കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
22:06, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം നമുക്ക്

കൂട്ടുകാരെ എന്റെ കൂട്ടുകാരെ
കേട്ടുവോ ക്രൂരനാം കോവിഡിനെ
ലോകരാജ്യങ്ങൾ മുഴുവൻ പടർന്നൊരു
രാക്ഷസനാകും വൈറസാം കോവിഡിനെ.
മർത്യനെ മൊത്തമായ് ഇല്ലായ്മ ചെയ്യുന്നു
ക്രൂരനായ് ക്രൂരനായ് മാറിടുന്നു.
ലോകനന്മയ്ക്കായി അകലം പാലിക്കുവിൻ
ശുചിത്വം പാലിച്ചു നാം അകറ്റി നിർത്തൂ.
ഹസ്തദാനങ്ങൾ പാടില്ല പാടില്ല
ഏവരും ഓർമ്മയിൽ വെച്ചുകൊള്ളൂ
അതിജീവനത്തിന്റെ നാളുകളാണിന്ന്
ലോക്ക്ഡൗൺ തന്നെയേ മാർഗ്ഗമുള്ളൂ.
കൂട്ടരേ കൂട്ടരേ ആശ്വസിക്കാം നമുക്ക്
ക്രൂരനാം കോവിഡ് അകന്നുപോകും
പ്രാർത്ഥനയോടെ നാം കാത്തിരിപ്പൂ
ലോകമഹാമാരി വിട്ടൊഴിയും.
 

സ്നേഹ എം
8 ഇ കെ കെ കെ വി എം ഹയർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത