മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസര ദിനം

Schoolwiki സംരംഭത്തിൽ നിന്ന്

പരിസര ദിനം

ജൂൺ 5ലോകപരിസ്ഥിതിദിനമായി നാം ആചരിക്കുന്നു.പ്രകൃതിയാണ് നമുക്ക് എല്ലാം തരുന്നത്.എന്നിട്ടും നാം നമ്മുടെ പരിസരം മലിനമാക്കിക്കൊണ്ടിര്ക്കുന്നു.മണ്ണ്,വായു,ജലം എന്നിവ ഉപയോഗിക്കാൻ പറ്റാതായിരിക്കുന്നു.ഇതിന്റെ പൂർണ ഉത്തരവാദിത്വം മനുഷ്യനാണ്.ജലമലിനീകരണമാണ് ഇതിൽ പ്രധാനം.പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും അറവുമാലിന്യങ്ങൾ നിക്ഷേപിക്കുന്നതും മണൽ വാരുന്നതുമെല്ലാം ജലസ്രോതസ്സുകളുടെ നാശത്തിനുള്ള കാരണമാണ്.മത്സ്യബന്ധന ബോട്ടുകളിൽ നിന്നുള്ള എണ്ണച്ചോർച്ചയും സമുദ്രാന്തർഭാഗത്തെ അണുവിസ്ഫോടനവും പരീക്ഷണങ്ങളും എല്ലാം ജലമലിനീകരണത്തിനുള്ള കാരണങ്ങളാണ്. വർധിച്ചുവരുന്ന വനനശീകരണമാണ് പരിസരമലിനീകരണത്തിനുള്ള മറ്റൊരു കാരണം.വനനശീകരണം മൂലം മണ്ണൊലിപ്പുണ്ടാകുകയും മേൽമണ്ണ് ഒഴുകിപ്പോകുന്നതിനാൽ അവയിലെ അടിസ്ഥാനവളമായ എൻ.പി.കെ നഷ്ടപ്പെടുന്നു.അയഡിന്റെ അംശവും മണ്ണിന് നഷ്ടമാകുന്നു..അതുമൂലം മനുഷ്യർക്ക് പല മഹാവ്യാധികളും പിടിപെടുന്നതിനുകാരണമാകുന്നു.കേരളത്തിലെ മലയോരമേഖലകൾ തൊണ്ടമുഴ പോലുള്ള രോഗത്തിന്റെ പിടിയിലാണ്.നമ്മുടെ കോൺഗ്രീറ്റ് കെട്ടിടങ്ങളും പരിസരങ്ങളും അന്തരീക്ഷത്തിലെ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നു.ശബ്ദമലിനീകരണമാണ് പരിസ്ഥിതി മലിനീകരണത്തിനുള്ള മറ്റൊരു കാരണം.അനുദിനം വർധിചുവരുന്ന വാഹനങ്ങളുടെ പുകയും ശബ്ദവും പരിസ്ഥിതിയെ മലിനമാക്കുന്നു.കൊറോണ പോലുള്ള മഹാ വ്യാധികൾ ലോകത്തിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്നു.ഇതിൽ നിന്നും പാഠമുൾക്കൊണ്ട് നാം ഇനിയെങ്കിലും നമ്മുടെ പരിസ്ഥിയെ തിരിച്ചു പിടിക്കാനായി പരിശ്രമിച്ചേ മതിയാകൂ..

അനസ്യ ഷിനോദ്
5 മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം