മാലം ഗവ യുപിഎസ്/അക്ഷരവൃക്ഷം/.ഒന്നിച്ച് കൈകോർക്കാം മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
09:54, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നിച്ച് കൈകോർക്കാം മുന്നേറാം      

ലോകമെമ്പാടുമുള്ള മനുഷ്യരെല്ലാം ഒരു പ്രതിസന്ധിയിൽ എത്തി നിൽക്കുകയാണ്. ഗോവ 19 എന്ന മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. വളരെ പെട്ടെന്ന് സംഭവിച്ച ഒരു മഹാവിപത്ത്. ഈ വ്യക്തിയെ തുറക്കാൻ മറന്നു പോലും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നത് ലോകരാഷ്ട്രങ്ങൾക്ക് ഒരു വെല്ലുവിളിയാണ്. അമേരിക്ക ബ്രിട്ടൻ ഇറ്റലി തുടങ്ങിയ വൻ സാമ്പത്തിക ശക്തികൾ ആണ് കൂടുതൽ തകർച്ചയിലേക്ക് കുതിക്കുന്നത്. ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി രോഗികൾ ആവുകയും മരണപ്പെടുകയും ചെയ്യുന്നു. എല്ലാ വൻകരകൾ ഇലേക്ക് വളരെ പെട്ടെന്നാണ് ഈ മഹാമാരി പടർന്നുപിടിച്ചത്. എല്ലാ രാഷ്ട്രങ്ങളും തങ്ങളെക്കൊണ്ട് സാധിക്കുന്ന വിധം ഇതിനെതിരെ പ്രതിരോധിച്ചു വരുന്നു. ഇന്ത്യയിലും വളരെയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ നമ്മുടെ കൊച്ചു കേരളം ഈ മഹാമാരിക്കെതിരെ ശക്തമായി പോരാടുകയാണ്. മറ്റു സംസ്ഥാനങ്ങളേക്കാൾ ഉം വിദേശരാജ്യങ്ങളെ കാളും മികച്ച രീതിയിൽ ഇതിനെ പ്രതിരോധിക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിക്കുന്നു. ആഗോളതലത്തിൽ തന്നെ പ്രശംസക്ക് പാത്രമായി നമ്മുടെ കേരളം. മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും മരണനിരക്ക് കൂടുമ്പോൾ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. മികച്ച രീതിയിൽ തന്നെ കേരളം ഇതിനെതിരെ പ്രതിരോധിക്കുന്നു. ഈ ലോൺ കാലത്ത് ജനങ്ങളുടെ കൂട്ടായ ശ്രമമാണ് ഇതിന് സഹായിക്കുന്നത്.

പ്രിയ കൂട്ടുകാരെ നമ്മൾ ഇവിടെ ചിന്തിക്കേണ്ട ഒരു പ്രധാന വിഷയം നമ്മുടെ കേരളത്തിലെ സാക്ഷരത തന്നെയാണ്. ഇവിടെ ജനിക്കുന്ന എല്ലാ കുട്ടികളും വിദ്യാലയങ്ങളിൽ ചേർന്ന് പഠിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ വളരെ കുറച്ചു ശതമാനം ആൾക്കാർ മാത്രമേ വിദ്യാഭ്യാസം ചെയ്യുന്നുള്ളൂ. ജാതിയുടെയും മതത്തെയും സമ്പത്തിനെയും വിവേചനം കേരളത്തിൽ വളരെ കുറവാണ്. കാരണം വിദ്യ കൊണ്ട് പ്രബുദ്ധരാകുക ജനങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ ഉള്ളത്. നിപ്പ,  പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ വിപത്തുകളെ യും ധീരമായി തന്നെ നേരിട്ട് വരാണ് നമ്മൾ. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന ആപ്തവാക്യം ഇവിടെ സ്മരിക്കുന്നു. 
നമുക്ക് ഇനിയും ഒന്നാണെന്ന ചിന്തയോടെ ഉണർന്നു പ്രവർത്തിക്കാം. ഇതുപോലുള്ള മഹാ വിപത്തുകൾക്ക് എതിരെ വീണ്ടും കൂട്ടായി യത്നിക്കാം. ഒരു കേരളീയൻ എന്നതിൽ വീണ്ടുംവീണ്ടും അഭിമാനിക്കാം. 
ലിക്സബെൽ ജെയിംസ്
5 ഗവൺമെന്റ് യുപി സ്കൂൾ മാലം
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം