സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം ശുചിത്വത്തിലൂടെ
രോഗപ്രതിരോധം ശുചിത്വത്തിലൂടെ
നമ്മുടെ ചുറ്റുപാടിനെ നാം എത്രത്തോളം വൃത്തിയാക്കുന്നുവോ അത് നമ്മെ സന്തോഷിപ്പിക്കും. വൃത്തിയുടെ കാര്യത്തിൽ 20 ശതമാനത്തിലും താഴെ ആണ് നമ്മുടെ കേരളം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. അതിൽ ചിലതാണ്- പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക, മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക, അനാവശ്യമായി പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക തുടങ്ങിയ ശീലങ്ങൾ. ഇങ്ങനെ നമുക്ക് പരിസ്ഥിതി ശുചിത്വം പാലിക്കാം. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് അവരവരുടെ തന്നെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ നല്ല വ്യക്തിത്വം ഉള്ളവരായി നമുക്ക് ജീവിക്കാം. പരിസ്ഥിതിയെ ശുചീകരിച്ചാൽ രോഗവും കുറയും. പരിസ്ഥിതി ശുചിത്വം മാത്രമല്ല വ്യക്തി ശുചിത്വവും മനുഷ്യ ജീവിതത്തിൽ ഏറെ പ്രധാനമാണ്. നമുക്ക് ഏറ്റവും കൂടുതൽ ആവശ്യവും വ്യക്തി ശുചിത്വം ആണ്. വ്യക്തി ജീവിതത്തിൽ നാം ഏറെ ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. രോഗപ്രതിരോധത്തിന് ശുചിത്വം തന്നെയാണ് പ്രധാനം. നമുക്കെല്ലാവർക്കും ശുചിത്വബോധം ഉണ്ടാവണം. നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ നല്ലപോലെ കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക എന്നീ ശീലങ്ങളിലൂടെ ഈ വൈറസുകളെ തടയാൻ നമുക്ക് കഴിയും'. പരിസ്ഥിതി ശുചിത്വം രോഗ പ്രതിരോധത്തിന് എന്ന മുദ്രാവാക്യവുമായി നമുക്ക് മുന്നേറാം...
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊടുവള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം