ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം തന്നെ ആരോഗ്യം
               ജീവിതം അതൊരു സങ്കീർണ്ണമായ പാതയാണ് അതിൽ എത്രയോ ഇടങ്ങളിൽ നാം തോൽക്കുകയും വിജയിക്കുകയും ചെയ്യുന്നു. എന്നാൽ വിജയം വരുമ്പോൾ ഇനി എത്ര തന്നെ ചെയ്താൽ എനിക്ക് ജയിക്കാൻ കഴിയുമെന്ന  അമിതമായ ആത്മവിശ്വാസത്തെ വളർത്തിയെടുക്കുക എന്നാൽ അവിചാരിതാവസ്ഥയിൽ തോൽക്കുന്ന സമയത്ത് ആ തോൽവിയെ അതിജീവിക്കുകയാണ് ജീവന്റെ അടിസ്ഥാനമായ ഘടകം എന്താണെന്ന ചോദ്യത്തിന് ഒരു ഉത്തരം അത് കോശമാകുന്നു. എന്നാൽ ഒരു വ്യക്തി എന്ന നിലയിൽ ജീവന്റെ അടിസ്ഥാന ഘടകം നമ്മുടെ പരിസ്ഥിതിയും  ശുചിത്വവും അതുപോലെ രോഗപ്രതിരോധവും ആണ്
             പരിസ്ഥിതി എന്നാൽ പരസ്പരം ബന്ധപ്പെടുന്ന ഒരു ശൃംഖല തന്നെയാണ്. അതിനാൽ ഒരു ജീവിയുടെ ജീവിതത്തിൽ വരുന്ന മാറ്റം  പരിസ്ഥിതിക്ക് വളരെയധികം പ്രാധാന്യം നൽകുന്നുവെന്ന വാസ്തവം നമ്മെ ബോധ്യപ്പെടുത്തുന്നു. എന്നാൽ ഇന്നത്തെ തിരക്ക് പിടിച്ച ഈ ജീവിതത്തിൽ  ജനങ്ങൾ പരിസ്ഥിതി യാതൊരുവിധ സ്ഥാനമാനങ്ങളും നൽകുന്നില്ല എന്നത് പരമമായ സത്യമാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് ഘോര ഘോരമായി പ്രഖ്യാപനം നടത്തുമ്പോഴും തികച്ചും തിരസ്കരിക്കപ്പെടുന്ന ഒരു ശൃംഖല തന്നെയാണ് പരിസ്ഥിതി. അതിനെ മാനിക്കത്തതിനാൽ അനുഭവിക്കുന്ന വിഷമങ്ങൾ ലളിതമല്ല. അതിനുള്ള ഉദാഹരണങ്ങൾ നമ്മുടെ ചുറ്റുപാടും തന്നെയുണ്ട് 2012 ഉത്തരാഖണ്ഡിൽ നടന്ന പ്രളയം, അതുപോലെതന്നെ സമാനമായ രണ്ടു പ്രളയ കാലങ്ങളിലൂടെ ആണ് കേരളം കടന്നുപോയത്. അതു നമ്മൾ പരിസ്ഥിതിയെ മനസ്സിലാക്കാത്തത് കാരണവും പരിസ്ഥിതിയെ പരിപാലിക്കുന്നത് മൂലമുണ്ടായ സൂചനകൾ മാത്രമാണ്. വരും കാലഘട്ടങ്ങളിലും പ്രളയം  വരുമെന്നത് തീർച്ച.
              വ്യക്തി ശുചിത്വം ,പരിസ്ഥിതി ശുചിത്വം എന്നീ  കാര്യങ്ങളിൽ നമ്മൾ കേരളീയർ എന്നും മുൻപിൽ തന്നെയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഒരുവിധം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ധൈര്യവുമുണ്ട്. തന്റെ സ്വന്തം വീടും പരിസരവും നന്നാക്കുന്നതിനൊപ്പം ശുചിയാക്കാൻ മറ്റുള്ളവരെ സഹായിക്കുകയാണ് വേണ്ടത്. അല്ലാതെ സ്വന്തം വീടുകളിൽ പരിസരവും വൃത്തിയാക്കുക ചപ്പുചവറുകൾ അയൽവാസികളുടെ പറമ്പിലേക്ക് നിക്ഷേപിക്കുകയല്ല ചെയ്യേണ്ടത്. അതൊരിക്കലും സമൂഹ ശുചിത്വം ആവുന്നില്ല. ശുചിത്വം ഉണ്ടെങ്കിൽ മാത്രമാണ് നമുക്ക് രോഗപ്രതിരോധശേഷി ഉണ്ടാകുന്നത്. ഒരു തരത്തിൽ നമ്മുടെ ജീവിതത്തിൽ ദീർഘായുസ്സിന് തന്നെ കാരണമാകുന്നു  ഇതെല്ലാം. പറഞ്ഞ് കേൾവികൾ മാത്രമല്ല മറിച്ച് നാം അനുഭവത്തിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ തന്നെയാണ്. 2018ലെ നിപ്പ വൈറസ് എന്ന മഹാമാരിയുടെ ഇപ്പോൾ നാം അകപ്പെട്ടിരിക്കുന്ന കൊറോണ വൈറസ് രോഗവും അതിജീവിക്കാൻ നമ്മോട് പറയുന്ന ഏറ്റവും പരമപ്രധാനമായ മാർഗ്ഗനിർദ്ദേശം എന്ന് പറയുന്നത് ശുചിത്വപാലനം തന്നെയാണ്. 
                ഇനി നമ്മുടെ ലോകത്തിൽ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ നാം ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളാണ് പരിസ്ഥിതി , ശുചിത്വം,  രോഗപ്രതിരോധം എന്നിവ.  പരിസ്ഥിതിയെ ശുചിയാക്കുന്നതിനൊപ്പം വ്യക്തികളും ശുചിത്വം പാലിക്കുക. അതിലൂടെ രോഗപ്രതിരോധ ശേഷിയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ നമുക്ക് സാധിക്കുമെന്നത് സത്യമാണ്. ഇപ്പോൾ നാം കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ ശുചിത്വം വളരെയധികം പ്രധാന്യമുള്ളതാണ്. കൊറോണ എന്ന ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നാം ചെയ്യേണ്ടത് ശുചിത്വം പാലിച്ച് രോഗപ്രതിരോധം വളർത്തുകയെന്നതാണ്.
ദിയ സജി
6 C ജി എച് എസ് എസ് പന്നൂർ
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം