എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

ഓർക്കുക നീ ഇനി ഓർക്കാൻ മടിക്കുന്ന
പെറ്റ വയറിന്റെ വേദന
പത്തു മാസം ചുമന്നു
നിന്നെ നീ ആക്കിയ
അമ്മയുടെ ചെറു ചേതന .
അമ്മയുടെ ഹൃദയം ധന്യമാക്കി നിന്റെ കളി ചിരി
കൊഞ്ചൽ
അച്ഛൻ മറഞ്ഞ കാലം മുതൽ തന്നെ കരുതലോടെ നിന്നെ കാത്തു
മാനത്ത് അമ്പിളി മാമനെ കാട്ടി മാമു വാരി തന്നു
ആവോളം
താരാട്ടു പാട്ടിൻ തലോടലിൽ ചെമ്മേ ചാഞ്ഞുറങ്ങ് പൊന്നെ.
ജീവിതനൗകയിൽ നീ സഞ്ചരിക്കുമ്പോൾ അമ്മ നിനക്കൊരു ഭാരമായി
വൃദ്ധ സദനത്തിൻ ഇരുളറക്ക് ഉള്ളിൽ നിന്നെയും കാത്തമ്മ ഏകയായി
 ഇന്ന് ആ മിഴികൾ നിർജീവമായി
കർണങ്ങൾ തീർത്തും ബധിരമായി
പോറ്റി വളർത്തിയ മകനെ
പ്രതീക്ഷിച്ചു ശിതിലമായി പോയി ആ മാതൃജന്മം
നോവിൽ തുരുമ്പിച്ചു വ്യാധിയിൽ മരവിച്ചു ആ ദേഹം ഇന്നൊരു പാഴ്ത്തടിയായി
ഇരുളിന്റെ മറവിൽ ഒരു വാക്കു മിണ്ടാതെ അമ്മ
ഇന്ന് എവിടെയോ പോയി മറഞ്ഞു.

ശ്രീലക്ഷ്മി
9 A നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത