അതിജീവനം മാഘ മാസത്തിൽ മാനവരാശി മേൽ പെയ്തിറങ്ങി മഹാമാരിയാം കൊറോണ വുഹാനിൽ കരിനിഴൽ വീഴ്ത്തി പിന്നെ വ്യാപിച്ചു ലോകമൊട്ടാകെയും കൊറോണ ദൈവനാടായ കൊച്ചുകേരളത്തിൽ പിന്നെ വിരുന്നെത്തി ഭീകരൻ വൈറസ് വരുതിയിലാക്കി ആരോഗ്യരംഗം ജീവനുകാവലായി നിന്നു മുൻപന്തിയിൽ കാത്തിരുന്ന് വന്നൊരാവേനലവധിക്കാലം നഷ്ടസ്വപ്നമായി മാറി എന്നാകിലും വീട്ടിൽ അകത്തളത്തിൽ ചിറകറ്റ കിളിപോലെ ഉഴരുമെന്നാകിലും ഓർത്തുപോകുന്നു ഞാൻ കർമ്മനിരതരാകിയ നീതിപാലകരെയും വൈദ്യശാസ്ത്രത്തെയും ഉറ്റവരെപ്പോലും കാണുവാനാകാതെ ജീവനു തുണയേകുന്നു അവരിപ്പോഴും ലോകമൊട്ടുക്കെ ആയിരങ്ങൾ പ്രാണനില്ലാതെ പിടഞ്ഞുവീഴുന്നു സ്തബ്ദരായി ലോകരാഷ്ട്രങ്ങൾ നിശ്ചലമായി ലോകമൊട്ടാകെയും നൊമ്പരമായി മാറി ആയിരമാളുകൾ മരണദേവൻ തൻറെ താണ്ഡവമാടുന്നു മാനവരാശി പകച്ചുനിന്നീടുന്നു പ്രതീക്ഷകൾ നന്മകൾ സമ്മാനമായ്‌നൽകി ഈസ്റ്റ്‌റും വിഷുവും എന്നേ കടന്നുപോയി കാത്തിരിക്കുന്നു ഞാൻ നന്മതൻ പുലരിയെ ലോകാ സമസ്താ സുഖിനോ ഭവന്തു:
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത