മംഗളോദയം യു.പി.എസ്. പൊടിയാടി
മംഗളോദയം യു.പി.എസ്. പൊടിയാടി | |
---|---|
വിലാസം | |
പൊടിയാടി മംഗളോദയം യു.പി.എസ്. പൊടിയാടി , 689110 | |
സ്ഥാപിതം | May 14 Thursday - may - 1936 |
വിവരങ്ങൾ | |
ഫോൺ | 9497336114 |
ഇമെയിൽ | mangalodayamupschool@gmail.com |
വെബ്‍സൈറ്റ് | no. |
കോഡുകൾ | |
സ്കൂൾ കോഡ് | 37271 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മിനി ബാലചന്ദ്രൻ |
അവസാനം തിരുത്തിയത് | |
24-09-2020 | Soneypeter |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1137-38 കാലഘട്ടത്തിൽ 1113 ഇടവം 1 വ്യാഴാഴ്ച ആണ് ഈ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. നെടുമ്പുറം താഴ്ചയിൽ ജാനകിയമ്മയുടെ കുടുംബ സ്വത്തായിരുന്ന ഈ സ്ഥലം ഇളമൺ മഠത്തിൽ ശ്രീ. V. T. കൃഷ്ണൻ നമ്പൂതിരി വാങ്ങുകയും ഒരു യു. പി സ്കൂൾ പൊടിയാടിയിൽ വേണമെന്ന സമൂഹത്തിന്റെ ആഗ്രഹം നടപ്പാക്കുന്നതിനു പൊടിയാടി എൽ. പി സ്കൂളിന് വടക്കുവശത്തായി ഒരു കെട്ടിടം പണിത് 5 ആം ക്ലാസുമുതൽ 7 ആം ക്ലാസുവരെ പഠിക്കുവാൻ സൗകര്യം ഉണ്ടാക്കുകയും മംഗളോദയം അപ്പർ പ്രൈമറി സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1968-69 വർഷത്തിൽ ഈ സ്കൂൾ മഠത്തിലാട്ട് എൻ. കൊച്ചുകൃഷ്ണ പിള്ള സാർ വിലക്ക് വാങ്ങുകയും മാനേജർ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്തു. 1988-89 ഇൽ അദ്ദേഹത്തിന്റെ മകൾ പ്രൊഫ. പി. സരസ്വതി ടീച്ചർക്ക് കൈമാറുകയും അന്നുമുതൽ ടീച്ചർ മാനേജർ ആയി തുടരുകയും ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
5 മുതൽ 7 വരെയുള്ള 3 ക്ലാസ്സ് റുമുകളും ഒരു ഓഫീസ് മുറിയും ഒരു പൊതു മുറിയും ചേർത്ത് 5 മുറികൾ ഉള്ള ഒരു കെട്ടിടമാണ് സ്കൂളിന് ഉള്ളത്. അധ്യാപകർക് ഒരു ശുചി മുറിയും കുട്ടികൾക് രണ്ടു വീതം ശുചീമുറിയും ഉണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഒരു പാചകപുര ഉണ്ട്. കമ്പ്യൂട്ടർ, ലാബ് , ലൈബ്രറി , സ്റ്റോർ എന്നിവ പൊതുമുറിയിൽ പ്രവർത്തിക്കുന്നു. കറന്റ് ഉണ്ട്. വെള്ളത്തിന് കിണറിൽ നിന്നും പൈപ്പ് ലൈൻ എടുത്തിട്ടുണ്ട്. കുട്ടികൾക്ക് കളിസ്ഥലം ഉണ്ട്.
മികവുകൾ
കുട്ടികളുടെ പഠന നേട്ടമാണ് മികവ് പ്രവർത്തനമായി കണക്കാക്കുന്നത്. അതിന് വേണ്ടി അക്ഷരങ്ങൾ നിർബന്ധമായും മനസിലാക്കിയിരിക്കണം എന്ന ലഷ്യത്തോടെ ILA(Improvement in learning activities ) എന്ന പ്രവർത്തനം നടന്നുവരുന്നു. ഇതിൽ ഭാഷപരമായും, ശാസ്‌ത്രപരവുമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
മുൻസാരഥികൾ
ഒരു സിംഗിൾ മാനേജ്മെന്റ് സ്കൂൾ ആയതിനാൽ അതാത് സമയത്തെ മാനേജർ, പി. ടി. എ. പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ എന്നിവരാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചിരുന്നത്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- മിനി ബാലചന്ദ്രൻ (HM)
- നാരായണൻ നമ്പൂതിരി (ഹിന്ദി )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സമൂഹത്തിൽ ഉന്നത നിലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരായ ശ്രീ. ജോൺ ജോർജ്, പ്രൊഫ. രാജാശേഖരൻ നായർ, അഡ്വ. മുരളീധരൻ നായർ, ഡോക്ടർ പ്രസന്നകുമാരി, അധ്യാപകരായ ശ്രീധരൻ പിള്ള സാർ, വാസുദേവ കുറുപ് സാർ, നാരായണൻ സാർ, കലാകാരനായ നെടുമ്പ്രം ഗോപി എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നതിൽ നമുക്ക് അഭിമാനിക്കാം.
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്