കാത്തു കാത്തിരുന്നൊരു വേനലവധിക്കാലം
കവർന്നുപോയ് കൊറോണയെന്ന വൈറസ്
കളിയില്ല കൂട്ടുകാരില്ല ചുറ്റും
ഏവരും ഒതുങ്ങുന്നു വീടിനുള്ളിൽ
കുട്ടിയും കോലും കളിക്കേണ്ടവർ ഞങ്ങൾ
കഴിയുന്നു നാലു ചുമരുകൾക്കുള്ളിൽ
പൂമ്പാറ്റയെപ്പോലെ പാറേണ്ടവർ ഞങ്ങൾ
കൂട്ടിലടച്ച കിളികളെ പോൽ
നല്ലൊരു നാളെയ്ക്കു വേണ്ടി കരുതി
അന്യന്റെ നന്മയ്ക്കു വേണ്ടി കരുതി
ഇരിക്കാം നമുക്കും ഭവനങ്ങൾ തന്നിൽ
നീങ്ങട്ടെ മഹാമാരി ഭൂമിയിൽ നിന്നും
തെളിയട്ടെ പൊൻ ദീപം ലോകത്തിലെങ്ങും.......