ലോകമെങ്ങും ഭീതിയിലാഴ്ത്തും
കൊറോണയെ അകറ്റുവാൻ
ഇരുന്നിടാം ഇരുന്നിടാം
വീടിനുള്ളിൽ ഇരുന്നിടാം
ഈ വിപത്തിനെ തുരത്തുവാൻ
കൈകൾ നന്നായ് കഴുകണം
കൈകഴുകി മാസ്കണിഞ്ഞ്
കൊറോണയെ തുരത്തിടാം
ജാതിമത ഭേദമേതുമില്ലാതെ
ഒത്തൊരുമയിൽ നിൽക്കണം
നിയമപാലകർ തൻ
ചൊൽപ്പടിക്ക് നിൽക്കണം
കൂട്ടമായി നിന്നിടാതെ
വിട്ടു വിട്ടു നിൽക്കണം
വിട്ടു വിട്ടു നിന്നിടുമ്പോൾ
കൊറോണയങ്ങ് പോയിടും
കാക്കണം നമ്മെയും
നമ്മുടെ നാടിനേയും
പൊരുതണം പൊരുതണം
പൊരുതി പൊരുതി ജയിക്കണം
അകറ്റിടാം തുരത്തിടാം
കൊറോണയെന്ന മാരിയെ
ലോകനൻമക്കായ് നാം
ഒരുമയോടെ പൊരുതിടാം
ഒരുമയോടെ പൊരുതിടാം