സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ ജീവിതത്തിന്റെ നിസ്സഹായത

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതത്തിന്റെ നിസ്സഹായത


      മലയടിവാരത്തിലുളള ഒരു കൊച്ച് ഗ്രാമം. സാധാരണക്കാരായ മനുഷ്യർ. കളിച്ച് ഉല്ലസിച്ചു നടന്നിരുന്ന കുട്ടികൾ. എന്നാൽ ഇന്ന് അവർ കേട്ടറിവ്  മാത്രമുള്ള ഒരു രോഗം ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കായി സർക്കാർ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാവരും വീട്ടിനുള്ളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന നിമിഷങ്ങൾ.
            ഈ ഗ്രാമത്തിൽ വളരെ സന്തോഷത്തോടെ തന്റെ ജീവിതം മുന്നോട്ടു നയിക്കുകയായിരുന്നു ജിയ എന്ന പെൺകുട്ടി. അവൾക്ക് തന്റെ ജീവിതത്തെക്കുറിച്ച് വളരെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. മാതാപിതാക്കളേക്കാൾ കൂടുതൽ സമ്പന്നതയുള്ള   ജീവിതം അവൾ ആശിച്ചിരുന്നു. 
           ഒരു ദിവസം പതിവുപോലെ അവൾ അത്താഴത്തിനീരുന്നു. അടച്ചിടലായിരുന്നതിനാൽ  അമ്മ കഞ്ഞിയും പയറുമാണ്  അവൾക്ക് നൽകിയത്. പക്ഷേ തന്റെ സങ്കൽപങ്ങളിലെ സമ്പന്നതയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന അവൾക്ക് ആ ആഹാരം അംഗീകരിക്കാൻ കഴിഞ്ഞില്ല. അവൾ ഒന്നും ചിന്തിക്കാതെ ആഹാരത്തെ നീക്കിവെച്ചു എഴുന്നേറ്റുപോയി അമ്മയോടുള്ള വാശി തീർക്കാൻ അവൾ പോയി ടിവി പ്രവർത്തിപ്പിച്ചു. 
         പെട്ടെന്നാണ് കൊറോണ വൈറസിനെ പ്പറ്റിയുള്ള വാർത്ത അവളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.  വാർത്ത കണ്ടിട്ട്  അവൾ വിശപ്പോടെ തന്നെ  കിടക്കാൻ പോയി. പതിയെ അവൾ ഉറക്കത്തിലേക്ക്‌ വഴുതിവീണു. 
          പിന്നെ കണ്ണുതുറന്നപ്പോൾ അവൾ കാണുന്നത് കൊറോണ വൈറസ് ബാധിച്ച് ജീവിതത്തോട് വിടപറഞ്ഞ അവളുടെ മാതാപിതാക്കളുടെ ശരീരമാണ്. അവൾ ഓർത്തു ആഹാരം തട്ടി എറിഞ്ഞതും, വഴക്കുണ്ടാക്കിയതും. മോളേ എന്നുള്ള വിളികേൾക്കാൻ അവൾ ഇപ്പോൾ ആശിക്കുന്നു. ഒരു നിമിഷം കൊണ്ട് അവളുടെ ജീവിതം മാറിമറിഞ്ഞു മാതാപിതാക്കളുടെ കാൽ കൽ  വന്നിരുന്ന അവൾ ഉറക്കെ നിലവിളിച്ചു കരയാൻ തുടങ്ങി. താൻ ഒറ്റപപ്പട്ടു എന്ന ചിന്ത അവൾക്കുണ്ടായി. അവൾ നിലവിളിച്ചു. 
          പെട്ടെന്ന് ജിയ ഉറക്കത്തിൽ നിന്നു ചാടി എഴുന്നേറ്റു. എന്തോ ദുസ്വപ്നം കണ്ട മോളെ അമ്മ മാറോട് ചേർത്തുപിടിച്ചു. അവർക്ക് കുടിക്കാൻ വെള്ളം നൽകി. താൻ  ആഹാരത്തോട് കാണിച്ച അഹങ്കാരം അവൾക്ക് ബോധ്യമായി. അവൾ അമ്മയോട് തന്റെ തെറ്റിന്, മാപ്പപേക്ഷിച്ചു പിന്നിട് ഒരിക്കലും അവൾ  ആഹാരം വേണ്ടയെന്ന്  പറഞ്ഞിട്ടില്ല. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ അവൾ ആ നിമിഷം മുതൽ പഠിച്ചു. ജീവിതത്തിന്റെ നിസ്സഹായത മനസ്സിലാക്കിയ അവൾ പിന്നെ സന്തോഷത്തോടെ ജീവിച്ചു. 


ആനി. ബി. എ.
12 E സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ