ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
സമ്മാനം

തത്തമ്മേ കിളി തത്തമ്മേ
കൊഞ്ചി പറയും തത്തമ്മേ
കൊയ്ത്തു കഴിഞ്ഞൊരു പാടത്ത്
പാറിപറക്കും തത്തമ്മേ
ആരു നിനക്കിതു നൽകി നല്ലൊരു
ചേലിൽ ചുണ്ടിൽ ചെഞ്ചായം?
അത്തിക്കായ കഴിച്ചിട്ടോ?
വെറ്റില ചുണ്ണാമ്പു തേച്ചിട്ടോ?
പച്ചപ്പട്ടിൻ കുപ്പായം
ആരുടെ നല്ലൊരു സമ്മാനം?
വയലേലകളിൽ പാറി നടന്ന്
നെൽക്കതിർ കൊത്തി തിന്നേണ്ടേ?

ഗൗരി. ബി എൽ
5 C ജി.എം.യു.പി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത