കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ യു പി എസ് | |
---|---|
വിലാസം | |
കൂത്തുപറമ്പ് കണ്ണൂർ 670643 | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04902362641 |
ഇമെയിൽ | kupskpba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14664 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ഗീത |
അവസാനം തിരുത്തിയത് | |
20-04-2020 | Sanalkalli |
ചരിത്രം
നമ്മുടെ വിദ്യാലയം
1923 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൻെറ പേര് ഹിന്ദു-മുസ്ലിം ഹയർ എലിമെന്ററി സ്കൂൾ എന്നായിരുന്നു. കൂത്തുപറമ്പ് ബി.ഇ.എം.പി.യു.പി. സ്കൂളിൽ നിന്ന് ക്രിസ്ത്യാനി അല്ലാത്ത അദ്ധ്യാപകനെ പിരിച്ചുവിട്ടത് കാരണമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. എന്നാൽ അക്കാലത്തുതന്നെ എൻ എ ഫിലിപ്സ് എന്ന അദ്ധ്യാപകൻ ഈ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഈ വിദ്യാലയം ആരംഭിക്കുന്നത് ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീലിൻറെ ശ്രമഫലമായിട്ടാണ്. സർവ്വശ്രീ. എം. അനന്തൻ വക്കീൽ , കുറ്റ്യൻ കുഞ്ഞിക്കണ്ണൻ ,എൻ കൃഷ്ണൻ നായർ വക്കീൽ , കുഞ്ഞാപ്പു നാജർ, മാറോളി കുഞ്ഞിക്കണ്ണൻ എന്നിവർ ഇതിൽ പ്രമുഖരാണ്.
ശ്രീദേവി മെമ്മോറിയൽ വീവിംഗ് എസ്റ്റാബ്ലിഷ്മന്റ് എന്ന പേരിൽ 1921ൽ ആരംഭിച്ച നെയ്ത്തു കമ്പനി അതിൻറെ കെട്ടിടം സ്കൂളിനു വിട്ടു കൊടുത്തു. 1931ൽ ശ്രീ. ഇ.കെ. കുഞ്ഞിരാമൻ നമ്പ്യാർ വക്കീൽ പ്രാക്ടീസ് മതിയാക്കി പോകുമ്പോൾ വിദ്യാലയം ഒരു ജനകീയ കമ്മിറ്റിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീട് മറ്റു കമ്മിറ്റി അംഗങ്ങൾ മരിച്ചുകഴിഞ്ഞപ്പോൾ ശ്രീ. എം. അനന്തൻ വക്കീലിൻറെ പേരിലാവുകയും ചെയ്തു. അദ്ദേഹത്തിൻറെ മകനായ പി.എം. രാധാകൃഷ്ണൻ മാസ്റ്റരാണ് ഇപ്പോഴത്തെ മാനേജർ. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ. ചെങ്ങാട്ട് കൃഷ്ണൻ നമ്പ്യാർ ആയിരുന്നു. 1924ൽ ശ്രീ. യു. എൻ. കുമാരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. പിന്നീട് ശ്രീ. സി. ചാത്തുമാസ്റ്റർ , ശ്രീ. വി. ചാത്തുകുട്ടി മാസ്റ്റർ , ശ്രീ. എം. കുഞ്ഞമ്പു മാസ്റ്റർ , ശ്രീ.എം കേളുമാസ്റ്റർ , ശ്രീ. വി നാരായണൻ മാസ്റ്റർ, ശ്രീ. എൻ. കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീ. പി. പി. നാണു മാസ്റ്റർ , ശ്രീ. എൻ. കെ. ശ്രീനിവാസൻ മാസ്റ്റർ, ശ്രീമതി. വി. സി. സുമംഗല ദേവി, ശ്രീമതി. പി. വസന്ത , ശ്രീമതി. വി. സുജാത,പി. രമണി എന്നിവർ പ്രധാനാധ്യാപകരായി. ഇപ്പോൾ ശ്രീമതി.കെ ഗീതയാണ് ഹെഡ്മിസ്ട്രസ്, നഗരസഭയിലെ ഒരു മികച്ച വിദ്യാലയമാണ് കെ. യു. പി. സ്കൂൾ . 674 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. പഠനത്തിനു പുറമെ കലാ-കായിക മത്സരങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയത്തിന്റെ പുരോഗതിക്ക് നെടുംതൂണായി രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി (സ്കൂൾ ക്ലാസുകളിൽ) സാർവത്രികമായി നടപ്പാക്കുന്ന ഐ.ടി. വിദ്യാഭ്യാസത്തിന് വേണ്ട ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഒരു നഴ്സറി ക്ലാസ് എൽ.കെ.ജി - യു.കെ.ജി. ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാലയത്തിൽ ലബോറട്ടറി, ലൈബ്രറി, സഹകരണ സ്റ്റോർ എന്നിവ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. 2004-05 ൽ ഒന്നാം ക്ലാസിൽ ഇംഗ്ലീഷ് മീഡിയം സൗജന്യമായി തുടങ്ങാൻ ഗവൺമെന്റ് അനുമതി ലഭിച്ചതിനെ തുടർന്ന് ഇപ്പോൾ ഒന്നുമുതൽ ഏഴുവരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകൽ ഉണ്ട്.