എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/മറികടക്കാം ഈ ദുരിതത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറികടക്കാം ഈ ദുരിതത്തെ

ലോകമെങ്ങും ഭീതിയിലാഴ്ത്തും
കൊറോണയെ അകറ്റുവാൻ
ഇരുന്നിടാം ഇരുന്നിടാം
വീടിനുള്ളിൽ ഇരുന്നിടാം

ഈ വിപത്തിനെ തുരത്തുവാൻ
കൈകൾ നന്നായ് കഴുകണം
കൈകഴുകി മാസ്കണിഞ്ഞ്
കൊറോണയെ തുരത്തിടാം

ജാതിമത ഭേദമേതുമില്ലാതെ
ഒത്തൊരുമയിൽ നിൽക്കണം
നിയമപാലകർ തൻ
ചൊൽപ്പടിക്ക് നിൽക്കണം

കൂട്ടമായി നിന്നിടാതെ
വിട്ടു വിട്ടു നിൽക്കണം
വിട്ടു വിട്ടു നിന്നിടുമ്പോൾ
കൊറോണയങ്ങ് പോയിടും

കാക്കണം നമ്മെയും
നമ്മുടെ നാടിനേയും
പൊരുതണം പൊരുതണം
പൊരുതി പൊരുതി ജയിക്കണം

അകറ്റിടാം തുരത്തിടാം
കൊറോണയെന്ന മാരിയെ
ലോകനൻമക്കായ് നാം
ഒരുമയോടെ പൊരുതിടാം
ഒരുമയോടെ പൊരുതിടാം

കീർത്തന സുരേഷ്
1 എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത