പുന്നക്കുന്നം മേരി മാതാ എൽ പി എസ്
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
പുന്നക്കുന്നം മേരി മാതാ എൽ പി എസ് | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴപി.ഒ, , ആലപ്പുഴ 688504 | |
സ്ഥാപിതം | 1865 |
വിവരങ്ങൾ | |
ഇമെയിൽ | marymathalpspunnakunnam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46216 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ ലാലികുട്ടി തോമസ് |
അവസാനം തിരുത്തിയത് | |
22-04-2020 | Sachingnair |
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് താലൂക്കിൽ മങ്കൊമ്പ് സബ്ജില്ലയിൽപ്രവർത്തിക്കുന്ന പ്രൈമറി വിദ്യാലയമാണ് .ഇത് സർക്കാർ /എയ്‌ഡഡ് വിദ്യാലയമാണ്.
ചരിത്രം
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ, ചമ്പക്കുളം വില്ലേജിൽ പുന്നക്കുന്നം കരയിൽ ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. എ.ഡി 1865-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ നാട്ടുകാരുടേത് ആയിരുന്നുവെങ്കിലും ജി.കെ കോര ഇല്ലിപ്പറപിൽ ദീർഘകാലം ഈ സ്ക്കൂളിൻറെ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് 1981 മുതൽ സ്ക്കൂളിൻറെ നടത്തിപ്പ് കോർപ്പറേറ്റ് മാനേജ്മെൻറ് അഡോഷേൻ കോൺഗ്രിഗേഷൻ ഏറ്റെടുത്തു. അന്നുമുതൽ ഈ സ്ക്കൂളിൻറെ മാനേജ൪ ആരാധനാ മഠത്തിൻറെ മദ൪ പ്രൊവിൻഷ്യൽമാരാണ്. 1990 മുതൽ പുന്നക്കുന്നത്തുശ്ശേരി എൽ.പി.സ്ക്കൂ എന്ന പഴയ പേര് പുതുക്കി മേരി മാതാ എൽ.പി.സ്ക്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു. 17-02-1997-ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരുനില കെട്ടിടത്തിന് കല്ലിടുകയും 30-6-1997-ൽ പണിതീർത്ത ഇരുനില കെട്ടിടത്തിൻറെ ഉദ്ഘാടനം കുട്ടനാട് എം.എൽ.എ ആയിരുന്ന ഡോ.കെ.സി ജോസഫ് നിർവ്വഹിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
എല്ലാവർക്കും പ്രവേശനം, എല്ലാവർക്കും പങ്കാളിത്തം, ശുചിത്വസുന്ദര ഹരിത വിദ്യാലയം, ശിശുസൗഹ്യദ വിദ്യാലയം, മികവുറ്റ ഭൗതീകസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച കമ്പ്യൂട്ടർ പരിശീലനം, ശാസ്ത്ര ബോധവികാസം, കലാകായികം, പ്രവ്യത്തി പരിചയപഠനം ഇംഗ്ലീഷ് പഠനം, പുസ്ക ചങ്ങാത്തം
1) മികച്ച കമ്പ്യൂട്ടർ പരിശീലനം - ഈ കമ്പ്യൂട്ടർ യുഗത്തിൽ കുട്ടികൾ അനായാസം കമ്പ്യൂട്ടർ ഉപയോഗിക്കുന്നു.
2) ശാസ്ത്ര ബോധവികാസം – കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക.
3) കലാകായികം പ്രവ്യത്തി പരിചയപഠനം - കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്നു. കൂടാതെ ഇത്തവണ പ്രവർത്തി പരിചയമേളയിൽ ധാരാളം പോയിൻറുകൾ കരസ്ഥമാക്കി. കായിക പരിശീലനത്തിൻറെ ഭാഗമായി യോഗ ക്ലാസ്സ് പരിശീലിപ്പിക്കുന്നു. ഈ വർഷം ഉപജില്ലാ കായികമത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഓട്ടത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.
4) ഇംഗ്ലീഷ് പഠനം - കുട്ടികളിൽ ഇംഗ്ലീഷ് ആശയവിനിമയം നടത്താനുള്ള കഴിവ് വർദ്ധിപ്പിച്ചെടുക്കുന്നു. ഹലോ ഇംഗ്ലീഷ് കോഴ്സ് കഴിഞ്ഞതിൽ പിന്നെ എല്ലാ ബുധനാഴ്ചയും കുട്ടികൾ ഇംഗ്ലീഷിൽ അസംബ്ലി നടത്തുന്നു. ഓരോ ദിവസവും അഞ്ച് വാക്കുകൾ കൊടുത്ത് അതിൻറെ അർത്ഥം കണ്ടെത്താനും സ്പെല്ലിംങ് പഠിക്കാനും നിർദ്ദേശിക്കൽ.
5) പുസ്ക ചങ്ങാത്തം - ലൈബ്രറിയിൽ നിന്ന് കുട്ടുകൾക്ക് നല്ല പുസ്തകങ്ങൾ വിതരണം ചെയ്തും, പത്രവാർത്തയിലൂടെയും വായനാശീലം വർദ്ധിപ്പിക്കുന്നു.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : സിസ്റ്റർ അലോൻസോ. (എസ്സ്. എ.ബി.എസ്സ്) സിസ്റ്റർ കാദറിൻ (എസ്സ്. എ.ബി.എസ്സ്) ശ്രീമതി അന്നമ്മ മാത്യു ഇല്ലിപ്പറമ്പിൽ സിസ്റ്റർ അജ്ഞലി ജോസഫ് (എസ്സ്. എ.ബി.എസ്സ്)
നേട്ടങ്ങൾ
പുതിയ സ്റ്റേജ് പണികഴിപ്പിച്ചു. സ്മാർട്ട് ക്ലാസ്സ്നിർമ്മിച്ചു. പുതിയ സ്ക്കൂൾ പണികഴിപ്പിച്ചു ചെയ്തു കമ്പ്യൂട്ടർ ക്ലാസ്സ് നിർമ്മിച്ചു. പ്രീപ്രൈമറി സ്ക്കൂൾ ഉണ്ടാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1) ജോജി കോയിപ്പള്ളി (എഞ്ചിനീയർ)
2) പ്രൊഫസർ. ജെ.ഫിലിപ്പോസ് കോയിപ്പള്ളി (Former Director 2nd M-Bangalore)
3) കെ.ജെ തോമസ് (അദ്ധ്യാപകൻ)
4) പുരുഷൻ സാർ (അദ്ധ്യാപകൻ)
5) ഐ. കെ കോര (അദ്ധ്യാപകൻ)
വഴികാട്ടി
{{#multimaps: 9.457257, 76.434925 | width=800px | zoom=16 }}