ജി യു പി എസ് കാർത്തികപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണയും അതിജീവനവും

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും അതിജീവനവും
            കൊറോണ അഥവാ കോവിഡ് -19 ലോകത്തെയാകെ വിറപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ രാജ്യങ്ങളും അതിനെ ചെറുക്കുന്നു. കൊറോണയോട് നമുക്ക് വേണ്ടത് ഭയമല്ല. ഇതിനെ നാം ചെറുത്തു തോൽപ്പിക്കും എന്ന മനോഭാവമാണ്. കോവിഡ് സൃഷ്ടിച്ച ഇരുട്ടിലൂടെ ലോകം കടന്നു പോയ്ക്കൊണ്ടിരിക്കുകയാണ്. കൊറോണ ആകുന്ന ഇരുട്ടിൽ നിന്ന് പ്രകാശത്തിലേയ്ക്ക് ഇനി അധികം ദൂരമില്ല. ഇരുട്ടിനെ മറികടന്ന് ലോകം പ്രകാശിക്കുക തന്നെ ചെയ്യും.
               ഈ കൊറോണ കാലത്ത് നമ്മൾ വീട്ടിൽ ഇരിക്കുമ്പോൾ നമുക്കായ്, നമ്മുടെ കുടുംബത്തിനായ് അവരുടെ കുടുംബത്തിൽ നിന്ന് അകന്ന് രാത്രിയോ പകലെന്നോ ഇല്ലാതെ പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ ,ആരോഗ്യ പ്രവർത്തകർ ,പോലീസ് ,മാധ്യമ പ്രവർത്തകർ എന്നിവരാണ് ഈ ഇരുട്ടിലും പ്രത്യാശയുടെ തിരികൊളുത്തുന്നത്. അവർ നിരന്തരം കൊറോണയോട് പൊരുതുകയാണ്.
               മനുഷ്യൻ ഒന്നാണെന്ന് കാണിക്കാൻ നാം ഇന്ന് പാലിക്കേണ്ടത് സാമൂഹിക അകലമാണ്. വ്യക്തി ശുചിത്വമാണ് കൊറോണയ്ക്കെതിരെ നമ്മുടെ കൈയിലുള്ള ഏക മരുന്ന്. അതു കൊണ്ട് നാം എപ്പോഴും വ്യക്തി ശുചിത്വം പാലിക്കണം. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. പക്ഷേ ഇപ്പോൾ നാം അകന്നിരിക്കുന്നത് നമ്മുക്ക് വേണ്ടിയാണ്.
            കോവിഡിന് പിന്നാലെ ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ നാളുകളാണു് നമ്മെ കാത്തിരിക്കുന്നത്. വ്യവസായങ്ങളിൽ നിലവി ലുള്ള പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയും സാങ്കേതികജ്ഞാനം പ്രയോജനപ്പെടുത്തിയും നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയും. ഇങ്ങനെ കോവിഡിനു ശേഷമുള്ള എല്ലാ പ്രതിസന്ധികളേയും മറികടക്കാൻ നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ കഴിയും.
            പ്ലേഗിനേയും നിപ്പയേയും അതിജീവിച്ച പോലെ കൊറോണയേയും നാം അതിജീവിക്കും .ഭയം അത് ഏതൊരു മനുഷ്യനേയും എക്കാലത്തും തളർത്തിയിട്ടേ ഉള്ളൂ. ഭയം മനുഷ്യനെ ലക്ഷ്യത്തിൽ നിന്നും പിൻതിരിപ്പിക്കും. അതു കൊണ്ട് ഒരിക്കലും ഒരു സാഹചര്യത്തേയും ഭയക്കരുത്. അതിനെ അതിജീവിക്കാൻ കഴിയും എന്ന ഉറച്ച വിശ്വാസം മനസ്സിലുണ്ടാകണം."ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താനും ആളുണ്ടാകും. പിൻതിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവനും ഓടിക്കൊണ്ടിരിക്കണം. തോൽക്കാൻ തയ്യാറായാൽ മരണം വരെ തോൽക്കാനേ സമയമുണ്ടാകൂ. ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാൻ തയ്യാറായിറങ്ങൂ. എന്നാൽ നിങ്ങൾക്ക് അന്തസ്സോടെ ജീവിക്കാം. എന്ന A.p.j യുടെ വാക്കുകൾ നമുക്ക് എന്നും പ്രചോദനമാണ്. അതു കൊണ്ട് നമ്മൾ ഭയപ്പെടുകയില്ല ജാഗ്രതയോടെ കൊറോണയെതോൽപ്പിക്കും.
ആമിനകരീം
7 C ഗവ.യു.പി.എസ്, കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം