സെന്റ് ജോസഫ്‌സ് യു പി സ്കൂൾ ജോസ്‌ഗിരി/അക്ഷരവൃക്ഷം/ഒരു ദുഃഖസത്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദുഃഖസത്യം

ഒരു ദുഃഖസത്യം 

കാത്തു കാത്തിരുന്നൊരു വേനലവധിക്കാലം
കവർന്നുപോയ് കൊറോണയെന്ന വൈറസ് 
കളിയില്ല കൂട്ടുകാരില്ല ചുറ്റും
ഏവരും ഒതുങ്ങുന്നു വീടിനുള്ളിൽ
കുട്ടിയും കോലും കളിക്കേണ്ടവർ ഞങ്ങൾ
കഴിയുന്നു നാലു ചുമരുകൾക്കുള്ളിൽ
പൂമ്പാറ്റയെപ്പോലെ പാറേണ്ടവർ ഞങ്ങൾ
കൂട്ടിലടച്ച കിളികളെ പോൽ
നല്ലൊരു നാളെയ്ക്കു വേണ്ടി കരുതി
അന്യൻ്റെ നന്മയ്ക്കു വേണ്ടി കരുതി
ഇരിക്കാം നമുക്കും ഭവനങ്ങൾ തന്നിൽ
നീങ്ങട്ടെ മഹാമാരി ഭൂമിയിൽ നിന്നും
തെളിയട്ടെ പൊൻ ദീപം ലോകത്തിലെങ്ങും.......



 

ആദർശ്  ബിൻ്റോ
6 A സെൻ്റ് ജോസഫ്സ് യു.പി.സ്കൂൾ ജോസ്ഗിരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത