ജി.യു.പി.എസ്.എടത്തറ/അക്ഷരവൃക്ഷം/മാലിന്യ വിമുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
16:45, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാലിന്യ വിമുക്ത കേരളം

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും വേണ്ടതൊക്കെ ഈ അമ്മ ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. നമ്മെ കാത്തു രക്ഷിക്കുന്ന അമ്മയെ ഹൃദയം തുറന്ന് സ്നേഹിക്കുക എന്നതാണ് നമ്മുടെ ധർമ്മം. പക്ഷെ മനുഷ്യർ ആർത്തി മൂലം പ്രകൃതിയെ ചൂഷണം ചെയ്യുന്നു. ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതി നാശം. ഈ മണ്ണും വനസമ്പത്തും ഈശ്വരന്റെ വരദാനമാണ്. ഇവയെ ദുരുപയോഗം ചെയ്യുക വഴി സ്വന്തം വാളാൽ സ്വയം വെട്ടി നശിക്കുകയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ജീവന്റെ നിലനിൽപ്പിന് അത്യാവശ്യമാണ്. പ്രകൃതിയ്ക്ക് ഏറ്റവും വലിയ ഭീഷണിയായ ഒരു വസ്തുവാണ് പ്ളാസ്റ്റിക്. എത്രയെത പ്ളാസ്റ്റിക് കവറുകളാണ് നാം വാങ്ങി കൂട്ടുന്നത്? കടകളിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കരുതുന്നത്എത്ര നല്ലതാണ്! പ്ളാസ്റ്റിക് വിമുക്ത വിദ്യാലയങ്ങളായി നമുക്ക് മാറണം. കടകളിലും പരമാവധി പ്ളാസ്റ്റിക് കുറക്കണമെന്ന് ആഗ്രഹിച്ചു പോകുകയാണ്. വരൂ ,നമുക്ക് ഒത്തുചേർന്ന് പ്ളാസ്റ്റിക് വിമുക്ത കേരളം ആക്കി മാറ്റാം.

സന. എസ്
3 C ജി.യു.പി.എസ്.എടത്തറ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം