വള്ളിയാട് ഈസ്റ്റ് എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/മകളുടെ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (വള്ളിയാട് ഈസ്റ്റ് എൽ .പി. സ്കൂൾ/അക്ഷരവൃക്ഷം/മകളുടെ കരുതൽ എന്ന താൾ വള്ളിയാട് ഈസ്റ്റ് എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/മകളുടെ കരുതൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മകളുടെ കരുതൽ


ഒരു ഉൾനാടൻ ഗ്രാമപ്രദേശം ഒരു വീട്ടിൽ ഒരു അമ്മയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ദിവസവും വയലിൽ ജോലിക്ക് പോവും. അതിൽ നിന്നും കിട്ടുന്ന പൈസകൊണ്ടാണ് അവർ ജീവിച്ചിരുന്നത്. പെട്ടന്നാണ് അവിടെ മഹാമാരി പടർന്ന് വന്നത്. അതോടു കൂടി അമ്മയ്ക്കും മകൾക്കും പുറത്തിറങ്ങാൻ കഴിയാതെയായി. അമ്മയ്ക്ക് ജോലിയും ഇല്ലാതെയായി. അപ്പോൾ അമ്മ പറഞ്ഞു. ഇനി നമ്മൾ എങ്ങനെ ജീവിക്കും?. മകൾ അമ്മയേയും കൂട്ടി അമ്മ പണിചെയ്യുന്ന പാടത്തേക്കു പോയി. എന്നിട്ട് പറഞ്ഞു. നമ്മൾക്കു ചെയ്യാൻ പറ്റുന്നതൊക്കെ ഇവിടെ കൃഷി ചെയ്യണം. അതാണ് നമ്മളൊട് മുഖ്യമന്ത്രിയും മറ്റുള്ളവരും പറയുന്നത്.അങ്ങനെ നമ്മൾ സന്തോഷത്തോടെയുള്ളവരാകണം. അങ്ങനെ നമ്മുടെ അയൽക്കാരും നാട്ടുകാരും വിശപ്പില്ലാത്തവകാക്കണം. അതാണ് നമ്മൾ ഇപ്പോൾ ചെയ്യേണ്ടത്.

മകൾ പറഞ്ഞത് ശരിയാ.നമുക്ക് വേണ്ടി എത്രയോ പേർ കഷ്ടപ്പെടുന്നുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി, ഡോക്ട‍മാർ, നഴ്‍സുമാർ, പഞ്ചായത്ത് ഭരണാധികൾ, ആരോഗ്യവകുപ്പിലെയും മറ്റും ഓഫീസർമാർ, പോലീസുകാർ പറയുന്നത് നമ്മൾ അനുസരിക്കണം. എന്നാൽ നമുക്ക് ഇപ്പോൾ ഭക്ഷണം എവിടെ നിന്ന് കിട്ടും മകൾ ചോദിച്ചു. അമ്മയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. താഴോട്ട് നോക്കിനിക്കാനെ അവർക്കായുള്ളൂ. സന്ധ്യമയങ്ങിയപ്പോൾ അവർ വീട്ടിലേക്കു തിരിച്ചു. നാട്ടുകാർ അവർക്കു വേണ്ടതൊക്കെ വീട്ടിൽ എത്തിച്ചു കാത്തിരിക്കുകയായിരുന്നു. അമ്മയും മകളും അവരോട് ഒരു പാട് നന്ദി പറഞ്ഞു. ഇങ്ങനെയുള്ളവരാണ് നമ്മുടെ നാടിന് വേണ്ടതെന്ന് അമ്മ മകളോട് പറഞ്ഞു.

ശിവദ ബി. ആർ
IV A വള്ളിയാട് ഈസ്റ്റ് എൽ .പി. സ്കൂൾ
തോടന്നൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ