B കോളേജിലെ APCOS UAE എന്ന സംഘടന ഒരു TV സെറ്റ് നൽകുകഉണ്ടായി.

മികവുകൾ

LSS പരീക്ഷയിൽ തുടർച്ചയായി 2 വർഷങ്ങളിലും ഓരോ കുട്ടികൾ വിധം വിജയിച്ചു. 1 മുതൽ 4 വരെ ഉള്ള ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം,ഇംഗ്ലീഷ് ഇവ നന്നായി വായിക്കാനും എഴുതാനും കഴിയുന്നു. കലോത്സവം,പ്രവർത്തിപരിചയമേള എന്നിവയിൽ സമ്മാനർഹരായി.ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ 5 മണി വരെ spoken English grammer ഇവയിൽ പ്രതേക പരിശീലനം നൽകുന്നു.ഗണിതത്തിനായി ആഴ്ച യിൽ രണ്ട് ദിവസം വിധം രാവിലെ 9 മണിക്ക് പ്രതേക ക്ലാസ് നടത്തുന്നു.വിദ്യാഭ്യാസവകുപ്പിന്റെ നിർദേശം അനുസരിച്ചുള്ള ഉല്ലാസഗണിതം, ഹലോ ഇംഗ്ലീഷ് തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ചെയ്ത് വരുന്നു.

മുൻസാരഥികൾ

ശ്രീ. പ്രോത്താസീസ്

ശ്രീ. ജോസഫ് കെ.ജെ

ശ്രീ. കെ.എസ് ആന്റണി

ശ്രിമതി.വിജയമ്മ എൽ

ശ്രീമതി.സിൽവിയ ഗോൺസാൽവസ്

ശ്രീമതി.വില്യമിൻ എൽമ

ശ്രിമതി.മേരി വർഗീസ്‌

ശ്രീമതി.സിസിലി എസ്

ശ്രീമതി.മേരി ബി

Sr.റോസമ്മ വി.ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ക് ദിനം, ശിശു ദിനം, ഗാന്ധി ജയന്തി മുതലായ പ്രാധാന്യമുള്ള ദിനങ്ങൾ അദ്ധ്യാപകരുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ നടത്തുന്നു.ഓണം, ക്രിസ്തുമസ് മുതലായ ആഘോഷങ്ങളും പൊതുജന പങ്കാളിത്തത്തോടെ നടത്തി വരുന്നു.

അദ്ധ്യാപകർ

നിലവിൽ ഒരു അധ്യാപിക മാത്രമേ ഉള്ളു. സിന്ധു ജോയ് - ഹെഡ്മിസ്ട്രസ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര
  • കലാകായിക പരിശീലനം
  • പ്രതിഭയെ ആദരിക്കൽ
  • പ്രദർശനങ്ങൾ
  • പുറത്തുനിന്നുള്ള വിദഗ്ധരെ ഉപയോഗിച്ച് ശാസ്ത്ര പരീക്ഷണങ്ങൾ, നാടൻ പാട്ടു കളരി, വിവിധ വിഷയങ്ങളുടെ ക്ലാസുകൾ,സമീപത്തുള്ള ലൈബ്രറിയുടെ സഹകരണത്തോടെ അമ്മ വായന പരിപാടി.
  • കുട്ടികളുടെ വായന പരിപോഷണത്തിനായി വായന കുടുക്ക.
  • എന്റെ ചെടി എന്റെ സ്കൂളിൽ

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌

വഴികാട്ടി

പരുമല ജംഗ്ഷനിൽ നിന്നും 800 മീറ്റർ കിഴക്കോട്ടു (പാണ്ടനാട് - ചെങ്ങന്നൂർ റോഡ്)ചെന്ന് പരുമല SGMM ഹോസ്പിറ്റലിനോട്‌ ചേർന്ന് തെക്ക് വശതുള്ള റോഡിലുടെ നേരെ കിഴക്കോട്ട് 100 മീറ്റർ ചെന്നാൽ സ്കൂളിൽ എത്താം.

സ്കൂൾ ഫോട്ടോകൾ