കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്കീ കൊറോണക്കാലo

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്കീ കൊറോണക്കാലo എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/അതിജീവിക്കാം നമുക്കീ കൊറോണക്കാലo എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം നമുക്കീ കൊറോണക്കാലo


ലോകം ഇന്ന് കോവിഡ് - 19 എന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടിരിക്കുകയാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനയിലെ വുഹാനെന്ന പ്രദേശത്താണ് എന്നാൽ അത് നമ്മുടെ കൊച്ചു കേരളത്തിൽ എത്താൻ ദിവസങ്ങളെ വേണ്ടി വന്നള്ളു എങ്കിലും നമ്മുടെ ഭരണാധികാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിയമ പാലകരുടെയും സമയോചിതമായ ഇടപെടലുകൾ കൊണ്ട് ലോകത്തിലെ മറ്റു സ്ഥലങ്ങളിലേതുപോലെ ഇവിടെ പടർന്നു പിടിച്ചില്ല എന്നത് നമ്മുക്കറിയാവുന്ന കാര്യമാണ് .നോവൽ കൊറോണ വൈറസ് എന്ന സൂക്ഷമ ജീവിയെ തുരത്താൻ ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന മുൻകരുതലുകൾ എടുത്തു നമുക്കും അവരോടൊപ്പം ചേർന്ന് കൊണ്ട് നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നും കരകേറ്റാം. നമ്മൾ കേരളീയർ നിപാ, പ്രളയം തുടങ്ങി പല പ്രതിസന്ധി ഘട്ടങ്ങളും അതിജീവിച്ച് വിജയം കണ്ടവരാണ് ഈക്കാലവും നമ്മൾ അതിജീവിക്കും ... ആരോഗ്യകരമായ നാളേക്കായി...

 

അനന്ദുകൃഷ്ണ
മൂന്നാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം