സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ മറക്കിലൊരിക്കലും ആ നിമിഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറക്കിലൊരിക്കലും ആ നിമിഷങ്ങൾ

കഴിഞ്ഞുപോയ കാലങ്ങൾ
കൊഴിഞ്ഞുപോയ പൂക്കൾ പോലെ
സുഗന്ധം പരത്തി വന്നു
സുഖവും നൽകിപോയി
അധരത്തിലൊരു ചെറുപുഞ്ചിരി
വിടർത്തി വന്നവർ വരാനിരുന്നവൻ
വീണ്ടും കാണാമെന്നാശിച്ചു പോയവർ
അകതാരിലൊരു തുളളി
കണ്ണീർ വീഴ്ത്തി കടന്നു പോയ
നിമിഷങ്ങൾ;ഇനി വരരുതേ
എന്ന് ഉരുവിടുന്നവർ
ഓളങ്ങൾ,തൻ പൊന്നോമനയുടെ ജീവൻ
കവർന്നെടുത്തപ്പോൾ അവരുടെ
സ്വപ്നങ്ങളിനിയാരു സഫലീകരിക്കും
മറഞ്ഞുപോയ തോഴനെയോർത്തു വിലപിച്ചാ 
ഹൃദയം ആ നിസ്വാർത്ത
പുഞ്ചിരിയെ ഓർക്കുന്നു
അറിവിന്നക്ഷരം ചൊല്ലിത്തന്ന്
സ്നേഹിക്കാൻ പഠിപ്പിച്ച പ്രിയ
അധ്യാപകർ ഇനി വരില്ലെന്ന ഞ്ഞെട്ടലോടെയവർ

 

ആകാശ്.ജെ
12 C സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത