തത്തമ്മേ കിളി തത്തമ്മേ കൊഞ്ചി പറയും തത്തമ്മേ കൊയ്ത്തു കഴിഞ്ഞൊരു പാടത്ത് പാറിപറക്കും തത്തമ്മേ ആരു നിനക്കിതു നൽകി നല്ലൊരു ചേലിൽ ചുണ്ടിൽ ചെഞ്ചായം? അത്തിക്കായ കഴിച്ചിട്ടോ? വെറ്റില ചുണ്ണാമ്പു തേച്ചിട്ടോ? പച്ചപ്പട്ടിൻ കുപ്പായം ആരുടെ നല്ലൊരു സമ്മാനം? വയലേലകളിൽ പാറി നടന്ന് നെൽക്കതിർ കൊത്തി തിന്നേണ്ടേ?
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത